കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നത് എന്നും സിനിമയെക്കാൾ കൂടുതൽ ടെലിവിഷൻ പരമ്പരകൾക്ക് തന്നെ ആണ്. ദൂരദർശനിൽ ഒരുകാലത്തിൽ ജ്വാലയായ് ഉള്ള കാലം മുതൽ അങ്ങനെ തന്നെ. ഏറ്റവും കൂടുതൽ പരമ്പരകൾ ഇന്ന് സംപ്രേഷണം ചെയ്യുന്ന ചാനൽ ഏഷ്യാനെറ്റ് ആണ്.
ടി ആർ പി റേറ്റിങ് ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സീരിയലുകൾ ഉള്ളതും ഏഷ്യാനെറ്റിന് തന്നെ. അതുകൊണ്ടു ഒക്കെ തന്നെ ആണ് ഏഷ്യാനെറ്റ് എതിരാളികൾ ഇല്ലാത്ത ചാനൽ ആയി മലയാളത്തിൽ മാറിയതും. ഈ അടുത്ത കാലത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സീരിയൽ കുടുംബ വിളക്ക് ആണ്.
25 വർഷത്തിൽ ഏറെ ദാമ്പത്യമുള്ള സിദ്ധാർഥിന്റെയും സുമിത്രയുടെയും ജീവിത കഥ ആണ് കുടുംബ വിളക്ക് പറയുന്നത്. സിദ്ധാർഥ് ആയി എത്തുന്നത് കെ കെ മേനോൻ ആണ്. സുമിത്രയായി എത്തുന്നത് സിനിമ നടി കൂടി ആയ മീര വാസുദേവും. ഇളയ മകൾ ശീതൾ ആയ എത്തുന്ന അമൃത ആദ്യം നെഗറ്റീവ് ഷെയിഡ് ഉള്ള കഥാപാത്രം ആയിരുന്നു എങ്കിൽ പിന്നീട് അച്ഛനെയും അച്ഛന്റെ കാമുകിയുടെയും യഥാർത്ഥ മുഖം മനസിലാക്കുന്നതോടെ അമ്മയുടെ പക്ഷത്തേക്ക് എത്തുക ആയിരുന്നു.
അമൃതയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്ന നൂബിൻ ജോണിയുമായി നടത്തിയ ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോൾ ആണ് ഇരുവരും പ്രണയത്തിൽ ആണാണെന്നു വാർത്തകൾ എത്തിയത്. എന്നാൽ നൂബിനുമായി അടുത്ത സൗഹൃദം മാത്രം ആണ് ഉള്ളത് എന്ന് അമൃത നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം നിരവയറിൽ നിൽക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.
മൃദുല വിജയിയുടെ സഹോദരി പാർവതി ആയിരുന്നു ശീതളിന്റെ വേഷം നേരത്തെ ചെയ്തിരുന്നത്. എന്നാൽ പാർവതിയുടെ വിവാഹം കഴിഞ്ഞതോടെ ആണ് ആ വേഷം ചെയ്യാൻ അമൃത എത്തിയത്. ഇപ്പോൾ കുടുംബ വിളക്ക് ലൊക്കേഷനിൽ നിന്നും തരാം ഗർഭിണിയായി നിൽക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. അമൃത നായർക്ക് ഒപ്പം സച്ചിനും ഉണ്ട്.
അമൃതയുടെ കയ്യിൽ പച്ച മാങ്ങയും നിറവയറിൽ നിൽക്കുന്ന അമൃതയുടെ വയറിൽ കൈ വെച്ചാണ് സച്ചിനും നിൽക്കുന്നത്. ശോ.. ചിത്രീകരണ പിന്നാമ്പുറങ്ങൾ എന്നാണ് അമൃത പോസ്റ്റിനു ക്യാപ്ഷൻ നൽകിയത്. ചിത്രീകരണത്തിന് വേണ്ടി ഉള്ള മേക്കപ്പ് ആയിരുന്നു. നിരവധി ആളുകൾ ആണ് കമന്റ് ആയി എത്തിയത്.