Malayali Live
Always Online, Always Live

മുലക്കണ്ണുകൾ വിണ്ടുകീറി; പാൽ കൊടുക്കുമ്പോൾ ഞാൻ കരയുകയായിരുന്നു; ഡോ. ശ്രുതി ജ്യോതിസ് പറയുന്നു..!!

4,285

ജീവിതത്തിൽ ഓരോ ഘട്ടങ്ങളും കടന്നു പോകുമ്പോൾ നമുക്ക് ചുറ്റും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടും അതെല്ലാം വളരെ ബുന്ധിമുട്ടി പ്രതിരോധിക്കുന്നവർ ഉണ്ട്. ചിലർ തകർന്നു പോകുന്ന നിമിഷങ്ങൾ ഉണ്ട്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സഹനശക്തി നഷ്ടപ്പെടുത്തുന്ന ഒന്നാണ് പോസ്റ്റ് പാർട്ടം ഡിപ്രെഷൻ എന്നുള്ളത്.

ഗർഭിണി ആയിരിക്കുമ്പോൾ ഒരു പെണ്ണിന് ലഭിക്കുന്ന അതെ ശ്രദ്ധയും ശുശ്രൂഷയും അതിനു ശേഷവും നൽകണം. എന്നാൽ കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അത് എത്രമാത്രം നടക്കും എന്നുള്ളത് തന്നെ ആണ് ഏറ്റവും വെല്ലുവിളിയും. കുഞ്ഞിന് ജനന സമയത്തിൽ ലഭിക്കുന്ന അതെ പരിഗണന അമ്മയ്ക്കും നൽകണം.

അത് നൽകാത്ത കാലത്തിൽ അമ്മയുടെ ജീവന് തന്നെ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരത്തിൽ നേരിട്ട ഒരു അനുഭവം പങ്കുവെക്കുകയാണ് വയനാട് സ്വദേശിയും ഡോക്ടറുമായ ശ്രുതി ജ്യോതിസ്. കുറിപ്പ് ഇങ്ങനെ..

പ്രസവശേഷം രണ്ടാമത്തെ ദിവസം തന്നെ മുലക്കണ്ണ് വിണ്ടുകീറിയിരുന്നു (നിപ്പിൾ ക്രാക്ക്). കുഞ്ഞിനു ശരിയായ രീതിയിൽ പാൽ കൊടുക്കാൻ പോലും വല്ലാതെ ബുദ്ധിമുട്ടി. ആദ്യമൊക്കെ വേദന സഹിച്ചു പാൽ കൊടുക്കുമായിരുന്നു. 7–10 ദിവസം ആയപ്പോഴെക്കെ വിണ്ടുകീറിയതിന്റെ തീവ്രത കൂടി. പാൽ കൊടുക്കുമ്പോൾ ഞാൻ കരയുമായിരുന്നു. വേദനിച്ചിട്ടും പാൽ പിഴിഞ്ഞും നിപ്പിൾ ഷീൽഡ് ഉപയോഗിച്ചും കൊടുക്കുമായിരുന്നു.

ആദ്യത്തെ രണ്ടാഴ്ച ഇങ്ങനെ തള്ളിനീക്കി. ഇതിനിടെ എപ്പിസിയോട്ടമി സ്റ്റിച്ചിൽ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. ഞാൻ കൃത്യമായി കെയർ എടുക്കുന്നുമുണ്ടായിരുന്നു. സ്റ്റിച്ച് ഉണങ്ങുന്നതുവരെ വേദന ഉണ്ടാകും എന്ന് അറിയാവുന്നതുകൊണ്ട് തന്നെ ആശങ്കയില്ലായിരുന്നു. സിറ്റ്സ് ബാത്ത് ചെയ്യുന്നുണ്ടായിരുന്നു. മുറിവിൽ ആന്റിബയോട്ടിക്ക് ഓയിൽമെന്റ് പുരട്ടുമായിരുന്നു.

മരുന്നുകളും കൃത്യമായി കഴിക്കുന്നുണ്ടായിരുന്നു. കുളി കഴിഞ്ഞാൽ സ്റ്റിച്ച് ഉള്ള ഭാഗം ഈർപ്പരഹിതമാക്കി സൂക്ഷിക്കുമായിരുന്നു. സാധാരണരീതിയിൽ 2–3 ആഴ്ചകൾ കൊണ്ട് കുറയേണ്ട എപ്പിസിയോട്ടമി മുറിവിന്റെ വേദന എന്റെ കാര്യത്തിൽ കുറഞ്ഞില്ല. യോനീഭാഗത്തായിരുന്നു വേദന. എന്താണെന്ന് അറിയാൻ ഒരു കണ്ണാടി വച്ചു പരിശോധിച്ചു നോക്കി. അപ്പോഴാണ് അവിെടയാകെ നീര് വന്ന് വീർത്ത് ഇരിക്കുന്നതായി കണ്ടത്. തുടയിലെ ചർമം ഒക്കെ ഇളകി, ഫംഗൽ അണുബാധ പോലെയും.

ഇതു കാണുന്നതിനു രണ്ട് ദിവസം മുൻപ് തന്നെ എനിക്കു ചെറുതായി പനി തുടങ്ങിയിരുന്നു. വൈകുന്നേരം ആകുമ്പോൾ പനിക്കും. പിന്നീട് ചൂട് കുറയും. ഇങ്ങനെ പനിക്കുന്നതും നല്ല ലക്ഷണമല്ല എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് യോനീഭാഗം പരിശോധിച്ചു നോക്കാം എന്നു തീരുമാനിച്ചത്. സാധാരണ എപ്പിസിയോട്ടമി മുറിവ് പഴുക്കാറുണ്ട്. എന്റെ കാര്യത്തിൽ ആ ഭാഗത്ത് ഒരു പ്രശ്നവുമില്ല.