Malayali Live
Always Online, Always Live

ഭക്ഷണം കഴിക്കാനും മൂത്രം എടുത്തു കളയാനും ശരീരത്തിൽ രണ്ടു തുളയിട്ടു; നടൻ ജിഷ്ണുവിന്റെ ഓർമകളിൽ..!!

അതിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ കറങ്ങേറ്റ സാഹചര്യം ആയപ്പോൾ നിന്ന് തിരിയാൻ പോലും സമയം കിട്ടാത്ത അവസ്ഥ വന്നു. ഇതിനു ഇടയിൽ ആണ് അണപ്പല്ല് ഉരഞ്ഞു നാവിൽ മുറിവ് ഉണ്ടായത്. തിരക്ക് പിടിച്ച ജീവിതത്തിൽ അതത്ര കാര്യമാക്കിയില്ല. മരുന്ന് പോലും കഴിച്ചില്ല.

10,900

നമ്മൾ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ജിഷ്ണു അഭിനയ ലോകത്തിലേക്ക് എത്തുന്നത്. നടൻ ജിഷ്ണുവിന്റെ അകാലത്തിൽ ഉള്ള മരണത്തോട് പൊരുത്തപ്പെടാൻ ഉള്ള ശ്രമത്തിൽ ആണ് നടൻ രാഘവനും ഭാര്യ ശോഭയും. വിഷ്ണുവിന്റെ വേർപാടിൽ വർഷങ്ങൾ കഴിയുമ്പോൾ മകനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് രാഘവൻ. 1987 ൽ കിളിപ്പാട്ട് എന്ന ചിത്രത്തിൽ ബാലതാരം ആയി അഭിനയിച്ചു എങ്കിൽ കൂടിയും ജിഷ്ണു ആദ്യമായി നായക വേഷത്തിൽ എത്തിയത് കമൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

നായകനും വില്ലനും ഒക്കെ ആയി എത്തിയിട്ടുള്ള ജിഷ്ണു അവസാനം അഭിനയിച്ച ചിത്രം റബേക്ക ഉതുപ്പ് കിഴക്കേമല ആണ്. ചെറുപ്പം മുതൽ അഭിനയത്തിൽ താല്പര്യം ഉണ്ടായിരുന്നു എങ്കിൽ കൂടിയും 1987 നു ശേഷം നിരവധി ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചു എന്നാൽ തനിക്ക് അവൻ ഒപ്പം പോകാൻ സമയം ഇല്ലാത്തത് കൊണ്ട് അവൻ തന്നെ അതെല്ലാം മനസറിഞ്ഞു വേണ്ട എന്ന് വെക്കുക ആയിരുന്നു എന്നാണ് അച്ഛൻ രാഘവൻ പറയുന്നത്. സിനിമയൽ വേണ്ടത്ര ശ്രദ്ധ നേടാൻ കഴിയാതെ വന്നപ്പോൾ മറ്റു ബിസിനസ് നോക്കാൻ ജിഷ്ണു ശ്രമം നടത്തി.

അങ്ങനെ സർക്കാർ പിന്തുണയോടെ കമ്പ്യൂട്ടഴ്സ് ടീച്ചേർസ് ട്രെയിനിങ് കോഴ്സ് നടപ്പാക്കാൻ വേണ്ടി സൊസൈറ്റി ഫോം ചെയ്തു. ഓരോ സ്റ്റേജിലും അതിനു ഓഫീസുകൾ ഉണ്ടാക്കി. അതിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ കറങ്ങേറ്റ സാഹചര്യം ആയപ്പോൾ നിന്ന് തിരിയാൻ പോലും സമയം കിട്ടാത്ത അവസ്ഥ വന്നു. ഇതിനു ഇടയിൽ ആണ് അണപ്പല്ല് ഉരഞ്ഞു നാവിൽ മുറിവ് ഉണ്ടായത്. തിരക്ക് പിടിച്ച ജീവിതത്തിൽ അതത്ര കാര്യമാക്കിയില്ല. മരുന്ന് പോലും കഴിച്ചില്ല.

വല്ലാത്ത വേദന വന്നപ്പോൾ ഡോക്ടറെ കാണിച്ചു. ഫങ്കസ് ബാധ ഉണ്ടായാൽ അത് ലോക്കോപ്ലാക്കിയ എന്ന ക്യാൻസറിന് സാധ്യത ഉണ്ടാക്കും. അതുകൊണ്ടു ഡോക്ടർ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. പിന്നീട് ഒരിക്കൽ നാട്ടിൽ എത്തിയപ്പോൾ ആർ സി സിയിൽ പോയി കാണിച്ചു. എന്റോസ്കോപ്പി ചെയ്തപ്പോൾ അന്ന് പ്രശ്നം ഇല്ല എന്നായിരുന്നു ഡോക്ടർന്മാർ പറഞ്ഞത്. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ വീണ്ടും വേദന വരുകയും എം ആർ ഐ സ്കാൻ ചെയ്തു കഴിഞ്ഞപ്പോൾ കാൻസർ ആണെന്ന് ഡോക്ടർന്മാർ പറയുകയും ആയിരുന്നു. അത്യാവശ്യം ആയി സർജ്ജറി വേണം നന്നായിരുന്നു അവരുടെ അഭിപ്രായം.

എന്നാൽ ആ സമയത്ത് സമയത്ത് രണ്ടു ചിത്രങ്ങളുടെ വർക്കിൽ ആയിരുന്നു ജിഷ്ണു. ഒരു തമിഴ് പടവും ട്രാഫിക്കിന്റെ ഹിന്ദി പതിപ്പും. സർജ്ജറി കഴിഞ്ഞാൽ കുറച്ചു നാളേക്ക് സംസാരിക്കാൻ പോലും കഴിയില്ല എന്ന് അവനു അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അവൻ കുറച്ചു ദിവസത്തെ സാവകാശം ഡോക്ടർമാരോട് ചോദിച്ചത്. ബാംഗ്ലൂരിൽ വെച്ചായിരുന്നു സർജ്ജറി അത് വിജയകരമായി നടത്തി. സർജറിക്ക് ശേഷം സ്പീച് തെറാപ്പി നടത്തി.

ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ. പക്ഷെ ആ സന്തോഷം അധിക നാൾ നീണ്ടു നിന്നല്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ തൊണ്ടയിൽ ഒരു മുഴ പോലെ വന്നു. ശ്വാസനാളം മൂടുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞപ്പോൾ വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. തുടർന്ന് കീമോ ചെയ്തു. പുറത്തു നിന്ന് കൊണ്ട് വന്ന വില കൂടിയ മരുന്നുകൾ ഓരോ ദിവസവും ശരീരത്തിൽ കയറ്റിക്കൊണ്ടിരുന്നു. ഒരു ഡോസ് ശരീരത്തിൽ കയറണം എങ്കിൽ മിനിമം മൂന്നു മണിക്കൂർ എടുക്കും.

ആ സമയത്തു ഒക്കെ അവൻ സന്തോഷവാൻ ആയിരുന്നു. വീണ്ടും അവൻ ആവേശത്തോടെ ഞങ്ങൾക്ക് ഇടയിലെക്ക് വന്നു. എല്ലാ ഈശ്വരന്മാർക്കും നന്ദി പറഞ്ഞു. വീണ്ടും അസുഖം വന്നപ്പോൾ ആണ് അമൃത ആശുപത്രിയിൽ എത്തിച്ചത്. ശരീരം നന്നായി ക്ഷീണിച്ചിരുന്നു കയ്യും കാലും ചലിപ്പിക്കാൻ പോലും കഴിയാതെ ആയി. ഇന്ത്യ മുഴുവൻ ഓടി നടന്നു സംസാരിച്ചു കമ്പനി ഉണ്ടാക്കിയ അവനു ഒരു നിമിഷം സംസാരിക്കാൻ കഴിയാതെ ആയി. ഏതെങ്കിലും ഒരു അച്ഛന് കണ്ടു നിൽക്കാൻ കഴിയുമോ ഈ അവസ്ഥ. മലയാളം പോലെ ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാൻ അവനു കഴിയുമായിരുന്നു.

ജിഷ്ണുവിനെ ഒരു ദിവസം പോലും കാണാതെ എടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. സീരിയലിൽ അവസരങ്ങൾ വന്നു എങ്കിൽ കൂടിയും ഞാൻ പോയില്ല. അവസാന നാളുകളിൽ ഞാൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു. ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഒരു ചെറിയ കാറ്റ് വന്നാൽ പോലും വേദനിക്കുന്ന ശരീരം ആയിരുന്നു. ഞങ്ങളെ വേദനിപ്പിക്കണ്ട എന്ന് കരുതി അവൻ ഒന്നും പറയില്ല. ശരീരത്തിൽ തുള ഇട്ടിരുന്നു. ഒന്ന് ഭക്ഷണം കഴിക്കാനും മറ്റൊന്ന് മൂത്രം എടുത്ത് കളയാനും.

വല്ലാത്തൊരു അവസ്ഥ ആയിരുന്നു അത്. തനിക്ക് 75 വയസ്സായി എന്തെങ്കിലും പറ്റിയാൽ അവനെ ആര് നോക്കും എന്നായിരുന്നു ആദി. ആ അവസ്ഥയിൽ ധൈര്യം തന്നത് അവൻ ആണെന്ന് അദ്ദേഹം പറയുന്നു. കോഴിക്കോട് ആർ എ സിയിൽ പഠിക്കുമ്പോൾ ജിഷ്ണുവിന്റെ ജൂനിയർ ആയിരുന്നു ധന്യ രാജൻ. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചവർ. മൂകാംബിക ക്ഷേത്രത്തിൽ വെച്ച ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. കാൻസർ വന്ന ആദ്യ ഘട്ടം മുതൽ ഞങ്ങൾക്ക് മാത്രം അല്ല അവൾക്കും ധൈര്യം പകർന്നത് ജിഷ്ണു ആയിരുന്നു എന്നാണ് രാഘവൻ പറയുന്നത്.