പലപ്പോഴും സിനിമയിൽ നായിക താരങ്ങൾക്ക് ഉള്ളതിനേക്കാൾ അധികം ആരാധകർ നേടിയെടുക്കാൻ സീരിയൽ നടിമാർക്ക് കഴിയാറുണ്ട്. കാരണം വീട്ടമ്മമാർ കൂടുതൽ കാണുന്നത് സീരിയലുകൾ ആണ്. അങ്ങനെ നിരവധി താരങ്ങൾ ആണ് അഭിനയ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ടും പ്രേക്ഷക മനസ്സിൽ ഇന്നും ജീവിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ സീരിയലിലെ കേന്ദ്ര കഥാപാത്രം ആയിരുന്ന അമൃതയും അത്തരത്തിൽ വലിയ ആരാധകർ ഉള്ള താരമാണ്.
അതുകൊണ്ടുതന്നെ താരത്തിന്റെ വിവാഹമോചന വാർത്ത ഞെട്ടൽ ഉണ്ടാക്കുന്നത് ആയിരുന്നു. നടി ഡിംപിലും മേഘനയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ആ സൗഹൃദമാണ് സഹോദരനെ കൊണ്ട് മേഘനയെ വിവാഹം കഴിപ്പിക്കുന്നത് വരെ എത്തിയതും. വിവാഹ ശേഷം അഭിനയിക്കില്ല എന്നായിരുന്നു ഡോൺ ആ സമയത് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. വിവാഹമായതോടെ ചന്ദനമഴ സീരിയലിലും താരം ഉപേക്ഷിച്ചിരുന്നു.
വിവാഹ ശേഷം ഏറെ നാൾ ഇടവേള എടുത്ത മേഘന തുടർന്ന് തമിഴ് സീരിയൽ രംഗത്തു തിരിച്ചെത്തിയിരുന്നു. ഇതാണ് ഇവരുടെ ജീവിതത്തിൽ കല്ല് കടി ഉണ്ടായത് എന്ന് വാർത്തകളിൽ വരുന്നു. എന്നാൽ ഇവിടെ ജീവിതത്തിൽ ശരിക്കും എന്താണ് സംഭവിച്ചത് എന്ന് പ്രേക്ഷകർക്ക് അറിയില്ല. വിവാഹം കഴിഞ്ഞു ഒരു വര്ഷം ആയപ്പോൾ തന്നെ ഇരുവരും വിവാഹമോചനം നേടിയിരുന്നു. മേഘ്‌നയെ വിവാഹ മോചനം ചെയ്ത ഡോൺ പിന്നീട് വീണ്ടും വിവാഹിതൻ ആകുകയും ചെയ്തു.
തുടർന്ന് ഇതുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ലോക്ഡൗൺ നാളുകളിൽ യൂട്യൂബിൽ പുതിയൊരു ചാനൽ തുടങ്ങി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് മേഘ്ന. എന്നാൽ ഏറ്റവും പുതിയതായി വന്ന വീഡിയോയ്ക്ക് പിന്തുണയെക്കാളും വിമർശനങ്ങളാണ് ലഭിച്ചിരിക്കുന്നത്. മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലൂടെയാണ് നടി മേഘ്ന തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്.
പലപ്പോഴും അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പമാണ് മേഘ്ന വീഡിയോസുമായി എത്താറുള്ളത്. ഏറ്റവും പുതിയതായി വാട്സ് ഇൻ മൈ ബാഗ് എന്ന ടൈറ്റിൽ കൊടുത്ത് കൊണ്ടുള്ള വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തത്. സ്വന്തം ബാഗിനുള്ളിൽ എന്തെല്ലാം സാധനങ്ങളാണ് കൊണ്ട് നടക്കുന്നതെന്ന് പുറംലോകത്തെ കാണിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. തന്റെ വീഡിയോ കാണുന്നവരെ ആവേശത്തിലാക്കാൻ മേഘ്ന ഇടയിൽ പാട്ട് പാടുകയൊക്കെ ചെയ്തിരുന്നു.
എന്നാൽ നിരവധി വിമർശനങ്ങളാണ് ഈയൊരു എപ്പിസോഡിന് ലഭിച്ചിരിക്കുന്നത്. മേഘ്ന കുറച്ച് ഓവർ ആക്ഷൻ ആണിതിൽ കാണിക്കുന്നത് വൈറൽ ആകാനുള്ള ബദ്ധപാടുകൾ ചെയ്ത് കൂട്ടുന്നു ഒരുപാട് ബോർ ആയിട്ടുണ്ടെന്നും വെറുതേ അല്ല ഡിവോഴ്സ് ആയതെന്നും തുടങ്ങി നിരവധി വിമർശനങ്ങൾ നിറഞ്ഞ കമന്റുകളാണ് മേഘ്നയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഇപ്പോൾ യൂട്യൂബിൽ സജീവം ആണ്. അവസരങ്ങൾ കുറയുന്ന താരങ്ങളിൽ പലരും തിരഞ്ഞെടുക്കുന്ന ഏറ്റവും വലിയ വരുമാന മാർഗം യൂട്യൂബ് തന്നെ ആണ്.