മജിസിയ നടത്തിയ പച്ചക്കള്ളങ്ങൾ പൊളിച്ചടുക്കി ഡിംപിളിന്റെ ചേച്ചി; സത്യത്തിൽ നടന്നത് ഇതാണ്; തെളിവുകൾ നിരത്തി തിങ്കൾ ഭാൽ..!!
കുറച്ചു ദിവസങ്ങൾ മുന്നേ ആണ് ബിഗ് ബോസ് സീസൺ 3 മലയാളം മത്സരാർത്ഥി ഡിംപിൾ അച്ഛന്റെ വിയോഗത്തെ തുടർന്ന് ബിഗ് ബോസ് മത്സരത്തിൽ നിന്നും പിന്മാറിയത്. എന്നാൽ ബിഗ് ബോസിൽ എത്തിയതോടെ ഡിംപിളിന് ലഭിച്ച സുഹൃത്താണ് മജിസിയ ഭാനു. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ബിഗ് ബോസ് വീട്ടിൽ. ബിഗ് ബോസിൽ നിന്നും പുറത്തു പോയ മജിസിയ കോഴിക്കോട് തന്റെ വീട്ടിലേക്ക് പോകുന്നതിന് മുന്നേ തന്നെ കൊച്ചിയിൽ ഡിംപിളിന്റെ വീട് സന്ദര്ശിച്ചു ഡിംപിളിന്റെ സഹോദരിയെ അടക്കം കണ്ടതിന് ശേഷം ആയിരുന്നു സ്വ വസതിയിലേക്ക് മടങ്ങിയത്.
എന്നാൽ കഴിഞ്ഞ ദിവസം തന്നെ ഡിംപിൾ ചതിച്ചു എന്നും തന്നോട് ഉണ്ടായിരുന്ന സൗഹൃദം കപടമായിരുന്നു എന്നുള്ള ആക്ഷേപവുമായി മജസിയ ഭാനു എത്തിയത്. തന്റെ ഫോൺ പോലും ഡിംപിൾ എടുക്കുന്നില്ല എന്നായിരുന്നു മജസിയ വോയിസ് ക്ലിപ്പ് വഴി പറഞ്ഞത്. തുടർന്ന് തിങ്കൾ ഫോൺ എടുക്കുകയും അനാവശ്യമായി ഇങ്ങനെ വിളിക്കരുത് എന്നുള്ളത് താക്കീത് നൽകി എന്നും ആണ് മജസിയ പറയുന്നത്. എന്നാൽ മജസിയ സാഹചര്യം മനസിലാക്കാതെ തുടർച്ചയായി ഫോൺ വിളിക്കുക ആയിരുന്നു എന്നും എപ്പോഴും എടുക്കാൻ കഴിഞ്ഞില്ല എന്നും വരും എന്നും ഡിംപിൾ അച്ഛന്റെ വിയോഗത്തിന്റെ ഷോക്കിൽ നിന്നും ഇതുവരെയും പുറത്തു വന്നിട്ടില്ല എന്നും അത് കഴിയുമ്പോൾ അവൾ എന്തായാലും മജസിയയെ വിളിക്കും എന്നുമാണ് തിങ്കൾ പറഞ്ഞത്.
അതുപോലെ തന്നെ അവളുടെ സങ്കടത്തിൽ ഞങ്ങൾ വീട്ടിൽ അത്രയും കരുതലോടെ ഉണ്ട് എന്നും അതിൽ കൂടുതൽ നൽകാൻ മജസിയക്ക് കഴിയില്ല എന്നും തിങ്കൾ വീഡിയോ വഴി പറയുന്നു. തിങ്കൾ പറയുന്നത് ഇങ്ങനെ..
ഞങ്ങളുടെ പപ്പ മരിച്ചു. ഞങ്ങളുടെ മമ്മിക്ക് ഞങ്ങളെ ആവശ്യമുണ്ട്. ഞങ്ങൾ മൂന്നാളും അഖിമോനും മാത്രമേ ഇവിടെയുള്ളൂ. അവൻ ഞങ്ങളുടെ ബ്രദറാണ്. വേറെ ആരേയും ഞങ്ങൾ എന്റർട്ടൻ ചെയ്യുന്നില്ല. പിന്നെ കോളുകൾ എടുക്കാത്തത് ഞങ്ങൾക്ക് ജോലി വിടാൻ പറ്റത്തില്ല. പപ്പ ഇല്ല. ഇനി എല്ലാം ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്രയും വേഗം കാര്യങ്ങൾ സെറ്റിലാക്കണം. അതുകൊണ്ട് തന്നെ വർക്ക് നമ്പറും എന്റെ നമ്പറും ആക്ടീവാക്കാതെ പറ്റില്ല. ഡിംപൽ ബിഗ് ബോസിൾ പോയപ്പോഴും തിരിച്ച് വന്നിട്ടും അവളുടെ ഫോൺ ഉപയോഗിക്കുന്നത് ഞാനാണ്.
ഇപ്പോൾ അവൾക്ക് ഫോൺ കൊടുക്കുന്നില്ല. അവളുടെ ഇൻസ്റ്റാഗ്രാമും മറ്റ് കാര്യങ്ങളുമൊക്കെ ഉപയോഗിക്കുന്നത് ഞാനാണ്. കുറച്ച് കാലം അത് അങ്ങനെ തന്നെയായിരിക്കും. വാക്ക് കൊണ്ടോ മെസ്സേജ് കൊണ്ടോ അവൾ വേദനിക്കരുതെന്നാണ് ഞാൻ കരുതുന്നത്. ഡിംപൽ ബിഗ് ബോസിലേക്ക് തിരിച്ച് പോകാൻ ഒരു ശതമാനം ചാൻസ് ഉണ്ടെങ്കിൽ അതും ഇല്ലാതാക്കാനാണോ ചില സുഹൃത്തുക്കൾ ശ്രമിക്കുന്നതെന്ന് തോന്നുന്നു.
3 മാസം അവൾ അച്ഛനെ കണ്ടിട്ടില്ല. മിണ്ടിട്ടില്ല. ആ വിഷമം ഒരാൾക്കും മനസ്സിലാവില്ല. അവൾക്ക് അത്രയും പ്രിയപ്പെട്ടയാളാണ് പപ്പ. ഡിംപൽ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ഞാൻ നിര്ബന്ധിച്ചിട്ടാണ്. ആ വിഡിയോ ഇട്ടതൊക്കെ അങ്ങനെയാണ്. അവൾ ഇപ്പോഴും ഓക്കെയായിട്ടില്ല എന്നും തിങ്കൾ പറയുന്നു.