മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ.
മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്. മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്.
എന്നാൽ മഞ്ജു സുനിച്ചൻ എന്ന താരം ഏറെ ശ്രദ്ധ നേടിയത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു.
ഇപ്പോൾ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വീണ്ടും ബിഗ് ബോസ്സിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ തയ്യാറാകുമോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെ..
സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല വാടകയ്ക്ക് ഒക്കെയായി നല്ലൊരു തുക ആകുമായിരുന്നു. എന്നാൽ ഞങ്ങൾക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസിൽ നിന്നും കിട്ടി.
ബാക്കി കടങ്ങൾ ഒക്കെ തീർക്കാൻ ഉള്ളത്, ഇവിടെ എന്തെങ്കിലും ജോലിയൊക്കെ എടുത്തു തീർക്കാൻ സാധിക്കും. പിന്നെ രണ്ടാമത്തെ കാര്യം എനിക്ക് പറ്റുന്ന ഒരു ഷോ അല്ല അത്.
കാരണം അതിന്റെ കടമ്പകൾ എനിക്ക് പറ്റുന്നതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. മറ്റൊരു കാര്യം എന്റെ പ്രിയപെട്ടവരെ എനിക്ക് ഇനി ഒരിക്കൽ കൂടി കാണാതെ ഇരിക്കാൻ സാധിക്കില്ല.”