Malayali Live
Always Online, Always Live

അയാളുടെ അറപ്പുളവാക്കുന്ന സ്വഭാവം പുറത്ത്; ഭാവന വിഷയത്തിൽ അമ്മ സംഘടനയിൽ നിന്നും രാജി വെച്ച് പാർവതി; ഇടവേള ബാബുവിനെ കുറിച്ച്..!!

3,304

താര സംഘടനാ അമ്മയും നടിമാരുടെ സംഘടനയായ വുമൺ ഇൻ സിനിമ കോളക്റ്റീവ് തമ്മിൽ ഉള്ള പോരുകൾക്ക് പുതിയ മാനം തീർത്തിരിക്കുകയാണ് അമ്മയുടെ ജനറൽ സെക്രട്ടറി കൂടി ആയ ഇടവേള ബാബുവിന്റെ പുത്തൻ പ്രസ്താവന. അമ്മ സംഘടനാ ഉണ്ടാക്കുന്ന പുത്തൻ ചിത്രത്തിൽ ഭാവന ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന് സംഘടനയിൽ നിന്നും പോയവർ മരിച്ചതിന് തുല്യമാണ് എന്നായിരുന്നു മറുപടി നൽകിയത്. ഈ വിവാദത്തിൽ ആണ് പാർവതിയുടെ രാജി യും മറുപടിയും.

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.

പാർവതി തിരുവോത്ത്‌.