വെറും 19 ദിവസമാണ് ഒന്നിച്ചു ജീവിച്ചത്; എല്ലാം നോക്കി നടത്തിയ വിവാഹം ജീവിതത്തിൽ സംഭവിച്ചത്; രചന നാരായണൻകുട്ടി പറയുന്നു..!!
മലയാള സിനിമയിൽ അറിയപ്പെടുന്ന അഭിനേതാക്കളിൽ ഒരാൾ ആയി മാറിക്കകഴിഞ്ഞു രചന നാരായണൻകുട്ടി. മലയാളത്തിൽ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആദ്യം കാലത്തിൽ റേഡിയോ ജോക്കി ആയിരുന്നു. തുടർന്ന് മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയൽ വഴി ആണ് അഭിനയ ലോകത്തിൽ എത്തുന്നത്. ഇത് 2011 ൽ ആയിരുന്നു.
എന്നാൽ അതിനു മുന്നേ 2001 ൽ തീർത്ഥാടനം എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം താരം ചെയ്തിരുന്നു. തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിൽ 203 ൽ അഭിനയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ച ആൾ കൂടി ആണ് രചന. നിഴൽ കുത്തു എന്ന ചിത്രത്തിൽ ആയിരുന്നു വേഷം ലഭിച്ചത്. 2011 ൽ മാറിമായതിൽ കൂടി ശ്രദ്ധ നേടിയ താരത്തിന് ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലെ ക്ലാര എന്ന വേഷത്തിൽ ശ്രദ്ധ നേടാൻ കഴിഞ്ഞു.
സിനിമ ജീവിതം വിജയങ്ങൾ കീഴടക്കി ഉള്ളത് ആണെങ്കിൽ കൂടിയും താൻ വിവാഹിതയാണ് എന്നുള്ള കാര്യം അധികമാർക്കും അറിയില്ല എന്നുള്ളതാണ് മറ്റൊരു സത്യം. എന്തിനും ഏതിനും തിരയുന്ന വിക്കീപീഡിയക്ക് പോലും അതിനെ കുറിച്ച് വല്യ പിടിയില്ല. എന്നാൽ രചന ജീവിതത്തിൽ ഒട്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നാണ് തന്റെ വെറും പത്തൊൻമ്പത് ദിവസം മാത്രം നീണ്ടു നിന്ന വിവാഹ ജീവിതം. വീട്ടുക്കാർ ആലോചിച്ചു ഉറപ്പിച്ചത് ആയിരുന്നു രചനയുടെ വിവാഹം.
തൃശൂർ റേഡിയോ മാങ്കോയിൽ ആർ ജെ ആയി ജോലി നോക്കുന്നതിന് ഇടയിൽ ആയിരുന്നു ടീച്ചർ ആകാനുള്ള മോഹം തോന്നുന്നതും ബി എഡ് എടുക്കുന്നതും. ദേവമാതാ സി എം എ സകൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികമായി ജോലിനോക്കുന്നതിന് ഇടയിൽ ആണ് രചന വിവാഹം കഴിക്കുന്നത്. 2011 ജനുവരിയിൽ ആയിരുന്നു രചന നാരായണൻകുട്ടി ആലപ്പുഴ സ്വദേശി ആയ അരുണിനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ ദിവസം മുതൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി.
ഒന്നിച്ചു ജീവിച്ചത് വെറും 19 ദിവസം ആയിരുന്നു എന്ന് രചന പറയുന്നു. ഭാര്യ ഭർത്താക്കന്മാർ ആയി ജീവിച്ചത് വെറും പത്തൊൻമ്പത് ദിവസം മാത്രമായിരുന്നു. ആലോചിച്ചു അന്വേഷിച്ചു ഉറപ്പിച്ച വിവാഹം , എന്നാൽ നല്ലത് എന്ന് അന്ന് കണ്ടെത്തിയത് എല്ലാം തെറ്റാണു എന്ന് വിവാഹം കഴിഞ്ഞപ്പോൾ ആണ് മനസിലായത്. തുടർന്ന് 2011 നടന്ന വിവാഹം 2012 ൽ വേർപിരിഞ്ഞു.
ശരീരികവും മാനസികവുമായി തനിക്ക് വേദനകൾ നൽകി എന്നാണ് രചന പരാതിയിൽ പറഞ്ഞത്. അസാമാന്യ കഴിവുകൾ ഉള്ള ആൾ ആയിരുന്നു വിദ്യാലയ കാലം തൊട്ടേ രചന ശാസ്ത്രീയ നൃത്തം , ഓട്ടൻ തുള്ളൽ , കഥകളി , കഥാ പ്രസംഗം തുടങ്ങിയ മേഖലയിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
നാലാം ക്ലാസ് മുതൽ 10 ക്ലാസ് വരെ തൃശൂർ ജില്ലയിൽ കലാതിലകം ആയിരുന്നു രചന. ആർ ജെയിൽ നിന്നും അധ്യാപകയായും അവിടെ നിന്നും സീരിയൽ താരം ആയും തുടർന്ന് മലയാള സിനിമയിലേക്കും ചേക്കേറുക ആയിരുന്നു രചന നാരായണൻ കുട്ടി.