Malayali Live
Always Online, Always Live

വയറിനുള്ളിൽ കുഞ്ഞുവാവ അനങ്ങാൻ തുടങ്ങിയെന്ന് പേർളി മാണി; ആ അനുഭവത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ..!!

3,674

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡിയാണ് പേർളി മാണിയും ശ്രീനിഷും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ പേളിയും ശ്രീനിഷും ബിഗ് ബോസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രണയത്തിലായത്. ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങൾക്ക് കുഞ്ഞോമനയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണെന്ന് കാണിച്ച് പേളി ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

രണ്ട് വർഷം മുമ്പ് ഞങ്ങൾ പ്രൊപ്പോസ് ചെയ്തു. ഇന്ന് അവന്റെ ഒരംശം എന്റെയുള്ളിൽ വളരുന്നു എന്നായിരുന്നു പേളി സോഷ്യൽ മീഡിയയിൽ തന്റെ വയറ് കാണിച്ചുകൊണ്ടുള്ള വീഡിയോയോടൊപ്പം കുറിച്ചിരുന്നത്. അതിന് പിന്നാലെ ശ്രീനിഷ് ഇൻസ്റ്റയിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു.

‘കുട്ടി ജനിച്ച ശേഷമല്ല ഒരാൾ അച്ഛനാകുന്നത് അമ്മ ഗര്ഭിണിയാകുമ്പോൾ തൊട്ട് അയാൾ അച്ഛനാണ്’ എന്നായിരുന്നു ശ്രീനിഷ് പേളിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നത്. ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു സുഖം തന്നെ ആണ് എന്നായിരുന്നു കുഞ്ഞിന്റെ അനക്കാതെ കുറിച്ച് താരം ഇൻസ്റ്റ സ്റ്റോറിൽ കൂടി പങ്കു വെച്ചത്.

കുഞ്ഞിന്റെ അനക്കം വയറിൽ അറിയാൻ കഴിയുന്നുണ്ട് എന്നായിരുന്നു താരം അറിയിച്ചത്. താരത്തിന്റെ ഓരോ പോസ്റ്റും ആരാധകർക്കും ഏറെ ഇഷ്ടം ആണ്. അടുത്തിടെ താരം തന്റെ മെഡിറ്റേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പേർളി തന്റെ മെഡിറ്റേഷൻ ചിത്രങ്ങൾ മൂന്ന് ഘട്ടങ്ങളിൽ കൂടി താരം പങ്കു വെച്ചത്.

ആദ്യം കൃത്യമായി മെഡിറ്റേഷൻ ചെയ്യാൻ ശ്രമിക്കുന്ന പേർളി മാണി എന്നാൽ രണ്ടാം ചിത്രമായപ്പോൾ പൊട്ടിച്ചിരിക്കുക ആണ്. മൂന്നാം ചിത്രത്തിൽ എല്ലാം അവസാനിച്ചു മുഖത്ത് കൈകൊടുത്തു ഇരിക്കുകയാണ്. സാരി ഉടുത്തു ആയിരുന്നു താരം ഫോട്ടോ ഇട്ടത്. ഇതാണോ മെഡിറ്റേഷൻ എന്ന് ചോദിച്ചു നിരവധി ആളുകൾ എത്തി.