Malayali Live
Always Online, Always Live

എൽഡിഎഫിൽ 12 സീറ്റുകൾ ഉറപ്പിച്ച് ജോസ് കെ മാണി; മുന്നണിയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷി..!!

3,027

യൂഡിഎഫ് പാളയം വിട്ട് എൽഡിഎഫിൽ എത്തിയ ജോസ് കെ മാണിക്കും കൂട്ടർക്കും അർഹിച്ച സ്വീകരണം തന്നെ ആണ് മുന്നണി നൽകിയത്. എൽ ഡി എഫിൽ 12 സീറ്റുകൾ ഉറപ്പിച്ചു കഴിഞ്ഞു കേരള കോൺഗ്രസ്സ് എം. ജോസ് കെ മാണി 15 സീറ്റ് വേണം എന്നായിരുന്നു ആവശ്യം എങ്കിലും 13 സീറ്റ് ആയിരുന്നു പ്രതീക്ഷ വെച്ചത് എന്നാൽ ഇതുവരെ ലഭിച്ചിരിക്കുന്നത് 12 സീറ്റുകൾ ആണ്.

എൽഡിഎഫിൽ സിപിഎം സിപിഐ എന്നിവർ കഴിഞ്ഞാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കേരള കോൺഗ്രസ് എം. ഭരണ തുടർച്ച ഉണ്ടായാൽ മൂന്നു മന്ത്രിമാർ വരെ വരാൻ കഴിയും. പ്രാദേശിക ഘടകങ്ങളുടെ എതിർപ്പുകൾ തള്ളി കളഞ്ഞുകൊണ്ടു ആണ് കുട്ട്യാടി ചാലക്കുടി റാന്നി പെരുമ്പാവൂർ ചാലക്കുടി എന്നിവ ജോസ് കെ മാണി ഗ്രൂപ്പിന് സിപിഐഎം നൽകി എടുക്കുന്നത്.

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂർ, ചാലക്കുടി, പെരുമ്പാവൂർ പിറവം എന്നീ മണ്ഡലങ്ങൾ കേരള കോൺഗ്രസ് എമ്മിന് നൽകിയപ്പോൾ കൂടുതൽ നഷ്ടം സിപിഐഎമ്മിന് തന്നെയാണ്. സിപിഐക്ക് മൂന്നു സീറ്റ് കുറഞ്ഞപ്പോൾ ജനാധിപത്യ കേരള കോൺഗ്രസിനെ നാലിൽ നിന്ന് ഒരു സീറ്റിലേക്ക് ഒതുക്കി.

എൻസിപിക്കും ഐഎൻഎല്ലിനും ഓരോ സീറ്റ് കുറഞ്ഞു. സക്കറിയ തോമസ് വിഭാഗത്തിന് മത്സരിച്ച ഏക സീറ്റായ കടുത്തുരുത്തിയും നഷ്ടമായി. എൽഡിഎഫിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഉദാരമായ സമീപനം മറ്റൊരു പാർട്ടിയോടും സിപിഐഎം കാണിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. അത് തന്നെ ആണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസവും.