Malayali Live
Always Online, Always Live

നാടൻ വേഷത്തിൽ നേഹ റോസ്; പുത്തൻ ഫോട്ടോസ് വൈറലാകുന്നു..!!

6,382

വസ്ത്രത്തിന്റെ നീളം അൽപ്പം കുറഞ്ഞാൽ നെറ്റി ചുളിക്കുന്നവർ ആണ് മലയാളികൾ. ആ മലയാളികളുടെ ചിന്താഗതികൾ തിരുത്തി കൊണ്ട് ഒരു തിരുവല്ലാക്കാരി പെൺകുട്ടി മോഡലിംഗ് രംഗത്തേക്ക് എത്തുന്നു. സാധാരണയുള്ള പരസ്യ മോഡലിങ്ങിൽ ഫോട്ടോഷൂട്ടുകളിൽ നിന്നും വിഭിന്നമായി മികച്ച ബോൾഡ് ആൻഡ് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരു പെൺകുട്ടി.

ഇന്ന് ആ താരം മോഡലിങ്ങിൽ കൊടുമുടികൾ കീഴടക്കി സൂപ്പർ താര ചിത്രങ്ങളുടെ അടക്കം ഭാഗമായി മാറി കഴിഞ്ഞു. നേഹ റോസ്. നേഹ ഇന്ന് തിരക്കുള്ള ഒരു മോഡൽ ആണ്. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിലയുള്ള മോഡലിംഗ് താരങ്ങളിൽ ഒരാൾ. ഒരു കാലത്ത് തനിക്ക് നേരെ മുഖം തിരിച്ചവർക്ക് മുന്നിൽ അവഗണിച്ചവർക്ക് മുന്നിൽ കൃത്യമായ നേട്ടങ്ങളിൽ കൂടി തന്റേതായ ഇടം നേടിക്കഴിഞ്ഞു.

എന്നാൽ 8 വർഷങ്ങൾക്ക് മുന്നേ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നപ്പോൾ അവസരങ്ങളെക്കാൾ കൂടുതൽ പ്രതിസന്ധികളും പ്രതിബന്ധങ്ങളും ആയിരുന്നു മുന്നിൽ. അവസരങ്ങൾ അന്വേഷിച്ചു അലഞ്ഞപ്പോൾ പലരും മുഖം തിരിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ വന്നപ്പോൾ സഹായിച്ചത് അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.

തുടർന്ന് ചെറിയ ഫാഷൻ ഷോകൾ ചെയ്തായിരുന്നു തുടക്കം. തുടർന്ന് 2013 ൽ മിസ് ബാംഗ്ലൂർ സൗന്ദര്യ മത്സരത്തിൽ ഫൈനലിസ്റ്റ് ആയി. അതുതന്നെ ആയിരുന്നു നേഹ റോസ് എന്ന താരത്തിന്റെ മോഡലിംഗ് രംഗത്തിന്റെ ഉയർച്ചയിലേക്ക് ഉള്ള ആദ്യ കാൽ വെപ്പ്. ഇതോടെ നിരവധി ഫാഷൻ ഷോകൾ പരസ്യങ്ങൾ എന്നിവ നേഹക്ക് ലഭിച്ചു തുടങ്ങി.

ഇപ്പോഴിതാ തിരക്കേറിയ മോഡൽ ആയി മാറിയ താരം സിനിമയിലും അഭിനയിച്ചു കഴിഞ്ഞു. മോഡേൺ വസ്ത്രത്തിന് ഒപ്പം നാടൻ വേഷത്തിലും അതീവ സുന്ദരിയാണ് നേഹ. സാരിയിൽ ഉള്ള പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.