Malayali Live
Always Online, Always Live

അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരങ്ങൾ കുറിച്ച് പാറുകുട്ടിയും; വഴക്കുണ്ടാതെ മിടുക്കി കുട്ടിയായി പ്രിയ താരം..!!

3,874

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഏറ്റവും പ്രായം കുറഞ്ഞ താരം ആണ് ബേബി അമേയ എന്ന ഉപ്പും മുളകും പരമ്പരയിലെ പാറുക്കുട്ടി. ജനിച്ചു ഏതാനും ദിവസങ്ങൾക്കു ഉള്ളിൽ തന്നെ താരം പാറമട വീട്ടിൽ ബാലുവിന്റെയും നീലുവിന്റെയും അഞ്ചാമത്തെ മകളായി എത്തിയത് ആണ്.

ശെരിക്കുള്ള പേര് അമേയ എന്ന് ആണെങ്കിൽ കൂടിയും പാറുക്കുട്ടി എന്ന പേര് അത്രമേൽ പരിചിതമായി കഴിഞ്ഞു. താരത്തിന്റെ പേരിൽ ഒട്ടേറെ ഫാൻസ്‌ ഗ്രുപ്പുകൾ വരെ ഉണ്ട് സോഷ്യൽ മീഡിയയിൽ. ഫ്ലവർസ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പര സാധാരണ ഉള്ള കണ്ണീർ പരമ്പരകളിൽ നിന്ന് ഏറെ വ്യത്യസ്തമായത് കൊണ്ട് തന്നെ ആരാധകരും ഏറെ ആണ്.

ആയിരത്തിന് മുകളിൽ എപ്പിസോഡുകൾ ആയ പരമ്പരയിൽ പ്രത്യേകിച്ച് തിരക്കഥകൾ ഒന്നും ഇല്ലാതെ ആണ് പാറു അഭിനയിക്കുന്നത്. പാറുക്കുട്ടി ഇല്ലാത്ത എപ്പിസോഡുകളിലെല്ലാം കുട്ടിതാരത്തെ തിരക്കി ആരാധകർ എത്താറുണ്ട്. പാറുക്കുട്ടിയുടെ ചിരിയും കുസൃതികളുമെല്ലാം തന്നെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. അതേസമയം പാറുക്കുട്ടിയുടെതായി സോഷ്യൽ മീഡിയയിൽ വന്ന പുതിയ വിശേഷം ആരാധകർ ഏറ്റെടുത്തിരുന്നു.

വിജയദശമി ദിനത്തിൽ ആദ്യാക്ഷരങ്ങൾ കുറിച്ചിരിക്കുകയാണ് കുട്ടിത്താരം. അച്ഛൻ അനിൽ കുമാറിന്റെ മടിയിലിരുന്ന് ആദ്യാക്ഷരങ്ങൾ കുറിക്കുന്ന പാറുക്കുട്ടിയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

വീടിനടുത്തുളള ക്ഷേത്രത്തിൾ വെച്ചായിരുന്നു പാറുക്കുട്ടി വിദ്യാരാംഭം കുറിച്ചത്. അക്ഷരുടെ ലോകത്തേക്ക് എത്തുന്ന കുട്ടിത്താരത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.