ഗായത്രിയെ ഞാൻ കെട്ടുമ്പോൾ രണ്ടു വർഷം തികക്കില്ല എന്നും മക്കൾ ഉണ്ടാകില്ല എന്നും പലരും പറഞ്ഞു; ഇപ്പോൾ 14 വർഷങ്ങൾ കഴിഞ്ഞു; ഭാര്യയാണ് എനിക്ക് തുണ; തന്റെ എല്ലാമായ ഭാര്യയെ കുറിച്ച് ഗിന്നസ് പക്രുവിന്റെ വാക്കുകൾ ആരുടേയും കണ്ണുകൾ നിറയ്ക്കും.!!
അജയ് കുമാർ എന്നാണ് പേര് എങ്കിൽ കൂടിയും ഗിന്നസ് പക്രു എന്ന പേരിൽ ആണ് താരത്തിന്റെ എല്ലാവരും അറിയുന്നത്. ആദ്യ കാലങ്ങളിൽ ഉണ്ടപക്രു എന്നാണ് താരം അറിയപ്പെട്ടിരുന്നത്. മലയാളത്തിൽ ഉം തമിഴിൽ ഉം താരത്തിനെ ഇഷ്ടപ്പെടുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്ന ഉയരം കുറഞ്ഞ നായകൻ എന്ന നിലയിൽ ആണ് പക്രുവിന് ഗിന്നെസ് റെക്കോർഡ് ലഭിച്ചത്.
അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. ഇത് പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ചെറിയ പുരുഷന്മാരും വലിയ സ്ത്രീകളും ഉള്ളതിൽ ഒരു കുള്ളനായിട്ടാണ് അഭിനയിച്ചത്. 2013 ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്.
ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു. ൧൯൮൪ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. (152.4 cm height) . എന്നാൽ താൻ ഗായത്രിയെ വിവാഹം ചെയ്യുമ്പോൾ രണ്ടു വർഷം പോലും തങ്ങളുടെ ദാമ്പത്യം നിലനിൽക്കില്ലെന്ന് ചിലർ പറഞ്ഞിരുന്നുവെന്ന് ഗിന്നസ് പക്രു പറയുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷം കഴിഞ്ഞിരിക്കുകയാണ്. പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എനിക്ക് തുണയായി നിന്നു. അവൾ എനിക്ക് ധൈര്യം പകർന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഇപ്പോൾ ചില സൈഡ് ബിസിനസ് നടത്താറുണ്ട്.
അതുപോലെ എന്റെ ഭാര്യ ബോട്ടിക് തുടങ്ങിയിരിക്കുകയാണ്. അങ്ങനെയും അവൾ കുടുംബത്തെ സംരക്ഷിച്ചു വരുന്നു. ഞാനും ഭാര്യയും മകൾ ദീപ്ത കീർത്തയും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഗിന്നസ് പക്രു പറഞ്ഞു. കൊല്ലം ജില്ലയിലെ മുളവന എന്ന സ്ഥലത്താണ് ജനനം. അച്ഛൻ ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ ടെലിഫോൺ ഓഫിസിൽ കരാർ ജീവനക്കാരിയും. അത്യാവശ്യം ദാരിദ്ര്യമുള്ള കുടുംബ പശ്ചാത്തലമായിരുന്നു പക്രപവുന്റേത്. അവിടെ നിന്നും ആണ് ഇന്ന് മലയാളത്തിൽ ഉം അതിൽ ഏറെ തമിഴിലും തിരക്കേറിയ താരമായി പക്രു മാറിയത്.