വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ റംസി ആദ്യം വിവരം അറിയിച്ചത് ലക്ഷ്മി യെ ആയിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താൻ ആയിരുന്നു മെഡിട്രീന ആശുപത്രിയിൽ റംസിയെ പരിശോധനയ്ക്ക് കൊണ്ട് പോയതും.
വരന്റെ കുടുംബം യുവതിയെ വഞ്ചിച്ചതോടെ റംസി ആത്മഹത്യ ചെയ്യുക ആയിരുന്നു. റംസി ഗർഭിണി ആയപ്പോൾ ആദ്യം വിവരം അറിയിച്ചത് ലക്ഷ്മി പ്രമോദിനെ ആയിരുന്നു എന്നാണ് വിവരം. പരിശോധനയിൽ ഗർഭിണി ആണെന്ന് ഉറപ്പായതോടെ ഹാരീഷുമായി ലക്ഷ്മി സംസാരിച്ചു. തുടർന്ന് ലക്ഷ്മി ഇക്കാര്യം വീട്ടിൽ അറിയിക്കുകയും എല്ലാവരും ചേർന്ന് ഗർഭം അലസിപ്പിക്കാൻ തീരുമാനം എടുക്കുകയും ആയിരുന്നു.
അങ്ങനെ ആണ് റംസിയെ നിർബന്ധിച്ചു ഗർഭ ഛിദ്രത്തിന് കൊണ്ട് പോയത്. ലക്ഷ്മി പ്രമോദിനോട് റംസി ഗർഭം അലസിപ്പിക്കണ്ട എന്ന് പറഞ്ഞിരുന്നത് ആയി റംസിയുടെ സഹോദരി ആൻസി പറയുന്നു. എന്നാൽ ഉടനെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന് പറഞ്ഞു ആയിരുന്നു റംസിയെ ഗർഭച്ഛിദ്ദത്തിന് സമ്മതിപ്പിച്ചത് എന്നാണ് ആൻസി വ്യക്തമാക്കിയത്.
ലക്ഷ്മിയെ കൂടാതെ ഹാരിഷിന്റെ അമ്മയും ഇതിനായി റംസിയെ നിർബന്ധിച്ചിരുന്നു എന്നാണ് വിവരം. വിവാഹത്തിന് മുന്നേ പ്രസവിച്ചാൽ കുടുംബത്തിന് നാണക്കേട് ആണെന്നും അതിനാൽ എത്രയും വേഗം എങ്ങനെയും കുഞ്ഞിനെ നശിപ്പിക്കണം എന്നുമാണ് പറഞ്ഞത്.
മരുന്ന് കഴിച്ചു ഇല്ലാതെ ആക്കാൻ ഉള്ള പരിപാടികൾ ആണ് ആദ്യം ശ്രമം നടത്തിയത് എങ്കിൽ കൂടിയും മൂന്നു മാസം കഴിഞ്ഞത് കൊണ്ട് സാധിച്ചില്ല. തുടർന്ന് ആയിരുന്നു ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോകാം എന്നുള്ള തീരുമാനം എടുത്തത്.