67 ആമത് ദേശിയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി സിക്കിം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീച്ചേർഡ് ഫിലിം എന്ന കാറ്റഗറിയിൽ ആണ് മോഹൻലാൽ നായകമായി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം തിരഞ്ഞെടുക്കപ്പെട്ടത്.
അതോടൊപ്പം മികച്ച വിഎഫ് എക്സ് എഫ്ഫക്റ്റ് ഉള്ള ചിത്രമായും വസ്ത്രാലങ്കാരത്തിനും മരക്കാരിന് അവാർഡുകൾ ഉണ്ട്. മികച്ച കുടുംബ ചിത്രം (നോണ് ഫീച്ചർ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ ശരൺ വേണുഗോപാൽ. പ്രത്യേക ജൂറി പരാമർശം- ബിരിയാണി. സ്പെഷ്യൽ എഫക്ട്- കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിദ്ധാർഥ് പ്രിയദർശൻ.
മികച്ച തമിഴ് ചിത്രത്തിനുള്ള അവാർഡ് അസുരന് ലഭിച്ചപ്പോൾ മികച്ച നടനുള്ള അവാർഡ് ധനുഷിനും മനോജ് വാജ്‌പേയി എന്നിവർക്കുമാണ്. അതുപോലെ തന്നെ മികച്ച നടിയായി കങ്കണ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സഹ നടനുള്ള അവാർഡ് വിജയ് സേതുപതിക്ക് ആണ്. മികച്ച ഛായാഗ്രാഹകൻ-ഗിരീഷ് ഗംഗാധരൻ, ജെല്ലിക്കെട്ട്.