Malayali Live
Always Online, Always Live

തന്റെ ആദ്യ കണ്മണിക്ക് വിഷ്ണു ഉണ്ണികൃഷ്ണൻ ഇട്ട പേര് കണ്ടോ; ആരാധകർ നൽകിയ മറുപടി ഇങ്ങനെ..!!

3,829

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് കുറച്ചു നാളുകൾക്കു മുന്നേ ആണ് ആദ്യ കണ്മണി പിറന്നത്. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിൽ കൂടി ബാലതാരമായി 2003 ൽ ആണ് വിഷ്ണു അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത താരം 2015 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ തിരക്കഥാകൃത്തിൽ ഒരാൾ ആയി എത്തുന്നത്. അടുത്ത സുഹൃത്തായിരുന്ന ബിബിൻ ജോർജ്ജ് ആയിരുന്നു മറ്റൊരു തിരക്കഥാകൃത്ത്. തുടർന്ന് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ കൂടി താരം മലയാളത്തിൽ നായകനായി അരങ്ങേറുകയും ചെയ്തു.

ഇപ്പോൾ താരത്തിന് ആൺകുട്ടീ പിറന്നിരിക്കുകയാണ്. 2020 ഫെബ്രുവരി 2 നു ആയിരുന്നു വിഷ്ണു വിന്റെ വിവാഹം. മകൻ പിറന്ന സന്തോഷത്തിൽ താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു. ഒരു ആൺകുട്ടിയും ഒരു അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്നാണ്. അന്ന് ആരാധകരും സഹതാരങ്ങളും വിഷ്ണുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു.

ഇപ്പോഴിതാ മകനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്റെതായി വന്ന പുതിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്തവണ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് കഴിഞ്ഞതിന്റെ സന്തോഷമാണ് നടൻ പങ്കുവച്ചിരിക്കുന്നത്. മാധവ് എന്നാണ് മകന് വിഷ്ണു ഉണ്ണികൃഷ്ണൻ പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്ന് 28 മത്തെ ദിവസമാണ് പേരിടൽ ചടങ്ങ് നടന്നത്.

മൂന്ന് സിനിമകൾക്ക് വേണ്ടിയാണ് ബിബിനൊപ്പം വിഷ്ണു തിരക്കഥ എഴുതിയത്. കട്ടപ്പനയ്ക്ക് പുറമെ അമർ അക്ബർ അന്തോണി ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയവയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ്ജ് കൂട്ടുകെട്ടിൽ ഇറങ്ങിയ മറ്റു ചിത്രങ്ങൾ. മാധവ് എന്നാൽ കൃഷ്ണൻ ആണല്ലോ ഭഗവാൻ വിഷ്ണുവിന്റെ അംശം എന്ന രീതിയിൽ ആണ് പേരെന്ന് ആരാധകർ കുറിക്കുന്നു.

ഉണ്ണി കണ്ണന്റെ വേറൊരു പേര് എന്നായിരുന്നു മറ്റൊരു കമന്റ്. മാധവ് അച്ഛനെക്കാൾ വലിയ താരം ആകട്ടെ എന്നും അച്ഛനും അമ്മയ്ക്കും ആശംസകളും അതോടൊപ്പം മാധവ് എന്ന പേരിൽ ഉള്ള തങ്ങളുടെ മക്കളുടെ ചിത്രങ്ങളും ആരാധകർ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.