Malayali Live
Always Online, Always Live

സ്വന്തം പെങ്ങൾ ഇതുപോലെ കയറിൽ തൂങ്ങി ആടുമ്പോഴേ നീയൊക്കെ മനസിലാക്കൂ; സൂര്യ ജെ മേനോൻ..!!

3,348

ഇത്തവണ നടന്ന ബിഗ് ബോസ് ബോസ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ വാങ്ങിയ മത്സരാർത്ഥി ആരാണെന്നു ചോദിച്ചാൽ അത് സൂര്യ തന്നെ ആണ്.

മണികുട്ടനുമായി ഉള്ള വൺ സൈഡ് പ്രണയവും കാട്ടികൂട്ടലുകളും എല്ലാം വിമർശനമായി വന്നപ്പോഴും നിരവധി ആളുകൾ വിമർശനങ്ങൾ കൊണ്ട് മൂടിയപ്പോഴും അതുപോലെ ബിഗ് ബോസ് വീട്ടിൽ ഉള്ളവർ ഒട്ടേറെ തവണ നോമിനേറ്റ് ചെയ്തപ്പോളും നിഷ്കളങ്കയായ തന്റെ പ്രണയം സത്യസന്ധമായി തുറന്നു പറഞ്ഞ ആ പെൺകുട്ടിയെ വീട്ടമ്മമാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

പിന്നീട് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു വന്നപ്പോഴും മോശം വിമർശനങ്ങൾ നേരിടേണ്ടി വന്നു സൂര്യക്ക്. എന്നാൽ ഇപ്പോൾ അതിനെ എല്ലാം മറികടക്കുന്ന സമയം തന്നെ ആണ്. ബിഗ് ബോസ് മൂന്നാം പതിപ്പിൽ വളരെയധികം ആരാധകരുണ്ടായിരുന്ന മത്സരാർത്ഥി ആണ് സൂര്യ.

തന്റെ കരിയർ തന്നെ മാറിയപ്പോൾ ഇപ്പോൾ സിനിമ പ്രവേശനത്തിനായി നിൽക്കുകയാണ് സൂര്യ ജെ മേനോൻ. എന്നാൽ തനിക്ക് എതിരെ കമന്റ് ചെയ്തു സുഖം കാണുന്ന ആളുകൾ ഇവരാണ് എന്ന് പറയുക ആണ് ഇപ്പോൾ സൂര്യ. ഫ്രസ്ട്രേറ്റഡ് സൈബർ വർക്കർസ് എന്നാണ് സൂര്യ ഇവരെ വിളിക്കുന്നത്. ഇവരെ കുറിച്ച് സൂര്യ കുറിച്ചത് ഇങ്ങനെ ആണ്…

ഫ്രസ്ട്രേറ്റഡ് സൈബർ വർക്കർസിനെ കുറിച്ച് ഒരു അവലോകനം. അച്ഛനും അമ്മയും നല്ലത് പഠിപ്പിച്ചിട്ടില്ല. പഠിക്കാൻ ശ്രമിച്ചത് ഞാൻ കേട്ടതും ഇല്ല. കഴിച്ച ഭക്ഷണം എല്ലിൽ കുത്തി തുടങ്ങിയപ്പോൾ ചുമ്മാ ഞാനും മറ്റുള്ളവരെ പോലെ കുത്തി നോവിക്കാൻ തുടങ്ങി.

അപ്പോൾ ആണ് എന്നെ പോലെ കുറെ ആളുകൾ ഉണ്ടെന്നു കണ്ടത്. എന്റെ കമന്റ് കുറെ പേരുവന്നു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ പിന്നെ ഞാൻ അതൊരു ഹരമായി തലങ്ങും വിലങ്ങും എല്ലാരേം ഉപദ്രവിച്ചു ഹരം കണ്ടെത്തി. ഓരോ തലങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ ഈ ഒരു കാര്യത്തിന് പൈസ വരെ ഉണ്ടെന്ന് മനസിലായി.

പിന്നെ കൂലിക്കായി എല്ലാവരെയും ചീത്ത വിളിക്കൽ. മനസിന് എന്താ സുഖം ഇതെല്ലാം കഴിഞ്ഞു കിടന്നു ഉറങ്ങുമ്പോൾ. പക്ഷെ ഞാൻ അറിഞ്ഞില്ല മറ്റൊരുത്തൻ എന്റെ പെങ്ങളുടെ മാനം വെച്ച് അവൾക്ക് എതിരെ സൈബർ അറ്റാക്ക് നടത്താൻ തുടങ്ങുകയാണ് എന്ന്.

അറിഞ്ഞപ്പോൾ എല്ലാം കൈവിട്ട് പോയി. എന്റെ പെങ്ങൾ ഒരുമുഴും കയറിൽ കിടന്ന് ആടുന്നത് കണ്ടു. ഞാൻ മൂലം ജീവിതം നശിച്ച കുറേപ്പേർ എന്നെ നോക്കി പല്ലിളിക്കുണ്ടായിരുന്നു. സൂര്യ മേനോൻ കുറിച്ച്. നിരവധി ആളുകൾ ആണ് താരത്തിന് പിന്തുണ ആയി എത്തിയിരിക്കുന്നത്.