സിനിമ കുടുംബത്തിൽ നിന്നും എത്തിയ ഒരു താരം മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടം ഉള്ള താരം മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പ്രോഗ്രാമിലെ മോഹനവല്ലിക്ക് ഒട്ടേറെ ആരാധകർ ആണ് ഉള്ളത്. മഴയത്തും മുമ്പേ എന്ന ചിത്രത്തിൽ കൂടി 1995 ൽ ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.
പിന്നീട് ഇരട്ട കുട്ടികളുടെ അച്ഛൻ , നാലു പെണ്ണുങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ കൂടി ശ്രദ്ധ നേടി. അടൂർ ഗോപാലകൃഷ്ണൻ ചിത്രം നാല് പെണ്ണുങ്ങൾ കരിയറിലെ എന്നും ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങളിൽ ഒന്നാണ്. അഭിനയത്തിൽ തിളങ്ങി നിൽക്കുന്നതിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം. തന്റെ വിശേഷങ്ങൾ സൗഹൃദങ്ങൾ കുടുംബം എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ച തന്റെ പുതിയ ചിത്രം ആണ് വൈറൽ ആകുന്നത്.
മഞ്ഞ നിറത്തിൽ ഉള്ള കുർത്തയും അധികം ആഭരണങ്ങൾ ഒന്നും ഇടാതെ ആണ് താരം സ്റ്റൈൽ ആയി എത്തി ഇരിക്കുന്നത്. മികച്ച പ്രതികരണമാണ് നടിയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മെലിഞ്ഞ് കൂടുതൽ ലുക്കായിട്ടാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകർ മാത്രമല്ല സഹപ്രവർത്തകരും നടിയുടെ പുതിയ ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു പിള്ളയുടെ ഓണ് സ്ക്രീൻ മകനാണ് സിദ്ധാർഥ് പ്രഭു.
കണ്ണൻ എന്ന പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മമ്മിയുടെ ചിത്രത്തിന് അന്യായ എഡിറ്റിംഗ് എന്നാണ സിദ്ധാർഥ് പ്രഭു നൽകിയ കമന്റ്. ശീര ഭാര കുറച്ചതിനെ കുറിച്ചു മഞ്ജു പിള്ള ചിത്രത്തിൽ പറയുന്നുണ്ട് . നിലവിൽ 65 കിലോയാണ് തന്റെ ശരീരഭാരമെന്നും നടി കമന്റിൽ പറയുന്നുണ്ട്.