Malayali Live
Always Online, Always Live

ചോർന്നൊലിക്കുന്ന വീട്; കടം വാങ്ങിയ ആ 40000 രൂപ; ശ്രീധന്യയെന്ന പോരാളിയുടെ കഥ..!!

3,603

മലയാളികൾ ഇങ്ങനെ ആണ്. ജീവിതത്തിൽ സന്തോഷം വന്നാലും സങ്കടം വന്നാലും നേരിടും. ഇപ്പോഴിതാ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ് ജീവിതത്തിൽ വമ്പൻ പോരാട്ടങ്ങൾ നടത്തി എത്തിയ ശ്രീധന്യയുടെ ജീവിത കഥ. വയനാട്ടിലെ അമ്പലക്കൊല്ലിയിൽ ആ ആദിവാസി കോളനിയിൽ നിന്നും തുടങ്ങിയ യാത്ര ഇപ്പോൾ വന്നു നിൽക്കുന്നത് വിളിപ്പാട് അകലെ ഉള്ള കോഴിക്കോട് കോളക്ട്രേറ്റ് കെട്ടിടത്തിൽ ആണു.

ഈ വിജയയാത്ര ഇല്ലായ്മകളിൽ നിന്നും പോരാട്ടം ഉൾക്കൊണ്ട് തന്നെ ആയിരുന്നു. ചോർന്നൊലിക്കുന്ന വീടിനുള്ളിൽ കെടാത്ത കനൽകട്ടയായി ശ്രീധന്യ നിന്നു. അവർ പോരാടി ജയിച്ചു എന്ന് വേണം പറയാൻ. തോൽക്കാൻ മനസ്സില്ലാത്ത സമാനതകൾ ഇല്ലാത്ത നിശ്ചയദാർഢ്യം നിറഞ്ഞ ജീവിതം. കൂലിപ്പണി ചെയ്യുന്ന അച്ഛൻ സുരേഷിനും അമ്മ കമലക്കും മകളെ സിവിൽ സർവീസ് ഇന്റർവ്യൂന് അയക്കാൻ പണം ഇല്ലായിരുന്നു.

ഒടുവിൽ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയ 40000 രൂപ കൊണ്ടാണ് ശ്രീധന്യ ഡൽഹിയിലേക്ക് തിരിച്ചത്. എന്തിനു ഏറെ പറയുന്നു മകളുടെ പഠനത്തിനാവശ്യമായ പത്രങ്ങൾ വാങ്ങാൻ ഉള്ള പണം പോലും ആ പാവം മാതാപിതാക്കളിൽ ഇല്ലായിരുന്നു. ശ്രീധന്യയുടെ പുസ്തകങ്ങൾ സൂക്ഷിക്കാൻ ഉള്ള സ്ഥലമോ വായിക്കാനും പഠിക്കാനും ഉള്ള വെളിച്ചമോ ഇല്ലായിരുന്നു. മലയാളം മീഡിയത്തിൽ സർക്കാർ എയ്ഡഡ് സ്കൂളിൽ പഠനം നടത്തി ആയിരുന്നു ശ്രീധന്യ എവിടെ വരെ എത്തിയത്. ഇന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറുടെ പദവിയിൽ എത്തിയിരിക്കുന്നു.

വയനാട്ടിൽ അമ്പലക്കൊല്ലി കോളനയിലെ സുരേഷ് കമല ദമ്പതികളുടെ മകൾക്ക് പക്ഷേ ഇപ്പോഴും അത്യാവേശമില്ല. കാരണം വയനാട് ജില്ലയിൽ നിന്ന് ആദ്യ ഐഎഎസ് സ്വന്തമാക്കിയ ശ്രീധന്യ സുരേഷാണ് കോഴിക്കോടിന്റെ അസിസ്റ്റന്റ് കളക്ടർ പദവിയിലേക്ക് എത്തുന്നത്.

410ആം റാങ്കിലൂടെയാണ് ശ്രീധന്യ സിവിൽ സർവീസ് പട്ടികയിലെത്തിയത്. അതും പ്രാരാബ്ധങ്ങളെ പൊരുതിത്തോൽപ്പിച്ച കൊണ്ട്. അസിസ്റ്റന്റ് കളക്ടറായി ചുമതലെയേൽക്കുമ്പോൾ അത് കേരളത്തിനാകെ അഭിമാന നിമിഷമായി മാറുന്നു. വയനാട് ഇഡിയംവയൽ കോളനിയിലെ സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.