Malayali Live
Always Online, Always Live

സാമ്പത്തിക തട്ടിപ്പ്; ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ പോലീസ് പിടിയിൽ..!!

3,456

മലയാളത്തിൽ വമ്പൻ വിജയം നേടിയ ഒടിയൻ ചിത്രത്തിന്റെ സംവിധായാകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമ ചെയ്യാം എന്ന വാഗ്ദാനത്തിൽ ശ്രീവൽസം ഗ്രൂപ്പിൽ നിന്നും ഒരു കോടി രൂപ തട്ടിയ കേസിൽ ആണ് ശ്രീകുമാർ മേനോനെ വ്യാഴ്ച രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നും ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ശ്രീവൽസം ഗ്രൂപ്പിൽ നിന്നും സിനിമ നിർമ്മിക്കാം എന്നുള്ള വാഗ്ദാനം നൽകി ഒരു കോടി രൂപ ആണ് ശ്രീകുമാർ മേനോൻ വാങ്ങിയത്. എന്നാൽ അതിനു ശേഷം തുടർ പ്രവർത്തനങ്ങൾ ഒന്നും ചെയ്തില്ല. അന്വേഷിക്കുമ്പോൾ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുക ആണ് ഉണ്ടായത് എന്ന് പറയുന്നു.

നേരത്തെ മുൻ‌കൂർ ജാമ്യം നേടാൻ ശ്രീകുമാർ മേനോൻ ശ്രമം നടത്തി എങ്കിൽ കൂടിയും കോടതി ഹർജി തള്ളിയതോടെ ആണ് അറസ്റ്റ് ഉണ്ടായത്. ഇന്ന് ഉച്ചയോടെ ശ്രീകുമാർ മേനോനെ പോലീസ് കോടതിയിൽ ഹാജർ ആക്കും.