Malayali Live
Always Online, Always Live

കൊല്ലത്ത് വിവാഹിതയായ കാമുകിയുടെ വീട്ടിൽ എത്തിയ അഭിഭാഷകനെ നാട്ടുകാർ പിടികൂടി ക്വാറന്റൈനിൽ ആക്കി..!!

3,952

ലോക്ക് ഡൗൺ സമയത്തു കാമുകിയെക്കാണാൻ എത്തിയാൽ എങ്ങനെ ഒരു പണി കിട്ടും എന്ന് ഒരിക്കലും കരുതി കാണില്ല പാവം കാമുകൻ. ലോക്ക് ഡൗണ് ലംഘിച്ച് കാമുകിയെ കാണാൻ കൊല്ലത്തെത്തിയ ബാർ അസോസിയേഷൻ ഭാരവാഹിക്ക് കിട്ടിയത് മുട്ടൻ പണി.

ഒടുവിൽ കാമുകിയുടെ വീട്ടിൽ തന്നെ ഗൃഹ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നിരിക്കുകയാണ് ഇദ്ദേഹത്തിന്. ട്രിപ്പിൾ ലോക് ഡൗൺ നിലവിലുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് സംഭവം. ഇവിടെയുള്ള കാമുകിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അഭിഭാഷകൻ എത്തിയത്. അഞ്ചരയോടെ എത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞ് വെക്കുക ആയിരുന്നു.

തിരുവനന്തപുരത്ത് നിന്നും കാർ ഓടിച്ചാണ് ഇയാൾ എവിടെ എത്തിയത്. കാമുകൻ എത്തുന്ന വിവരം നേരത്തെ തന്നെ കളക്ടർക്ക് ലഭിച്ചിരുന്നു. ഈ വിവരം പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ലോക്ക് ഡൗണിന്റെ കർശന നിർദേശങ്ങൾ മറികടന്നാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം കാമുകിയെ കാണാൻ എത്തിയത്. ഒടുവിൽ പിടിയിൽ ആയതോടെ കാമുകിയുടെ വീട്ടിൽ തന്നെ ഇദ്ദേഹത്തെ ഗൃഹനിരീക്ഷണത്തിൽ ആകുക ആയിരിന്നു ആരോഗ്യ പ്രവർത്തകർ.

ആറ് മാസങ്ങൾക്ക് മുമ്പാണ് വിവാഹിതയായ യുവതിയും ആയി ഇയാൾ ബന്ധം തുടങ്ങുന്നത്. കഴക്കൂട്ടത്തുള്ള അഭിഭാഷൻ ഫ്ലാറ്റിൽ വെച്ചായിരുന്നു ഇവരെ നേരത്തെ കണ്ടിരുന്നത്. എന്നാൽ ലോക്ക് ഡൌൺ ആയതോടെ യുവതി ക്ക് ഇപ്പോൾ കഴക്കൂട്ടത്തേക്ക് എത്താൻ കഴിയാതെ ആയി. കഴിഞ്ഞ ദിവസം അമ്മാവൻ മരിച്ചതുകൊണ്ടു ഭർത്താവ് കോട്ടയത്തേക്ക് പോയിരുന്നു. ഇതൊക്കെ റെഡ് സോണിൽ ഉള്ള ഭർത്താവ് അവിടെ ഗൃഹനിരീക്ഷണത്തിൽ ആയി.

അതോടെ യുവതി കാമുകനോട് വിവരം ധരിപ്പിക്കുകയും വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ആയിരുന്നു. ഇതോടെ പല ദിവസങ്ങൾ ആയി ഇയാൾ യുവതിയുടെ വീട്ടിൽ എത്തി. വൈകിട്ട് എത്തുന്ന ഇയാൾ പുലർച്ചെ ആണ് തിരുവനന്തപുരത്തേക്ക് തിരിച്ചു പോകാറുള്ളത്. തിരുവനന്തപുരം രെജിസ്ട്രേഷൻ വാഹനം ദിനവും ഈ വീട്ടിൽ നിന്നും പോകുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ കളക്ടറെ വിവരം അറിയിക്കുക ആയിരുന്നു.

നാട്ടുകാർ പിടികൂടിയപ്പോൾ ഓട്ടോറിക്ഷയുടെ സ്പെയർ പാർട്സ് നന്നാക്കി നല്കാൻ ആണ് വന്നത് എന്നായിരുന്നു പ്രശസ്ത അഭിഭാഷകന്റെ മറുപടി. അരിയൂർ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടു മക്കൾ ഉണ്ട്. അഭിഭാഷകനും ഭാര്യയും രണ്ടു മക്കളും ഉണ്ട്.