ഇന്ന് നമുക്ക് പരിചയപ്പെടാം ചെറുപഴം വെച്ച് ഉണ്ടാകാൻ കഴിയുന്ന നല്ല കൂൾ ആയിട്ടുള്ള ഒരു പണിയാതെ കുറിച്ച്. ഇഫ്താർ സമയത് നമ്മൾ ഈ കൂൾ ഡ്രിങ്ക് ഉണ്ടാക്കി എടുക്കുക ആണ് എങ്കിൽ തരിക്കഞ്ഞിയുടെ ഒന്നും ആവശ്യം ഇല്ല. ഇത്തരത്തിൽ ഉള്ള കൂൾ ഡ്രിങ്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആദ്യം വേണ്ടത് ചെറുപഴം ആണ്.
ചെറുപഴം എന്ന് പറയുമ്പോൾ ഞാലിപ്പൂവനോ അല്ലെങ്കിൽ മൈസൂർ പഴമോ ഏത് വേണം എങ്കിലും എടുക്കാം. അത് റൗണ്ട് ഷേപ്പിൽ മുറിച്ചു എടുക്കുക. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട ശേഷം കുറച്ചു ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച പച്ച പാൽ ഒഴിക്കുക. കുറച്ചു മാത്രമേ ഒഴിക്കാവൂ അല്ലെങ്കിൽ പഴം അരയില്ല അതിലേക്കു പഞ്ചസാര ആവശ്യത്തിന് ഇട്ട് അരച്ച് എടുക്കുക. നല്ല കട്ടിയിൽ കിട്ടുന്ന ഇതിലേക്ക് ആവശ്യത്തിന് പാൽ കൂടി ചേർക്കുക.
തുടർന്ന് ഇതിലേക്ക് വേവിച്ചു എടുത്ത ചൗവ്വരി ചേർക്കുക. സഗോ റൈസ് എന്നാണ് ഇതിന്റെ മറ്റൊരു പേര്. ഇത് കൂടി ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇത് എങ്ങനെ ഉണ്ടാക്കുന്നു എന്നറിയാൻ ഈ വീഡിയോ കൂടി കാണുക…