ഗുരുവായൂർ അമ്പലത്തിൽ നടി ദുർഗ കൃഷ്ണക്ക് വിവാഹം. ഏറെ നാളുകൾ നീണ്ട പ്രണയത്തിനു ശേഷം ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രം ചെയ്തിട്ടുള്ള താരം ആണ് ദുർഗ കൃഷ്ണ. പൃഥ്വിരാജ് നായകനായി ആയ വിമാനം എന്ന ചിത്രത്തിൽ കൂട്ടി ആണ് ദുർഗ കൃഷ്ണ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.
തുടർന്ന് പ്രേതം 2 , കുട്ടിമാമ , ലവ് ആക്ഷൻ ഡ്രാമ എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. നാടൻ പെൺകുട്ടിയുടെ വേഷത്തിൽ മലയാളി പ്രേക്ഷകർ കണ്ട താരം ആണ് ദുർഗ. അഭിനയത്തിന് ഒപ്പം തന്നെ നൃത്തവും മോഡലിംഗ് എന്നിവയിലും ശ്രദ്ധ കൊടുക്കുന്നയാൾ കൂടി ആണ് ദുർഗ കൃഷ്ണ. സിനിമ രംഗത്ത് നിന്നും ഉള്ള ആളിനെ തന്നെ ആണ് ദുർഗ വിവാഹം കഴിച്ചിരിക്കുന്നത്.
സിനിമ നിർമാതാവ് ആയ അർജുനെ രവീന്ദ്രൻ ആണ് ദുർഗയെ വിവാഹത്തെ കഴിച്ചത്. അതീവ സുന്ദരി ആയി ആണ് ദുർഗ വിവാഹത്തിന് ഗുരുവായൂർ അമ്പല നടയിൽ എത്തിയത്. അർജുനെ കുറിച്ച് പലപ്പോഴും പല വേദികളിലും തുറന്നു പറച്ചിലുകൾ നടത്താറുണ്ട് ദുര്ഗ. വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ എന്നിവർ മാത്രം ആണ് പങ്കെടുത്തത്. മെറൂൺ നിറത്തിലുള്ള പട്ടുസാരിയിൽ ആണ് താരം എത്തിയത്.
അർജുൻ ധരിച്ചത് ഓഫ് വൈറ്റ് നിറത്തിൽ ഉള്ള സിൽക്ക് ഷർട്ടും കസവ് മുണ്ടും ആണ്. കാമുകനായ അര്ജുനൊപ്പമുള്ള ചിത്രങ്ങളും നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. നാല് വർഷമായി പ്രണയിക്കുന്നുവെന്നും അർജുൻ തനിക്ക് ലെെഫ് ലൈൻ ആണെന്നും ദുർഗ പറഞ്ഞിരുന്നു.
വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിക്കാനും ആരാധകരെ സ്വന്തമാക്കാനും ദുർഗ്ഗക്ക് കഴിഞ്ഞിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് നടി നടത്തിയ മേക്കോവർ ഫോട്ടോഷൂട്ടുകളൊക്കെ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. നിർമാതാവായ അർജുൻ മോഡലിംഗ് രംഗത്ത് സജീവം ആണ്.