രണ്ടാംകിട നടന്മാരാണ് സുരാജ്, ടിനി ടോം എന്നിവർ; അവർക്കൊപ്പം അഭിനയിക്കാൻ കഴിയില്ല; പ്രിയാമണി അന്ന് പറഞ്ഞത്..!!
2003 ൽ തെലുങ്ക് ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് പ്രിയാമണി. സത്യം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായി ആയിരുന്നു മലയാളത്തിൽ അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ദേശിയ അവാർഡ് അടക്കം നേടിയിട്ടുള്ള പ്രിയ മികച്ച നർത്തകിയും മോഡലും കൂടി ആണ്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ വിധികർത്താവ് കൂടി ആണ് മലയാളികളുടെ ഇഷ്ടമുള്ള നായികമാരിൽ ഒരാളായ പ്രിയാമണി.
ക്യാരക്ടർ വേഷങ്ങളും അതീവ ഗ്ലാമർ വേഷങ്ങളും ചെയ്യാൻ കഴിവുണ്ടെന്ന് പല തവണയായി തെളിയിച്ചിട്ടുള്ള പ്രിയ ജീവിതത്തിൽ ഉടനീളം ഗോസിപ്പികൾക്കും ഇരയായിട്ടുണ്ട്. അത്തരത്തിൽ പരസ്യമായി താരത്തിന് എതിരെ വിമർശവുമായി എത്തിയ ആൾ ആണ് മലയാളത്തിലെ പ്രമുഖ നടനായ ടിനി ടോം. മലയാളത്തിൽ മോഹൻലാൽ , മമ്മൂട്ടി , പൃഥ്വിരാജ് , അടക്കം ഉള്ള താരങ്ങൾക്ക് ഒപ്പം അഭിനയിച്ച താരം ടിനി ടോമിനും സുരാജ് വെഞ്ഞാറമൂടിനും ഒപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിനെ കുറിച്ചാണ് കൈരളി ടിവിയിലെ ജെ ബി ജങ്ഷൻ എന്ന പരിയാടിയിൽ മനസ്സ് തുറന്നത്. ടിനി ടോം ചോദിച്ച ചോദ്യത്തിന് മറുപടി ആയി ആണ് താരത്തിന്റെ വെളിപ്പെടുത്തൽ. ടിനി ടോമിന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു.
ഓടും രാജ ആടും റാണി എന്ന ചിത്രത്തിൽ തന്റെ നായികയായി തീരുമാനിച്ചു ഇരുന്നത് പ്രിയാമണിയെ ആയിരുന്നു. എന്നാൽ പിന്നീട് നായികയായി എത്തിയത് ശ്രീലക്ഷ്മി ശ്രീകുമാർ ആയിരുന്നു. മങ്കോലങ്ങൾ എന്ന സംസ്ഥാന അവാർഡ് നേടിയ ചിത്രത്തിന്റെ ടീം ആയിരുന്നു ഈ ചിത്രത്തിന് വേണ്ടി ഒന്നിച്ചത്. ബിജു വർമ ആദ്യം തീരുമാനിച്ച പ്രിയാമണിയെ കാണാൻ ബാംഗ്ലൂർ എത്തി. നിശ്ചയിച്ച പ്രതിഫലത്തിന്റ ആദ്യ ഭാഗം നൽകാൻ ആയിരുന്നു എത്തിയത്. കഥ ഇഷ്ടപെട്ട ശേഷം ആയിരുന്നു ഈ തീരുമാനം.
എന്നാൽ സംവിധായകൻ ബിജു വർമ്മ ബാംഗ്ലൂർ എത്തിയപ്പോൾ രണ്ടു മണിക്കൂർ വെയിറ്റ് ചെയ്യാൻ പറയുക ആയിരുന്നു. എന്നാൽ അത്രയും നേരം കഴിഞ്ഞപ്പോൾ ഒരു മെസേജ് ആണ് വന്നത് എന്നും. ടിനി ടോമിന്റെ നായിക ആകാൻ തനിക്ക് കഴിയില്ല എന്നായിരുന്നു അതിന്റെ ഉള്ളടക്കം എന്നും ടിനി ടോം പറയുന്നു. ഇതിനു മുമ്പ് സുരാജിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ചിത്രത്തിൽ ഇതേ അനുഭവം ഉണ്ടായി എന്ന് സുരാജ് എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.
ശങ്കർ രാമകൃഷ്ണൻ വന്നു കഥ പറയുകയും പ്രിയാമണി പറ്റില്ല എന്ന് പ്രതികരണം നടത്തുകയും ചെയ്തു എന്നാണ് ടിനി ടോം പറയുന്നത്. എന്താണ് ഒരു കഥ തിരഞ്ഞെടുക്കാൻ പ്രിയാമണി കണ്ടെത്തുന്ന മാനദണ്ഡം എന്ന് ടിനി ടോം ചോദിക്കുന്നു. എതിരെ അഭിനയിക്കുന്ന നടൻ ആണോ , അതോ പ്രതിഫലം ആണോ കഥയാണോ എന്നും എന്താണ് അതെന്ന് അറിഞ്ഞാൽ ഇനി ചെയ്യുമ്പോൾ വരും കാലത്തിൽ ഉള്ള ആളുകൾക്ക് അത് ഉപയോഗം ആയിരിക്കും എന്ന് ടിനി ടോം ചോദിക്കുന്നു. അതിന് പ്രിയാമണി നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു.
സത്യത്തിൽ സുരാജ് വെഞ്ഞാറമൂട് എന്ന താരത്തിന്റെ ചിത്രത്തിന്റെ കഥ പോലും എനിക്ക് അറിയില്ല. നിരവധി ആളുകൾ എന്നോട് ചോദിച്ചു സുരാജിന്റെ നായികയായി എത്തുന്നു എന്നുള്ള വാർത്ത ഉണ്ടല്ലോ എന്താണ് കഥാപാത്രം എന്നൊക്കെ ചോദിച്ചു. എന്നാൽ എനിക്ക് അറിയില്ല. എന്നോട് ആരും കഥ പോലും പറഞ്ഞട്ടില്ല. എനിക്ക് ഇങ്ങനെ ഒരു സിനിമ ഉണ്ട്. ഹീറോ ആരാണ് എന്ന് പോലും അറിയില്ല. ഞാൻ കമ്മിറ്റ് ചെയ്തെട്ടെ ഇല്ല. എന്നാൽ ടിനി ടോം ചിത്രത്തിന്റെ കാര്യം സത്യം ആണ് എന്നാണ് പ്രിയാമണി പറയുന്നത്. സംവിധായകൻ വീട്ടിൽ വന്നു. കഥ പറഞ്ഞു. കഥ എനിക്ക് ഇഷ്ടമായി.
അവസാനം ടിനിയാണ് നായകൻ എന്ന് പറഞ്ഞു. ഒകെ എനിക്ക് അറിയാം പ്രാഞ്ചിയേട്ടനിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ടിനി ടോം ആണ് നായകൻ എന്ന് അറിഞ്ഞപ്പോൾ ഞാൻ അച്ഛനും അമ്മയുമായും മാനേജറുമായും ഒക്കെ ചർച്ച ചെയ്തു. അതിൽ നിന്നും മോഹൻലാൽ സാറിനോ മമ്മൂട്ടിക്ക് ഒപ്പമോ നിൽക്കുന്ന ഒരു നടൻ അല്ല ടിനി എന്ന് മനസിലാക്കി. അതുകൊണ്ട് അത്തരത്തിൽ ഒരു മാർക്കറ്റും ഇല്ലാത്ത ഒരു നടന് ഒപ്പം ഞാൻ അഭിനയിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ഞാൻ ചോദിച്ചു.
പ്രതിഫലം വളരെ കുറവ് ആയിരുന്നു എന്ന് മാനേജർ പറഞ്ഞു. ദേശിയ അവാർഡ് ഒകെ നേടിയ ഞാൻ ടിനി ടോമിനൊപ്പം അഭിനയിച്ചാൽ നാളെ ആ ചിത്രം പരാജയം ആയാൽ അതിന്റെ ഉത്തരവാദിത്വം മുഴുവൻ എനിക്ക് ആകും അത് ഞാൻ ആഗ്രഹിക്കുന്നില്ല. സൂപ്പർ താര ചിത്രങ്ങൾ ആണെങ്കിൽ വിജയ പരാജയങ്ങൾ അവരുടെ ഭാഗം മാത്രമാണ് എന്ന് ഞാൻ പറഞ്ഞു. – പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ ആണ്.