ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിക്കുകയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളം വേർഷനിൽ അവതാരകനായി എത്തുന്നത് മോഹൻലാൽ ആണ്. ഫെബ്രുവരി 14 ആണ് ഷോ ആരംഭിച്ചത്. 14 താരങ്ങൾ ആണ് ഷോയിൽ മത്സരാർത്ഥികൾ ആയി എത്തുന്നത്. നോബി മാർക്കോസ് , മണിക്കുട്ടൻ , ഭാഗ്യ ലക്ഷ്മി എന്നിവർ ആണ് ബിഗ് ബോസ് സീസൺ 3 യിൽ പ്രശസ്തർ ആയ ആളുകൾ.
സോഷ്യൽ മീഡിയ പ്രതിപാദിച്ച ഒരാൾ ആയിരുന്നു ലക്ഷ്മി ജയൻ. ലക്ഷ്മി ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ എത്തിയിരിക്കുകയാണ്. മലയാളികൾക്ക് പ്രത്യേകിച്ച് റിയാലിറ്റി ഷോ കാണുന്ന പ്രേക്ഷകർക്ക് സുപരിതമായ മുഖം ആണ് ലക്ഷ്മി ജയന്റേത്.. മികച്ച ഗായിക എന്നതിൽ ഉപരിയായി വയലിനിസ്റ്റ് , ടെലിവിഷൻ അവതാരക , റേഡിയോ ജോക്കി എന്നിങ്ങനെ പല മേഖലയിലും ലക്ഷ്മി തിളങ്ങിയിട്ടുണ്ട്.
കൂടാതെ ആൺ പെൺ ശബ്ദങ്ങളിൽ സംസാരിക്കാനും പാട്ടുകൾ പാടാനും ഉള്ള കഴിവ് താരത്തിന് ഉണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഇമോഷണൽ കാണാൻ പോകുന്ന മത്സരാർത്ഥി ആയിരിക്കുന്ന ലക്ഷ്മി എന്ന് മോഹൻലാൽ സൂചന നൽകുന്നു. എല്ലാവരെയും പോലെ തന്റെ ഇന്ന് വരെ ഉള്ള ജീവിത യാത്ര പറഞ്ഞു കൊണ്ട് ആയിരുന്നു ലക്ഷ്മി ബിഗ് ബോസ്സിൽ എത്തിയത്. അച്ഛനും അമ്മയ്ക്കും ഒട്ടേറെ വൈകി ഉണ്ടായ മകൾ ആണ് താൻ.
അതിന്റെ പുന്നാരം നന്നായി കിട്ടിയിട്ടും ഉണ്ട്. അതുപോലെ പണിയെടുക്കാൻ നല്ല മടിയുള്ള ആൾ ആണ് താൻ എന്നും ബിഗ് ബോസ് വീട്ടിൽ അതൊന്നും നടക്കില്ല എന്നും മോഹൻലാൽ പറയുന്നു. തന്നെ വീട്ടിൽ നിന്നും അമ്മ അനുഗ്രഹിച്ച് വിട്ടതും അങ്ങനെയാണ്. പണികളെല്ലാം പഠിച്ച് നല്ലൊരു കുടുംബിനിയായിട്ട് വേണം തിരികെ വരാൻ. ഒപ്പം ഒരു കല്യാണം കഴിക്കാനുള്ള അവസരം കിട്ടിയാൽ അതിനും ശ്രമിക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.- ലക്ഷ്മി പറഞ്ഞു. ഇതോടെ ഷോയില്‍ ഒരു പ്രണയ കഥ കാണാൻ ആവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.