മേശപ്പുറത്തു കിടന്നിരുന്ന കുഞ്ഞനുജൻ താഴെ വീഴാൻ തുടങ്ങിയത് കണ്ട 9 വയസുകാരൻ ചെയ്തത് കണ്ടോ ഇതൊക്കെയാണ് ദൈവത്തിന്റെ കരങ്ങൾ എന്നൊക്കെ പറയുന്നത്. അതിശയിപ്പിക്കുന്ന ഒരു രക്ഷ പ്രവർത്തനത്തിന്റെ വീഡീയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഫ്ലോറിഡയിലെ ലിയ ലിബി എന്ന അമ്മയുടെ 9 വയസുകാരൻ മൂത്തമകൻ രക്ഷിച്ചതാകട്ടെ 11 മാസം പ്രായമുള്ള സ്വന്തം സഹോദരനെ അതീവ സാഹസികമായി രക്ഷിച്ചത്. ഒരു മിനിറ്റ് വൈകിയിരുന്നെങ്കിൽ എന്റെ കുഞ്ഞു പോയേനെ എന്ന് പറഞ്ഞു വിതുമ്പി അത് പറയുമ്പോഴും പതിനൊന്നു മാസം പ്രായമുള്ള തന്റെ കുഞ്ഞിനൊപ്പം തന്റെ ജീവിതത്തിലെ ഹീറോ ആയ ആ ഒൻപതു വയസുകാരനായ ആ മകനെയും ചേർത്തു പിടിക്കാൻ ആ അമ്മ മറന്നില്ല.
11 മാസം പ്രായമായ മകനെ മേശപ്പുറത്ത് ഇരുത്തി മറ്റ് അഞ്ചു മക്കളെ ഉറക്കാൻ കിടക്കുന്ന തിരക്കിൽ ആയിരുന്നു ലിബി. അപ്പോഴാണ് മേശപ്പുറത്ത് കിടത്തിയിരുന്ന കുഞ്ഞ് ഉരുണ്ട് താഴേക്ക് വീഴാൻ തുടങ്ങിയത്. ഇത് കണ്ടു നിന്ന അവരുടെ ഒൻപത് വയസുകാരനായ മകൻ ജോസഫ് ലിവി എവിടെ നിന്നോ ചാടി വന്ന് തന്റെ സഹോദരനെ കൈകളിൽ താങ്ങി രക്ഷിച്ചത്. ഒരു നിമിഷം ജോസഫ് വൈകിയിരുന്നെങ്കിൽ ആ പിഞ്ചു കുഞ്ഞിന്റെ തല തറയിൽ അടിച്ചു തകർന്നേനെ.
സംഭവത്തിന് ദൃക്സാക്ഷിയായ അമ്മയ്ക്ക് ആദ്യമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് അവർ തന്റെ അശ്രദ്ധയെ പഴിച്ചു കൊണ്ട് കുറെ കരഞ്ഞു. പിന്നെ തന്റെ ജീവിതത്തിലെ കുഞ്ഞ് ഹീറോയെ ചേർത്തുപിടിച്ചു. നിലത്ത് കിടത്താതെ ടേബിളിൽ കിടത്തിയ അമ്മയുടെ ആ മനോഭാവം എന്താണ് എന്ന് ചർച്ച ആകുമ്പോഴും ഒമ്പതു വയസുള്ള കുഞ്ഞിന് ആ നിമിഷം ദൈവം തോന്നിപ്പിച്ചത് കൊണ്ടാണ് ഇന്നും ആ കുരുന്ന് ജീവനോടെ ഇരിക്കുന്നത്.