Malayali Live
Always Online, Always Live

രാത്രിയിൽ കാമുകൻ വീട്ടിൽ എത്തി വിളിച്ചപ്പോൾ പെൺകുട്ടി വാതിൽ തുറന്നില്ല; ദേഷ്യത്തിൽ കാമുകൻ ചെയ്തതിൽ മനംനൊന്ത് പത്താംക്ലാസ്സുകാരി കിടപ്പുമുറിയിൽ തൂങ്ങി; കാമുകൻ കുടുങ്ങി..!!

ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തിലേറെയായി പ്രതി കുട്ടിയുമായി....

10,454

മലപ്പുറത്ത് പത്താം ക്ലാസ്സുകാരി ആത്മഹത്യാ ചെയ്ത സംഭവത്തിൽ കാമുകൻ പിടിയിൽ. പരവക്കൽ സ്വദേശിയായ സുധീഷിനെയാണ് (24) കൊളത്തൂർ സിഐ പിഎം ഷമീർ അറസ്റ്റ് ചെയ്തത്. രാത്രിയിൽ കാമുകൻ പെൺകുട്ടിയെ കാണാൻ ഒളിച്ചു 10 ആം ക്ലാസുകാരിയുടെ വീട്ടിൽ എത്തുക ആയിരുന്നു. എന്നാൽ പെൺകുട്ടി കാമുകൻ വിളിച്ചിട്ടും പുറത്തിറങ്ങി വന്നില്ല. തുടർന്ന് അടുത്ത ദിവസം ഇതേ കാരണം പറഞ്ഞു കാമുകൻ പെൺകുട്ടിയെ ചീത്ത വിളിക്കുക ആയിരുന്നു. ഇതിൽ മനം നൊന്താണ് കുട്ടി കിടപ്പു മുറിയിൽ തന്നെ തൂങ്ങി മരിച്ചത്.

ഇതോടെയാണ് ആത്മഹത്യ പ്രേരണാകുറ്റത്തിന് കാമുകൻ അറസ്റ്റിലായത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് എസ്എസ്എൽസി പരീക്ഷകൾ മാറ്റിവച്ചതിനാൽ കഴിഞ്ഞ മാർച്ച് 23 മുതൽ ഒറ്റക്ക് താമസിക്കുന്ന വല്യമ്മയുടെ വീട്ടിലായിരുന്നു ആത്മഹത്യ ചെയ്ത പെൺകുട്ടി താമസിച്ചിരുന്നത്. കഴിഞ്ഞ ഏഴാം തീയതി ആണ് കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാരിയിൽ കെട്ടി തൂങ്ങി മരണപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം നടത്തിയ പോസ്റ്റുമാർട്ടത്തിലും മരണത്തിൽ എന്തെങ്കിലും അസ്വഭാവികതയോ കുട്ടിക്കെതിരെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നതായോ കണ്ടെത്തിയിരുന്നില്ല. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ കൊളത്തൂർ സിഐയുടെ നേതൃത്വത്തിൽ സയന്റിഫിക് ഓഫീസർ ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിക്ക് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സൂചന കിട്ടി.

ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തിലേറെയായി പ്രതി കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും നിരന്തരം രാത്രികളിൽ കുട്ടിയെ വല്യമ്മയുടെ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയിൽ പ്രതി ആവശ്യപ്പെട്ടതിൽ കുട്ടി വീടിന് പുറത്ത് ഇറങ്ങി വരാത്തതുമൂലം പിറ്റേന്ന് കുട്ടിയെ ഫോണിൽ കൂടി അധിക്ഷേപിച്ചും കുട്ടിയുമായി ഇനി ഒരിക്കലും യാതൊരു ബന്ധവുമുണ്ടാകില്ലയെന്നും പറഞ്ഞ് വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

ഇതിനെ തുടർന്ന് കുട്ടി കടുത്ത മാനസിക വിഷമത്താൽ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ഫോണിൽ കൂടി ബന്ധപ്പെട്ട കുറ്റത്തിന് പോക്‌സോ നിയമപ്രകാരമുള്ള കുറ്റത്തിനും കേസെടുത്തതായി സിഐ അറിയിച്ചു.

എസ് ഐ റെജിമോൻ എസ്‌സിപിഒ ഷറഫുദ്ദീൻ സിപിഒ സൗമ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നും പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും ഫോറൻസിക് വിഭാഗത്തിന് കൈമാറുമെന്നും സിഐ പറഞ്ഞു.