Malayali Live
Always Online, Always Live

അവതാരക മീര അനിൽ വിവാഹിതയായി; ഇതാണ് മീരയുടെ വരൻ..!!

3,581

മലയാളത്തിലെ ഏറ്റവും മികച്ച അവതാരകമാരിൽ ഒരാൾ ആണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകയാണ് മീര. ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞ താരം ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. വൈറസ് ബാധ മൂലം ലോക്ക് ഡൌൺ ആയതോടെ ആഘോഷമായി നടത്താൻ ഇരുന്ന വിവാഹം ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പ്രകാരം ആണ് ഇപ്പോൾ നടന്നത്.

വിഷ്ണു ആണ് വരൻ. മലയാളത്തിൽ ടെലിവിഷൻ അവതാരക ആയതിന് ഒപ്പം നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും അടക്കം അവതാരക ആയിട്ടുള്ള മീരയുടെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയ ആഘോഷം ആകാറുണ്ട്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മീരയുടെ കൈ മുറുകെ പിടിച്ചുനടന്നു വരുന്ന വിഷ്‌ണുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. തിരുവല്ല സ്വദേശി ആണ് വിഷ്‌ണു.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മീര അനിൽ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. പ്രണയ വിവാഹമല്ലെന്ന് വ്യക്തമാക്കിയ മീര വിഷ്ണു ബിസിനസുകാരനാണെന്നും അറിയിച്ചിരുന്നു. മാട്രിമോണി വഴിയാണ് ആലോചന വന്നത്. വിഷ്ണു ആദ്യമായി പെണ്ണുകണ്ടത് തന്നെയാണെന്നും മീര പറയുന്നു. എന്നെ ആദ്യമായി പെണ്ണു കാണാനെത്തിയതും വിഷ്ണുവായിരുന്നു. തന്റെ പിറന്നാള്‍ ദിനമായ ഡിസംബർ ഏട്ടിനാണ് വിഷ്ണുവിനെ ആദ്യമായി നേരിട്ട് കണ്ടത്. കണ്ടയുടെനെ ഇഷ്ടപ്പെടൂകയും ചെയ്തു.

രക്ഷിതാക്കളാണ് അദ്ദേഹത്തെ മാട്രിമോണിയിൽ കണ്ടെത്തിയത്. പിറന്നാളിന്റെ അന്നാണ് ആദ്യമായി വിഷ്ണുവിനെ കണ്ടത്. ആ നിമിഷമാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊരു കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്.ആദ്യം കണ്ടപ്പോൾ തന്നെ അദ്ദേഹം എന്റെതാണെന്ന് തോന്നി.