Malayali Live
Always Online, Always Live

പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു; ആദ്യ വിവാഹത്തിൽ സംഭവിച്ചത്; ഗായിക രഞ്ജിനി ജോസ് പറയുന്നു..!!

8,027

മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലെ നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയ ഇന്ത്യൻ പിന്നണി ഗായികയാണ് രഞ്ജിനി ജോസ്. 20 വർഷത്തിലേറെയായി ഒരു കരിയറിൽ 200 ലധികം സിനിമകളിൽ പാടിയിട്ടുണ്ട് കൂടാതെ 2017 ൽ പുറത്തിറങ്ങിയ ബഷീരിന്റെ പ്രേമലേഖനം എന്ന നാടകം ഉൾപ്പെടെ ഒരു ദമ്പതികളിൽ അഭിനയിച്ചിട്ടുണ്ട്.

മേലെവാര്യത്തെ മാലാഖകുട്ടികൾ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു കൊണ്ട് ആയിരുന്നു രഞ്ജിനി ഗായികയായി മലയാളം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു.

മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീത ലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി. പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാൻഡും രഞ്ജിനിയുടേതായിട്ടുണ്ട്. നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

പ്ലസ് ടു വിൽ പഠിക്കുമ്പോഴാണ് രഞ്ജിനി തന്റെ സിനിമ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം നടത്തിയത്. അടുത്തിടെ കപ്പ ടി വിയുടെ ഹാപ്പിനെസ്സ് പ്രോജക്ടിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി തന്റെ ആദ്യ വിവാഹത്തെ കുറിച്ചു പറഞ്ഞിരുന്നു. റാം നായർ ആയിരുന്നു രഞ്ജിനിയുടെ ഭർത്താവ്. ആ ബന്ധം വിവാഹ മോചനത്തിൽ എത്തിയിരുന്നു. 2013 ലാണ് ഇവർ വിവാഹിതരായത്.

ആദ്യ ബന്ധത്തെ പറ്റി രഞ്ജിനി പറയുന്നതിങ്ങനെ…

നമ്മൾ എടുക്കുന്ന തീരുമാനം തെറ്റാണെന്ന് വിചാരിച്ചല്ല ഓരോ കാര്യങ്ങൾ ചെയ്യുന്നത്. പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു. ഫ്രിക്ഷൻസ് ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. പക്ഷെ എപ്പോഴെങ്കിലും എല്ലാം ശെരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷെ പിന്നെയാണ് എനിക്ക് മനസിലായത് ഒരു പ്രായം കഴിഞ്ഞാൽ ആളുകൾ പിന്നെ മാറുകയില്ല.

അതിനു പകരം അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങും. അങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നത് നമ്മുടെ എതിരെ ഉള്ള ആൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ ആ ബന്ധം വേണ്ടാന്ന് വയ്ക്കുന്നതാണ് നല്ലത്. അദ്ദേഹം ഇന്നും എനിക്ക് പ്രിയപെട്ടവനാണ്. ഒരു കൈയോ കാലോ എന്നോക്കെ ഉള്ള പോലത്തെ സനേഹമാണ്. ഒരു പേപ്പറിൽ ഒപ്പ് വച്ചെന്ന് പറഞ്ഞു മനസിലെ സ‌നേഹം ഇല്ലാതാക്കില്ലലോ എന്നായിരുന്നു രഞ്ജിനി പറഞ്ഞത്.