മോഹൻലാലിന്റെ രാവണ ലുക്ക് തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. ലാലോണം നല്ലോണം എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റ് ആണ്. ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മോഹൻലാലിന്റെ വക ഒരു ഓണം സമ്മാനം തന്നെ ആണ് ഈ ഷോ എന്ന് പറയാം.
രാവണൻ ആയാലും കുംഭകർണ്ണൻ ആയും വിഭീഷണൻ ആയും എല്ലാം മോഹൻലാൽ ഈ ഷോയിൽ വേഷപ്പകർച്ച നടത്തുന്നത്. നാടകം രീതിയിൽ ആണ് ഷോ എത്തുന്നത്. പ്രശസ്ത ഗായകർ ആയ സിതാര , സച്ചിൻ വാര്യർ നജീം അർഷാദ് , നേഹ വേണുഗോപാൽ നിഷാദ് എന്നിവർക്ക് ഒപ്പം മോഹൻലാൽ പ്രയാഗ മാർട്ടിനും എത്തുന്നു.
അമിതാഭ് ബച്ചനെ പോലും വിസ്മയിപ്പിച്ച ആര്യ ദയാലും ചേർന്നുള്ള അന്താക്ഷരിയും അതോടൊപ്പം മോഹൻലാൽ , അനുശ്രീ , ഹണി റോസ് , പ്രയാഗ മാർട്ടിൻ , ദുർഗ , നിഖില വിമൽ , രചന നാരായണൻകുട്ടി , എന്നിവർ ഒന്നിക്കുന്ന ഓണ പാട്ടുകളും ഡാൻസും വള്ളപ്പാട്ടും വള്ള സദ്യയും എല്ലാം ഷോയിൽ ഉണ്ടാവും.
ലാലേട്ടൻ നമ്മോടൊപ്പം ചേരുന്നു – അതും ഒരു തകർപ്പൻ തിരുവോണ സമ്മാനവുമായി!
ഒരു കൊച്ച് ഇടവേളയ്ക്ക് ശേഷം നമ്മുടെ സ്വന്തം ലാലേട്ടൻ നമ്മോടൊപ്പം ചേരുന്നു – അതും ഒരു തകർപ്പൻ തിരുവോണ സമ്മാനവുമായി!! കാത്തിരിക്കൂ 'ലാലോണം നല്ലോണം!'Lal Onam Nallonam || Coming Soon || Asianet#LalOnamNallonam #Asianet #Mohanlal #OnamSpecial #Onam2020 Mohanlal
Posted by Asianet on Sunday, 16 August 2020