ശിവതാണ്ഡവത്തിൽ ഞെട്ടി സാവിത്രിയും ജയന്തിയും; സാന്ത്വനത്തിൽ ഇനി ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ..!!
ടി ആർ പി റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തു തുടരരുന്ന മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ആണ് സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്തു ചിപ്പി രഞ്ജിത് നിർമ്മിക്കുന്ന 117 ആം എപ്പിസോഡിൽ എത്തുമ്പോൾ സംഭവ ബഹുലമായി ആണ് മുന്നോട്ട് പോകുന്നത്. അപർണ്ണയുടെ സഹോദരി അമൃത അപർണ്ണയെ കാണാൻ വീട്ടിൽ എത്തുന്നതും തുടർന്ന് അമൃതയെ ബസ് സ്റ്റോപ്പിൽ കൊണ്ട് വിടാൻ പോകുന്നതും പോകുന്ന വഴിയിൽ കണ്ണെനെയും മകളെയും ഒന്നിച്ചു കാണുമ്പോൾ രോക്ഷാകുലനാകുന്ന തമ്പി കണ്ണനെ മർദ്ദിക്കുകയും ചെയ്യുന്നു.
ഇത് കണ്ടു സഹിക്കാൻ കഴിയാതെ തമ്പിയെ അടിക്കാൻ ഓങ്ങുന്നതും കുത്തിന് പിടിക്കുന്നതും ഒക്കെ ആയിരുന്നു കഴിഞ്ഞ എപ്പിസോഡുകളിൽ കാണിച്ചത് എങ്കിൽ തമ്പിയുടെ പ്രതികാരത്തിൽ സാന്ത്വനം കുടുംബത്തിന് പ്രഹരമേൽക്കുന്നു. കൃഷ്ണ സ്റ്റോർസിന്റെ സാധനങ്ങൾ എല്ലാം തമ്പി തടയുമ്പോൾ അതിനുള്ള മറുപണികൾ ആണ് ശിവനും ഹരിയും ബാലനും ആലോചിക്കുന്നത്. ഇതിനായി വീട് പണയം വെച്ച് ആയാലും സാധനങ്ങൾ കടയിൽ എത്തിക്കാൻ നോക്കുമ്പോൾ ആണ് അഞ്ജലി തന്റെ ആഭരണങ്ങൾ പണയം വെക്കാൻ കൊടുക്കുക ആണ്.
സാന്ത്വനം കുടുംബം തമ്പിയെ ശക്തമായി പ്രതിരോധിക്കുമ്പോൾ ആണ് അഞ്ജലിയുടെ അമ്മ സാവിത്രിയും ജയന്തിയും എത്തുന്നത്. ഇവർ സ്വർണ്ണം പണയം വെച്ചതിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും 24 മണിക്കൂറിന് ഉള്ളിൽ സ്വർണ്ണം തനിക്ക് ലഭിക്കണം എന്ന് ശിവനോട് ഭീഷണി മുഴക്കുകയും ആണ്. മൗനം ആണ് ശിവന്റെ മറുപടി എങ്കിൽ കൂടിയും 117 ആം എപ്പിസോഡ് ശിവൻ ആരാധകർക്ക് ആഘോഷം ആക്കാൻ ഉള്ളത് എല്ലാം നൽകുന്നുണ്ട്. അഞ്ജലിയുടെ സ്വർണ്ണം തിരിച്ചെടുക്കാൻ വീടിന്റെ ആധാരം പണയം വെച്ച് സ്വർണ്ണവുമായി അഞ്ജലിയുടെ വീട്ടിലേക്ക് എത്തുക ആണ് ശിവൻ.
നേരത്തെ ഇനി തനിക്ക് ആ സ്വർണ്ണം വേണ്ട എന്ന പ്രഖ്യാപനം അഞ്ജലി നടത്തിയിരുന്നു. എന്തായാലും ആരാധകർക്ക് ആഘോഷം നൽകുന്ന ഡയലോഗുകൾ ആണ് സാവിത്രിയോടും ജയന്തിയോടും ശിവൻ പറയുന്നത്. നാട്ടുകാരെ കാണിക്കാൻ നിങ്ങൾ നിങ്ങളുടെ മകൾക്കു നൽകിയ സ്വർണ്ണം മുഴുവൻ എവിടെ ഉണ്ട്. സംശയം ഉണ്ടെങ്കിൽ തൂക്കി നോക്കാം.. ഇത് നിങ്ങളുടെ മുഖത്ത് വലിച്ചെറിയണം എന്ന് തന്നെ ആണ് കരുതിയത്. എന്നാൽ സ്വർണ്ണം മഹാലക്ഷ്മി ആണെന്ന് ആണ് ഞങ്ങളുടെ അമ്മ ഞങ്ങളെ പഠിപ്പിച്ചത്.
ഇനി ഇതിൽ നിന്നും ഒരു തരി പൊന്നു പോലും എന്റെ ഭാര്യക്ക് ആവശ്യം ഇല്ല. ശിവൻ ഇത് പറയുമ്പോൾ മാപ്പ് പറയുന്ന ശങ്കരനോട് ഇവർ പറയുന്ന ഓരോ പുളിച്ച വർത്തമാനങ്ങൾക്കും എത്രയോ തവണ ശങ്കരൻ മാമ മാപ്പ് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഏട്ടത്തി കാരണം ഞങ്ങളുടെ ബാലേട്ടന് ഒരാളുടെ മുന്നിലും നാണം കെടേണ്ടി വന്നിട്ട് ഇല്ല. ഒരാളുടെ മുന്നിലും കാലു പിടിക്കേണ്ട അവസ്ഥ വന്നിട്ടില്ല. അതുപോലെ സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്ത ഈ സ്വർണ്ണം ഇനി ഉപയോഗിക്കില്ല എന്നാണ് അഞ്ജലിയുടെ തീരുമാനം. ഇത് ഇവർക്ക് സ്വന്തമായ സാധനം അല്ലെ..
അവളുടെ കഴുത്തിൽ ആട്ടിൻ കുട്ടിക്ക് മണിപോലെ ഇത് ഇനി വേണ്ട എന്നാണ് അവളുടെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ എന്ന നിലയിൽ എന്റെ തീരുമാനം. അതുപോലെ ആ കെട്ടിയ താലി എന്റെ മാത്രം സ്വന്തം ആണ്. 24 മണിക്കൂർ സമയം നൽകാൻ ആരും വരില്ല. എന്റെ ഭാര്യക്ക് ആവശ്യം ഉള്ള സ്വർണ്ണം ആവശ്യം ഉള്ള സമയത്തു ശിവൻ വാങ്ങി കൊടുത്തോളാം. അതിനുള്ള ആരോഗ്യവും ആയുസും ശിവന് ഉണ്ട്. ശിവൻ കൃഷ്ണ സ്റ്റോർസിന്റെ ചുമട്ടു കാരൻ മാത്രമല്ല. കൃഷ്ണ സ്റ്റോർസിന്റെ പാർട്ടണർ കൂടി ആണ് എന്ന് ശിവൻ പറയുന്നു. പിന്നെ വേഷത്തോട് വേഷത്തോട് ആണല്ലോ നിങ്ങളുടെ പുച്ഛം 24 മണിക്കൂറും അലക്കി തേച്ച ഡ്രസ്സ് ഇട്ടു നിൽക്കുന്ന നിങ്ങളുടെ ഭർത്താവിന് എന്തേലും മാന്യതയോ ബഹാമനമോ നിങ്ങൾ കൊടുത്തിട്ടുണ്ടോ.
സ്വന്തം കുടുംബ ജീവിതത്തിൽ മാന്യത ഇല്ലാത്ത നിങ്ങൾ എന്നെ പഠിപ്പിക്കാൻ വരണ്ട. ഞാനും എന്റെ ഭാര്യയും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അവളെ ഞാൻ ഒരിക്കൽ പോലും പരസ്യമായി അപമാനിച്ചട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും. അതാണ് ശിവൻ അങ്ങനെ ആണ് ശിവൻ. സാവിത്രിക്ക് വയറു നിറച്ചു കൊടുത്ത ശേഷം അടുത്ത ഊഴം ജയന്തിയുടേത് ആയിരുന്നു. കെട്ടി കേറി ചെന്ന വീട്ടിൽ നല്ലൊരു ഭാര്യ ആകാനോ മരുമകൾ ആകാനോ എന്തിന് സ്വന്തം കുഞ്ഞിന് നല്ലൊരു അമ്മ ആകാനോ കഴിയാത്ത ജയന്തി , ഭർത്താവ് പുറത്തേക്കു ഇറങ്ങിയാൽ കരക്കാവിളയിൽ നിന്നും ബസ് പിടിച്ചു അപ്പച്ചിയെ കാണാൻ എത്തുന്ന ജയന്തി ആണോ ഞങ്ങളുടെ കുടുംബ ബന്ധത്തെ കുറിച്ച് പറയുന്നത്.
ഭാര്യയും ഭർത്താവും എങ്ങനെ ആകണം എന്ന് പഠിപ്പിക്കുന്ന ഒരു ടീച്ചർ…!! ഞങ്ങൾക്ക് എങ്ങനെ ഒരു ഭാര്യയും ഭർത്താവും ആകണം എന്ന് കണ്ടു പഠിക്കാൻ ഞങ്ങളുടെ ഏട്ടനും ഏടത്തിയും ഉണ്ട്. മാസ്സ് എന്ന് കരുതിയവർക്ക് മരണ മാസ്സ് ഡയലോഗ് ആണ് ശിവൻ നൽകിയത്. പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. ചിപ്പി രഞ്ജിത് ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും ചിപ്പി തന്നെ ആണ്. സാധാരണ ഉള്ള കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം കഥ പറയുന്നത്. സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്.
ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. എന്നാൽ കൂടിയും പ്രേക്ഷകർ കാത്തിരിക്കുന്ന അഞ്ജലി ശിവൻ രംഗങ്ങൾ കുറയുന്നത് തന്നെ ആണ് ടി ആർ പി റേറ്റിങ്ങിൽ വീഴ്ച ഉണ്ടാവാൻ കാരണം. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.
ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.