Malayali Live
Always Online, Always Live

സാന്ത്വനം വീട് കലുഷിതം; കണ്ണുകൾ നിറഞ്ഞൊഴുകി ബാലൻ; ശിവക്ക് സന്തോഷജീവിതം തുടങ്ങിയാൽ മാത്രം നമുക്കും അതുള്ളൂ എന്ന് ഹരി; അപർണ്ണയുടെ കുതന്ത്രങ്ങൾ പാളുമ്പോൾ..!!

3,942

ചിരിയും കളിയുമായി തുടങ്ങിയ ബാലന്റെയും ഒന്നും സഹോദരങ്ങളുടെയും വീട് ഇപ്പോൾ സംഘർഷഭരിതമാണ്. ആഗ്രഹിക്കാത്ത വിവാഹം കഴിച്ച ശിവനും ശിവനെ ഒട്ടും ഇഷ്ടമല്ലാത്ത ഭാര്യ അഞ്ജലിയും. പണവും ആർഭാടങ്ങളും ഉപേക്ഷിച്ചു ഹരിയെ വിവാഹം കഴിച്ച അപർണ്ണയും എന്നാൽ വിവാഹ ജീവിതത്തിൽ അപ്പുവിന്റെ ശാഠ്യങ്ങൾ തകർന്നു വീഴുമ്പോൾ ബാലനും ശ്രീദേവിയും ചിലപ്പോൾ എങ്കിലും എന്ത് ചെയ്യണം എന്ന് അറിയാതെ ധർമ്മ സങ്കടത്തിൽ ആണ്.

കുടുംബവും കുടുംബ ബന്ധങ്ങൾക്കും വില കൽപ്പിക്കാതെ അപർണ്ണ സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്തു എങ്കിലും വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ഒന്നും മിണ്ടാതെ ഇരുന്ന ഹരി ഇപ്പോൾ ആകെ മാറി. തന്റെ കുടുംബം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്ന് പറയുന്ന ഹരി തനിക്ക് ഒപ്പം ജീവിക്കണം എങ്കിൽ തന്റെ കൂടപ്പിറപ്പകളെയും മനസിലാക്കണം ഇഷ്ടപ്പെടണം എന്ന് പറയുന്നു. എന്നാൽ ഇതൊന്നും മനസിലാക്കാൻ നിൽക്കാതെ തന്നിഷ്ടം നോക്കുക ആണ് അപ്പു.

ഇരുവരും തമ്മിൽ ഉള്ള ജീവിതം കാണിക്കുമ്പോൾ സംഘർഷഭരിത നിമിഷങ്ങൾ ആണെങ്കിൽ അഞ്ജലിക്കും ശിവയുടെയും മുന്നിലേക്ക് എത്തുമ്പോൾ വേറിട്ട രീതിയിൽ ഉള്ള അവതരണം ആണ് സംവിധായകൻ ആദിത്യൻ കാണിക്കുന്നത്. ഹരി യെ ചെറുപ്പം മുതലേ ഇഷ്ടപ്പെട്ട് വിവാഹ മണ്ഡപത്തിൽ എത്തി എങ്കിൽ കൂടിയും അവസാന നിമിഷം അപർണ്ണ എത്തുന്നതോടെ ഹരി അപർണ്ണക്ക് സ്വന്തം ആകുക ആയിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലും.

എന്നാൽ ശിവക്ക് അഞ്ജലിയെ തീരെ ഇഷ്ടമല്ല. തിരിച്ചു അഞ്ജലിക്കും അങ്ങനെ തന്നെ വിദ്യാഭ്യാസ കുറവ് ഉണ്ടെങ്കിൽ കൂടിയും അധ്വാനിയാണ് ശിവൻ. എന്നാൽ പരമ്പര 79 ആം എപ്പിസോഡിൽ എത്തുമ്പോൾ വീട്ടിൽ കൂടുതൽ കലഹങ്ങൾ ആണ് ഉണ്ടാകുന്നത്. ജോലിയും തിരക്കും എല്ലാം കഴിഞ്ഞു എല്ലാവരും ഒന്നിക്കുന്ന സമയം ആണ് രാത്രി ഭക്ഷണം കഴിക്കുന്നത്. എന്നാൽ അപ്പു ഹരിക്കുള്ള ഭക്ഷണം ഉണ്ടാക്കി റൂമിൽ പോയി കഴിക്കുന്നു. എന്നാൽ ഒന്നിച്ചു ഭക്ഷണം കഴിക്കാൻ സന്തോഷത്തോടെ എത്തിയ ബാലൻ ഈ നിമിഷം കൂടി അറിയുമ്പോൾ അറിയാതെ വിങ്ങി പൊട്ടുകയാണ്.

തുടർന്ന് ഉള്ള രംഗങ്ങൾ പ്രേക്ഷകന്റെ കണ്ണുകളെ ഈറൻ അണിയിക്കുകയാണ്. എന്നാൽ റൂമിൽ വീണ്ടും തിരിച്ചെത്തുന്ന ഹരി തന്റെ ശപഥം അപർണ്ണക്ക് മുന്നിൽ പറയുക ആണ്. തൻ കാരണം കുഴിലായ ശിവക്ക് ഒരു സന്തോഷ ദാമ്പത്യ ജീവിതം ഉണ്ടായാൽ മാത്രമേ തനിക്കു അതിന് കഴിയൂ. എന്ന്. ഇനി എന്തായിരിക്കും നടക്കുക എന്നുള്ള ആകാംഷ നിർത്തി തന്നെ ആണ് അവസാനിക്കുന്നത്. ചിപ്പി ആണ് ശ്രീദേവിയുടെ വേഷത്തിൽ എത്തുന്നത്. ഗോപിക അനിൽ ആണ് അഞ്ജലി. ഗിരീഷ് നമ്പ്യാർ ആണ് ഹരികൃഷ്ണൻ ആയി എത്തുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. നടി ഷഫ്‌നയുടെ ഭർത്താവ് ആണ് സജിൻ.