Malayali Live
Always Online, Always Live

അറക്കുന്ന അസഭ്യവും സ്ത്രീ വിരുദ്ധതയും യൂട്യൂബിൽ പോസ്റ്റ് ചെയ്യുന്ന ആളെ വീട്ടിൽ കയറി തല്ലി ഭാഗ്യലക്ഷ്മിയും ദിയ സനയും..!!

4,570

യൂട്യൂബ് വഴി സ്ത്രീകളെ നിരന്തരമായി അപമാനിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന വ്യക്തി ആയിരുന്നു വിജയ് പി നായർ. അടുത്തിടെ ഇയാൾ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ സ്ത്രീകളെ വളരെ മോശം രീതിയിൽ ആയിരുന്നു അധിക്ഷേപിച്ചത്. നിരന്തരം അവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ആണ് ഇയാൾ ചെയ്തത്.

മുൻ വനിതാ കമ്മീഷൻ അധ്യക്ഷയെയും ഇയാൾ മോശമായ സംഭാഷണങ്ങളിലൂടെ അധിക്ഷേപിക്കുന്നുണ്ട്. ഇപ്പോൾ ഇയാളെ കണ്ടുപിടിച്ച് കണക്കിന് പൊട്ടിച്ചിരിക്കുകയാണ് കേരളത്തിലെ കുറച്ചു സ്ത്രീകൾ. ദിവ്യാ സന അടക്കമുള്ളവർ ആണ് ഇയാളെ ശരിക്കും കൈകാര്യം ചെയ്ത് വിട്ടത്. ഇയാളുടെ ദേഹത്ത് കരിമഷി ഒഴിക്കുകയും ഇയാളെ കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു.

ദിവ്യ സന തന്നെയാണ് തൻറെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഈ വീഡിയോ ലൈവ് ആയി പുറത്തുവിട്ടത്. സ്ത്രീത്വത്തെ അപമാനിച്ച വീഡിയോ യൂട്യൂബിൽ ഇട്ടതിന് ഇയാൾ തന്നെ മാപ്പുപറഞ്ഞു. കമൻറ് ബോക്സിൽ ഇവർ ചെയ്ത പ്രവർത്തി അനുകൂലിച്ചുകൊണ്ടും എതിർത്തുകൊണ്ടും ആളുകൾ എത്തുന്നുണ്ട്. ഇയാളുടെ കയ്യിലിരിപ്പിന് ഇത് കിട്ടിയാൽ പോര എന്നാണ് ഒരുവിധം ആളുകളെല്ലാം അഭിപ്രായപ്പെടുന്നത്.

അത്രയും വൃത്തികെട്ട രീതിയിലുള്ള സംഭാഷണങ്ങളാണ് ഇയാളുടെ യൂട്യൂബ് വീഡിയോകളിൽ എല്ലാം. അതുകൊണ്ടുതന്നെ ഇയാൾ ഇത് അർഹിക്കുന്നതാണ് എന്ന് വാദിക്കുന്നവർ ആണ് ഭൂരിഭാഗവും.എന്നാൽ ഇവിടെയും ഇയാളെ പോലെ ഉള്ളവരെ സംരക്ഷിച്ചുകൊണ്ട് ഒരുപാടുപേർ കമൻറ് ചെയ്യുന്നുണ്ട്. ഇയാളെ നിയമത്തിനു മുൻപിൽ ഹാജരാക്കുകയായിരുന്നു വേണ്ടത് എന്നാണ് ഇവർ വാദിക്കുന്നത്. ഒരാളെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് നിയമവിരുദ്ധം ആണ് എന്നാണ് ഇവരുടെ വാദം.

ഈ സംഭവത്തിൽ നിരവധി സ്ത്രീകൾ സ്വമേധയ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകൾ ചേർത്തുകൊണ്ടാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.