Malayali Live
Always Online, Always Live

ഇനി സർക്കാർ ജോലിയില്ല; പെൻഷനും കൊടുക്കില്ല; കിരണിന് മുട്ടൻപണികൊടുത്ത് ഗതാഗത വകുപ്പ്..!!

3,424

വിസ്മയ ഒരു വേദനയായി മലയാളി മനസുകളിൽ നിൽക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കിരണിന് പൂട്ടി സർക്കാർ നടപടികൾ. വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധന വിഷയത്തിൽ ശക്തമായ ബോധവൽക്കരണവും അതിനേക്കാൾ ഉപരി നിരവധി പരാതികളും ആണ് ദിനംപ്രതി കുമിഞ്ഞു കൂടിയത്.

വിസ്മയ കേസിൽ പ്രതി ആയ കിരൺ കുമാറിനെ സർക്കാർ ഉദ്യോഗസ്ഥയിൽ നിന്നും പിരിച്ചു വിട്ട നടപടി കേരള ചരിത്രത്തിൽ സ്ത്രീ.ധനം സംബന്ധിച്ച കേസുകളിലെ ചരിത്ര പ്രാധാന്യം ഉള്ള അത്യപൂർവ്വ നടത്തി തന്നെയാണ്.

ഇത്തരം കേസുകളിൽ ഭാര്യ മരിക്കുമ്പോൾ ആദ്യമായി ആണ് ഒരു സർക്കാർ ഉദ്യോഗസ്ഥന് ജോലി പോകുന്നത്. പിരിച്ചു വിട്ടതുകൊണ്ട് ഇനി സർക്കാർ ജോലി ചെയ്യാൻ കിരണിന് സാധിക്കില്ല. കൂടാതെ പ്രൊബേഷൻ സമയത്തു ഉള്ള പിരിച്ചു വിദാൽ ആയതുകൊണ്ട് തന്നെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും ഉണ്ടാവില്ല.

കേരള സിവിൽ സർവീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടി. ഇത്തരത്തിൽ പിരിച്ചു വിടാനുള്ള വകുപ്പുണ്ടെന്നും എന്നാൽ അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നുമാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇന്ന് പ്രതികരിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ആയ കിരൺ കുമാർ 2020 ൽ ആണ് വിസ്മയയെ വിവാഹം കഴിക്കുന്നത്.

കിരൺ കുമാർ ഇന്നും ജോലിയും തുടരാൻ കാരണം വിസ്മയ നൽകിയ കാരുണ്യം കൊണ്ട് മാത്രം ആണ് എന്നാണ് നേരത്തെ വിസ്മയയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്. നേരത്തെ വിസ്മയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി എങ്കിൽ കൂടിയും കിരണിന്റെ ജോലി നഷ്ടമാകേണ്ട എന്ന് കരുതി പിൻവലിച്ചിരുന്നു.

2021 ജൂൺ 21 നു ആണ് ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ വിസ്മയയെ കണ്ടെത്തിയത്. നൂറ് പവനും ഒന്നേമുക്കാൽ ഏക്കർ സ്ഥലവും പത്തു ലക്ഷം രൂപ വിലയുള്ള കാറും ആണ് സ്ത്രീധനം ആയി കിരൺ വാങ്ങിയത്. എന്നാൽ കാറിന്റെ മോഡൽ ഇഷ്ടം ആയില്ല എന്ന തരത്തിൽ ആണ് വിസ്മയയെ പല തരത്തിൽ കിരൺ വേദനിപ്പിച്ചത്. സഹിക്കാൻ കഴിയാതെ വന്നതോടെ ആണ് വിസ്മയ ജീവൻ അവസാനിപ്പിച്ചത്.