Malayali Live
Always Online, Always Live

പാടാത്തപൈങ്കിളിയിലെ ദേവ യഥാർത്ഥത്തിൽ ആരാണെന്ന് അറിയാമോ; ആർക്കുമറിയാത്ത ചില രഹസ്യങ്ങളും കുടുംബ വിശേഷങ്ങളും ഇങ്ങനെ..!!

21,637

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി.

വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയ സീരിയൽ ആണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്.

എന്നാൽ നായകമായി എത്തുന്ന സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്. തുടർന്ന് യൂട്യൂബ് വിഡിയോകൾ വഴി ശ്രദ്ധ നേടിയ താരം അവിടെ നിന്നും ആണ് സീരിയൽ അഭിനയ മേഖലയിലേക്ക് എത്തുന്നത്.

ടിക് ടോക്കിൽ മോട്ടിവേഷൻ വിഡിയോകൾ ചെയ്തായിരുന്നു സൂരജ് ശ്രദ്ധ നേടിയത്. മലയാളത്തിന്റെ മസിലളിയൻ ഉണ്ണി മുകുന്ദന്റെ ഛായ ഉണ്ടെന്നു പലപ്പോഴും താരത്തിന്റെ ആരാധകർ പറയുന്നു. ചിരിയിലും നോട്ടത്തിലും എല്ലാം. നായകൻ ദേവയുടെ വേഷത്തിൽ സൂരജ് എത്തുമ്പോൾ സൂരജ് എന്ന നടനെ കണ്ടെത്തിയത് ഈ സീരിയലിൽ അമ്മ ദേവയുടെ അമ്മയുടെ വേഷത്തിൽ എത്തുന്ന അംബിക മോഹൻ ആണ്.

ഇരുവരും പരസ്യ ചിത്രങ്ങളിൽ നേരത്തെ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. അന്ന് അംബിക തന്നെ പറയുമായിരുന്നു. നീ ഒരു നല്ല നടൻ ആകും അറിയപ്പെടുന്ന താരമായി മാറും എന്നും അതെ അംബികയിൽ കൂടി തന്നെ പാടാത്ത പൈങ്കിളിയിൽ നായകനായി തന്നെ സൂരജ് എത്തുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ അറിയപ്പെടുന്ന നടനായി സൂരജ് മാറുമെന്നായിരുന്നു അംബികയുടെ പ്രവചനം. അതാണ് ഇപ്പോൾ ശരിയായതും.

തന്റെ സ്വന്തം അമ്മയെ പോലെ തന്നെയാണ് അംബികയെന്നാണ് സൂരജ് പറയുന്നത്. കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. സൂരജ് വിവാഹിതനാണെന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്. സീരിയലിൽ എത്തും മുമ്പേ തന്നെ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് താരം. അച്ഛൻ അമ്മ ഭാര്യ കുട്ടി എന്നിവരുൾപെട്ടതാണ് താരത്തിന്റെ കുടുംബം. മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് സൂരജ് എന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്.

സംസ്ഥാന ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ അംഗവുമാണ് താരം. നടി കുളപ്പുള്ളി ലീല രഞ്ജു രഞ്ജിമാർ തുടങ്ങിയവരുമായിട്ടൊക്കെ സൂരജിന് നല്ല ബന്ധമാണ്. ഇവരെല്ലാം സൂരജിന് എപ്പോഴും പിന്തുണയ്ക്കുന്നവരാണ്. അഭിനയ മോഹമായിരുന്നു കുട്ടിക്കാലം മുതൽക്കേ സൂരജിന്റെ മനസിലുണ്ടായിരുന്നത്. ഇപ്പോൾ പാടാത്ത പൈങ്കിളിയിലൂടെ മികച്ച തുടക്കമാണ് സൂരജിന് ലഭിച്ചിരിക്കുന്നത്.

ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. മലയാള ടെലിവിഷൻ പരമ്പരകളിൽ റേറ്റിങ്ങിൽ ആദ്യം അഞ്ചു സ്ഥാനങ്ങളിൽ കൂടുതൽ തവണയും ഉണ്ടാകുന്നത് ഏഷ്യാനെറ്റ് സീരിയലുകൾ ആണ്. പാടാത്ത പൈങ്കിളിയും റേറ്റിങ്ങിൽ ഏറെ മുന്നിൽ നിൽക്കുന്ന സീരിയൽ ആണ്.