Malayali Live
Always Online, Always Live

അന്നെനിക്കൊരു പ്രണയം ഉണ്ടായിരുന്നു; ഭർത്താവെന്നേ ഉപദ്രവിക്കുമായിരുന്നു; കവിയൂർ പൊന്നമ്മ..!!

3,400

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അടക്കം അമ്മയായി അഭിനയിച്ചു കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി മലയാളത്തിന്റെ പ്രിയ അമ്മയായി കവിയൂർ പൊന്നമ്മ എന്ന താരം മലയാളത്തിൽ ഉണ്ട്. സിനിമ ജീവിതത്തിൽ വലിയ വിജയങ്ങളും മികച്ച കഥാപാത്രങ്ങളും നിരവധി ലഭിക്കുമ്പോഴും ജീവിതത്തിൽ പരാജയങ്ങൾ ഒട്ടേറെ ഉണ്ടായി എന്ന് പൊന്നമ്മ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. കൈരളി ടിവിയിലെ ജെ ബി ജങ്ഷനിൽ ആണ് കവിയൂർ പൊന്നമ്മ തനിക്ക് ഉണ്ടായിരുന്ന പ്രണയവും ഭർത്താവിന്റെ ഉപദ്രവവും തുടർന്ന് പറഞ്ഞത്.

ഏറെ കാലങ്ങൾക്ക് മുമ്പ് എടുത്ത അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ആണ് വീണ്ടും ഷെയർ ചെയ്തിരിക്കുന്നത്. പരിപാടിയിൽ അവതരകൻ ഒരു ചിത്രം സ്‌ക്രീനിൽ കാണിച്ചു ഇത് ആരാണെന്നു ചോദിക്കുക ആയിരുന്നു. ഫോട്ടോ കണ്ട കവിയൂർ പൊന്നമ്മ അതിശയത്തോടെ പറഞ്ഞു ഇതെന്റെ ഭർത്താവ് മണിസ്വാമിയാണ് എന്നായിരുന്നു. ഇതെവിടെന്നു കിട്ടി എന്നും താരം ചോദിക്കുന്നുണ്ട്.

ഞങ്ങൾ രണ്ടു പേരും ജീവിച്ചത് രണ്ടു ദ്രുവങ്ങളിൽ ആയിരുന്നു. ഞാൻ എത്ര സോഫ്റ്റ് ആണോ അത്രെയേറെ കടുപ്പം ആയിരുന്നു അദ്ദേഹം. എന്നോട് അദ്ദേഹം ഒരിക്കൽ പോലും സ്നേഹത്തോടെ പെരുമാറിയിട്ടില്ല. എന്നാൽ അദ്ദേഹം മരിച്ചത് എന്റെ അടുത്ത് കിടന്നു ആയിരുന്നു. ഭർത്താവിൽ നിന്നും താൻ ഒരുപാടു അനുഭവിച്ചിട്ടുണ്ട്. ഭർത്താവിൽ നിന്നും പിരിഞ്ഞാണ് താമസിച്ചത് എങ്കിൽ കൂടിയും അവസാന നാളിൽ അദ്ദേഹത്തെ താൻ ശ്രുശൂഷിച്ചു. ഇനി കുറച്ചു കാലം കൂടിയേ ഉണ്ടാവുള്ളൂ എന്ന് ഡോക്ടർ പറഞ്ഞു.

അത്രയും കാലം ഉപദ്രവിച്ചത് എല്ലാം മറന്നു. കല്യാണം കഴിച്ച നാൾ മുതൽ താളപ്പിഴകൾ ആയിരുന്നു. എന്തിനായിരുന്നു ഇങ്ങനെ ഒരു വിവാഹം കഴിച്ചത് എന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ട്. എങ്ങനെ ഒരു ഭർത്താവ് ആകരുത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് മണിസ്വാമി. എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു. വേറെ ഒരു രീതിയിലും വിചാരിക്കണ്ട പരിശുദ്ധമായ ഒരു ഇഷ്ടം. വിവാഹം നടക്കേണ്ടത് ആയിരുന്നു.

എന്നാൽ അദ്ദേഹം എന്നോട് മതം മാറാൻ പറഞ്ഞു. എന്നാൽ എനിക്ക് താഴെ പെൺകുട്ടികൾ ആയിരുന്നു. അദ്ദേഹത്തിന് സഹോദരങ്ങൾ ആയിരുന്നു. അദ്ദേഹം വീട്ടിൽ പോയി അച്ഛനോട് സംസാരിക്കുക ഒക്കെ ചെയ്തു. അവർക്ക് ഞാൻ മതം മാറണം എന്നായിരുന്നു ആവശ്യം. എന്നാൽ അത് നടക്കില്ല എന്ന് പറഞ്ഞു. ജാതിയും മതവും നോക്കി അല്ലല്ലോ പ്രണയിച്ചത്. കുടുംബം നോക്കിയത് ഞാൻ ആയത് കൊണ്ട് തൻ അതിൽ നിന്നും ഒഴുവായി.

ആ സമയത്താണ് റോസി സിനിമയുടെ നിർമാതാവ് മണിസ്വാമി നേരിട്ട് വന്നു വിവാഹം കഴിക്കാൻ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചതും വിവാഹം നടക്കുന്നതും. ബ്രാഹ്മണൻ ആണ് പഠിച്ചവൻ ആണ് കുടുംബം നോക്കുമല്ലോ എന്ന് കരുതി. എന്നാൽ എല്ലാം പിന്നീട് തകിടം മറിയുകയായിരുന്നു.