Malayali Live
Always Online, Always Live

31ആം വയസിലും ഇടിവെട്ട് ലുക്കിൽ പൂനം ബാജ്‌വ; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകരും..!!

4,620

പൂനം ബാജ്‌വ എന്ന താരം മലയാളി അല്ലെങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതമായ മുഖം ആണ്. ഇന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന താരം മുൻനിര നായികക്ക് ഒപ്പം മികച്ച ഒരു മോഡൽ കൂടി ആണ്. 2005 മുതൽ അഭിനയ ലോകത്തിൽ ഉള്ള തരാം ആദ്യമായി അഭിനയിക്കുന്നത് തെലുങ്ക് ചിത്രത്തിൽ ആയിരുന്നു.

നാഗാർജുന ചിത്രത്തിൽ ബോസിൽ കൂടി ആണ് താരം ആദ്യമായി ശ്രദ്ധ നേടുന്നത്. തെലുങ്ക് ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി നിൽക്കുമ്പോഴാണ് ഒരു തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. ഹരി സംവിധാനം ചെയ്ത സെവൽ എന്ന മസാല ചലച്ചിത്രമായിരുന്നു അത്.

പൂനം ബജ്വ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് സെവൽ. ആരാൺമൈ 2 എന്ന ചിത്രത്തിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. മലയാളത്തിൽ സൂപ്പർ താരങ്ങൾ മോഹൻലാൽ , മമ്മൂട്ടി എന്നിവർക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞു പൂനത്തിന്. മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയും ശിക്കാരിയും ശ്രദ്ധ നേടി. മോഹൻലാൽ ചിത്രം ചൈന ടൗണിൽ നായിക പൂനം ആയിരുന്നു.

തെന്നിന്ത്യൻ സിനിമ ലോകത്തിൽ 35 ൽ അധികം ചിത്രത്തിൽ വേഷം ചെയ്ത പൂനം കൂടുതലും സഹ നടി വേഷത്തിൽ ആണ് എത്തിയത്. തന്റെ മുപ്പത്തിയൊന്നാം വയസിലും അതീവ സുന്ദരിയും അതിനൊത്ത മേനിയഴകും ഉള്ള താരം കൂടി ആണ് പൂനം.