Malayali Live
Always Online, Always Live

ഇത് നമുക്കും സമൂഹത്തിനും വേണ്ടി; മോഹൻലാൽ കോവിഡ് വാക്സിൻ സ്വീകരിച്ചു..!!

4,237

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊച്ചിയിൽ അമൃത ആശുപത്രിയിൽ നിന്നും ആണ് ആദ്യ ഡോസ് മോഹൻലാൽ സ്വീകരിച്ചത്. കോവിഡ് വാക്സിൻ എടുക്കുന്നത് എല്ലാവരുടെയും കടമയാണ് എന്ന് മോഹൻലാൽ പറയുന്നു. നമുക്കും സമൂഹത്തിനും വേണ്ടി ആണ് വാക്സിൻ സ്വീകരിക്കുന്നത്.

സർക്കാർ നിർദേശങ്ങൾ പാലിച്ചു ഘട്ടങ്ങൾ ആയി എല്ലാവരും കൊറോണ വാക്സിൻ സ്വീകരിക്കണം എന്ന് മോഹൻലാൽ പറയുന്നു. മോഹൻലാൽ കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ വാക്‌സിൻ സ്വീകരിച്ചു.

നടന്മാർ ആയ കമൽ ഹസൻ , അനുപം ഖേർ , സെയിഫ് അലി ഖാൻ , നടി ഹേമമാലിനി എന്നിവർ ആണ് കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചത്.