Malayali Live
Always Online, Always Live

അടിമാലി ഹണിട്രാപ്പ്; ലതയുടെ തന്ത്രങ്ങളിൽ ആരും വീണുപോകും; പോലീസ് പറയുന്നത് ഇങ്ങനെ..!!

3,184

അടിമാലിയിൽ ഹണിട്രാപ്പ് മോഡലിൽ വ്യവസായിയിൽ നിന്നും പണം തട്ടിയ സംഘം നിരവധി ആളുകളെ ഇതുപോലെ വലയിൽ ആക്കിയത് ആയി വിവരം. ഭീഷണിപ്പെടുത്തിയാണ് എല്ലാവരിൽ നിന്നും പണം തട്ടിയിരുന്നത്‌.

അടിമാലിയിൽ ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി ഒരുലക്ഷത്തിമുപ്പത്തിനായിരം തട്ടിയ സംഭവത്തിൽ കഴിഞ്ഞ ദിവസം ആണ് അഭിഭാഷകൻ അടക്കം നാല് പേരെ പോലീസ് പിടികൂടിയത്. ഇതിൽ ഒരു സ്ത്രീയും സംഘത്തിൽ ഉൾപ്പെടുന്നു. തട്ടിപ്പ് സംഘം പ്രതികാരനിൽ നിന്നും പണം തട്ടിയതിന് പുറമെ ഒപ്പിട്ട ചെക്കുകളും മുദ്രപത്രങ്ങളും കൈക്കലാക്കി.

പിടിയിൽ ആയത് അടിമാലി കത്തിപ്പാറ സ്വദേശി ലത ദേവി (32) , അടിമാലി ചാറ്റുപാറ സ്വദേശിയും അഭിഭാഷകനും ആയ മറ്റപ്പിള്ളിൽ ബെന്നി മാത്യു (56) , അടിമാലി പടികപ്പ് സ്വദേശികൾ ആയ ചവറ്റുകുഴിയിൽ ഷൈജൻ (43) , മുഹമ്മദ് എന്ന് വിളിക്കുന്നത് തട്ടാഴത്ത് വീട്ടിൽ ഷമീർ (38) എന്നിവർ ആണ് പോലീസ് പിടിയിൽ ആയത്. സ്ഥല കച്ചവടം മറ്റും നടത്തും എന്നൊക്കെ പറഞ്ഞു പുരുഷന്മാരെ സമീപിക്കുകയും അവരോടു അടുപ്പം ഉണ്ടാക്കുകയും ചെയ്യുന്നത് ആണ് ആദ്യ പടി.

അതിനൊപ്പം അവർ അറിയാതെ മൊബൈൽ ദൃശ്യങ്ങൾ പകർത്തി എടുക്കും. ആളുമായി ഒപ്പം ഉണ്ടായിരുന്നു എന്ന് പിന്നീട് സ്ഥാപിക്കാൻ ആണ് ഇങ്ങനെ ചിത്രങ്ങൾ എടുക്കുന്നത്. തുടർന്ന് ഇരയെ സമീപിച്ചു പീ-ഡിപ്പിച്ചു എന്ന് പരാതി നൽകും ഭീഷണി പെടുത്തുകയും പണം ആവശ്യപ്പെടുകയും ആണ് രീതി. സാധാരണക്കാരന് ആണെങ്കിൽ ഇതിൽ ഭയപ്പെടുകയും പണം നൽകുകയും ചെയ്യും. തുടർന്ന് ആണ് ഇവർ കൂടുതൽ ആശയങ്ങൾ ഉന്നയിക്കുന്നത്.

അ​ടി​മാ​ലി സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​ര​മി​ങ്ങ​നെ:

കേ​സി​ലെ ഒ​ന്നാം​ പ്ര​തി​യാ​യ ല​താ​ദേ​വി​യാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സ്ഥ​ല​ക്ക​ച്ച​വ​ട ബ്രോ​ക്ക​റെ​ന്ന നി​ല​യി​ൽ ത​ട്ടി​പ്പു​മാ​യി ആ​ദ്യം പ​രാ​തി​ക്കാ​ര​നാ​യ വ്യാ​പാ​രി​യെ സ​മീ​പി​ച്ച​ത്. അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ ല​താ​ദേ​വി അ​ദ്ദേ​ഹം അ​റി​യാ​തെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. തു​ട​ർ​ന്ന് റി​ട്ട.​ഡി​വൈ​എ​സ്പി എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ ഒ​രാ​ൾ പ​രാ​തി​ക്കാ​ര​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ചു ല​താ​ദേ​വി​യെ പീ​ഡി​പ്പി​ച്ച​താ​യി കാ​ണി​ച്ചു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ഇ​തൊ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ പ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​ഡ്വ.​ ബെ​ന്നി മാ​ത്യു​വി​ന്‍റെ പ​ക്ക​ൽ പ​ണം ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.​ ഇ​ത​നു​സ​രി​ച്ച് പ​രാ​തി​ക്കാ​ര​നാ​യ വ്യാ​പാ​രി എ​ഴു​പ​തി​നാ​യി​രം രൂ​പ ബെ​ന്നി​മാ​ത്യു​വി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​ച്ചു. പ​ണം കൈ​പ്പ​റ്റി​യ ഇ​ദ്ദേ​ഹം ഒ​രു ല​ക്ഷ​വും ഒ​ന്ന​ര​ല​ക്ഷ​വും തു​ക രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ടു ചെ​ക്കു​ക​ൾ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും ഒ​പ്പി​ട്ട് വാ​ങ്ങു​ക​യും ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം കേ​സി​ലെ നാ​ലാം​പ്ര​തി ഷ​മീ​ർ പ​രാ​തി​ക്കാ​ര​നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൂ​ടി ഒ​പ്പി​ട്ട് വാ​ങ്ങി ബെ​ന്നി മാ​ത്യു​വി​നെ ഏ​ൽ​പ്പി​ച്ചു.​

ഇ​തി​നു പു​റ​മെ കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​യ ഷൈ​ജ​ൻ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ൬൦ രൂ​പ​യും ത​ട്ടി​യെ​ടു​ത്തു.​ ന​ൽ​കി​യ പ​ണ​ത്തി​നു പു​റ​മെ കൂ​ടു​ത​ൽ പ​ണ​മാ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വ്യാ​പാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​ച​ന.​ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ നാ​ലം​ഗ​സം​ഘം പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.​

പി​ടി​യി​ലാ​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു പ​രാ​തി​കൂ​ടി അ​ടി​മാ​ലി പോ​ലീ​സി​നു ല​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.​ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മെ സ​മാ​ന രീ​തി​യി​ൽ വേ​റെ​യും ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ​വെ​ന്ന് അ​ടി​മാ​ലി സി​ഐ അ​നി​ൽ ജോ​ർ​ജ് പ​റ​ഞ്ഞു.