Malayali Live
Always Online, Always Live

അഞ്ചു സഹോദരങ്ങൾക്ക് ഒരു ഭാര്യ; കിടക്കുന്നത് ഒരു മുറിയിൽ വെറൈറ്റിയായി ഒരു ഉത്തരേന്ത്യൻ ഗ്രാമം..!!

135,834

ഭർത്താവിന്റെ സഹോദരങ്ങളെ കൂടി വിവാഹം കഴിക്കുക എന്ന ദൗർഭാഗ്യം ആചാരം എന്ന പേരിൽ പേറേണ്ടി വരുന്ന ഒരു ഗ്രാമത്തിലെ വനിതകൾ. ഈ ഗ്രാമത്തിലെ ആചാരം കാരണം ഓരോ ദിവസവും ഉറങ്ങേണ്ടി വരുന്നത് ഓരോ സഹോദരനും ഒപ്പം.

ഉത്തരേന്ത്യയിലെ ഡെറാഡൂൺ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് ഈ ആചാരം ഉള്ളത്. അമ്പരപ്പിക്കുന്ന ഈ ആചാരം ഇന്നും ഈ ഗ്രാമത്തിൽ ഉണ്ട്. ഭർത്താവിനെ വിവാഹം കഴിക്കുന്ന യുവതി ഭർത്താവിന് എത്ര സഹോദരന്മാർ ഉണ്ടോ അവരെയും വിവാഹം കഴിക്കണം. വിവാഹ ശേഷം ഉറങ്ങുന്നത് ഓരോ ദിവസവും ഒരു സഹോദരന് ഒപ്പവും.

മഹാഭാരത കഥയിലെ പാഞ്ചാലിയെ പോലെയാണ് ഇവിടെത്തെ സ്ത്രീകൾ. ഇത്തരത്തിൽ വിവാഹം ചെയ്താൽ സമ്പൽ സമൃദി ഉണ്ടാവും എന്നാണ് വിശ്വാസം. ഈ ആചാരം നടത്തിയാൽ മാത്രം പോരാ. എല്ലാ ഭർത്താക്കന്മാരേയും തുല്യമായി സ്നേഹിക്കുകയും വേണം. ഇനി വിശ്വാസം വരാത്തവർക്ക് രാജോ വർമ്മ എന്ന പെൺകുട്ടിയുടെ അനുഭവം കേൾക്കാം.

ഇത് ബ്രിട്ടനിലെ ഡെയ്‌ലി മെയിലിലും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത സംഭവം കൂടിയാണ്. 21 വയസ്സ് ഉള്ള രാജോ വർമ എന്ന പെൺകുട്ടി 24 വയസുള്ള ഗുഡ്ഡു എന്ന യുവാവിനെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷം രാജോ , മറ്റു സഹോദരങ്ങളെയും വിവാഹം ചെയ്തു. 32 കാരൻ ആയ ബൈജു. 28 വയസ്സ് ഉള്ള സന്ത്രൻ ഗോപാൽ.

ഇളയ സഹോദരൻ 19 വയസ്സ് ഉള്ള ദിനേശ് എന്നിവരെ പിന്നാലെ വിവാഹം ചെയ്തു. ഓരോ ദിവസം ഓരോരുത്തർക്ക് ഒപ്പം കിടന്നു ഉറങ്ങണം. അതും ഒരു മുറിയിൽ തന്നെയാണ് എന്നാണ് ഡെയിലി മെയിലിൽ പറയുന്നത്. എന്നാൽ ഒരു ദിവസം ഒരാൾക്ക് ഒപ്പം കിടന്നാൽ മറ്റൊരു ദിവസം മറ്റൊരാൾക്ക് ഒപ്പം കിടക്കണം. ആചാരം ആണെങ്കിൽ കൂടിയും ഇതിൽ ഒരു അപകടം ഉണ്ടെന്ന് രാജോ പറയുന്നു.

ഉണ്ടാകുന്ന മക്കൾക്ക് ഇവരുടെ പിതാവ് ആരാണെന്ന് അറിയില്ല എന്നുള്ളതാണ് ആണ് പ്രധാന കാരണം. ദാരിദ്ര്യം ആയത് കൊണ്ടും ആചാരം ആയതുകൊണ്ടും ഡെറാഡൂണിൽ ആരും ഡി എൻ ഏ പരിശോധന നടത്താറും ഇല്ല. ആദ്യ ഭർത്താവ് ഗുഡ്ഡ് പറയുന്നത് ഇങ്ങനെയാണ്, ഞങ്ങൾ എല്ലാവരും രാജോയുമായി ലൈം..ഗീക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.

എന്നാൽ അതിൽ തനിക്ക് വിഷമം ഇല്ല എന്നും തങ്ങൾ ഒരു സന്തുഷ്ട കുടുംബവും ആണെന്ന് ഗുഡ്ഡു പറയുന്നു. ആദ്യം പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നും ഇപ്പോൾ താൻ സതോഷവതിയാണ് എന്നായിരുന്നു രാജോ പറയുന്നത്.