ചെന്നൈയിൽ ആണ് ബിഗ് ബോസ് വീട് ഉള്ളത്. കഴിഞ്ഞ തവണ കൊറോണ വ്യാപനം രൂക്ഷമായതോടെ ബിഗ് ബോസ് രണ്ടാം സീസൺ പാതി വഴിയിൽ നിർത്തിയിരുന്നു. എന്നാൽ ഇത്തവണ തമിഴ് നാട് ലോക്ക് ഡൌൺ ആയി എങ്കിൽ കൂടിയും ബിഗ് ബോസ് പതിവഴിയിൽ ഉപേക്ഷിക്കില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
കൂടാതെ ബിഗ് ബോസ് ഹിന്ദി പതിപ്പിൽ നേരത്തെ ഒരിക്കൽ ചെയ്തത് പോലെ 100 ദിവസം കഴിഞ്ഞു 12 ദിവസം കൂടി നീട്ടിവെക്കാൻ സാധ്യത ഉണ്ട് എന്നാണ് അറിയുന്നത്. അങ്ങനെ ഉണ്ടായാൽ പിതാവ് മരിച്ചതോടെ ബിഗ് ബോസിൽ നിന്നും പുറത്തേക്കു പോയ ടിമ്പൽ തിരിച്ചു വരുമെന്നും പറയുന്നു.
എന്നാൽ ബിഗ് ബോസ്സിൽ അവസാന ക്യാപ്റ്റൻ ആയിരുന്നു കഴിഞ്ഞ വാരമായ അഡോണി. എന്നാൽ അഡോണി ക്യാപ്റ്റൻ ആയതിന് പിന്നാലെ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് പോയിരുന്നു. അതോടുകൂടി ബിഗ് ബോസ് ക്യാപ്റ്റൻ ആയി അനൂപ് ആണ് എത്തിയത്.
അവസാന ക്യാപ്റ്റൻ ആയിരുന്നു എന്ന് പറഞ്ഞിരുന്നു എങ്കിൽ കൂടിയും വീണ്ടും ഈ വാരവും മോഹൻലാൽ ക്യാപ്റ്റൻ ടാസ്ക് നടത്തി പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ നടത്തിയ മത്സരത്തിൽ വിജയിച്ചത് അനൂപ് തന്നെ ആണ്. അതുകൊണ്ട് തന്നെ വീണ്ടും ബിഗ് ബോസ് നീളും എന്നാണ് ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.