ബാത്‌റൂം അടക്കം വൃത്തി ആക്കാൻ സാധാരണ ആയ ആളുകൾ നിരവധി ലോഷനുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അതൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് ഇനി ബാത്റൂമും വാഷ് ബെയിസനും അതുപോലെ കറ പിടിച്ച ടൈലുകളും അടക്കം എല്ലാം ക്ലീൻ ആക്കി എടുക്കാൻ കഴിയും. നമ്മളെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുകയും മറ്റുള്ളവരുടെ മുന്നിൽ നാണക്കേട് ഉണ്ടാക്കുകയും ചെയ്യുന്ന കറകൾ ആണ് കിച്ചൺ സിങ്കിലും റ്റൈലിലും അടക്കം ഉള്ളത്.
ഇത്തരത്തിൽ ഉള്ള കറകൾ കളയാൻ ആയി ചിലപ്പോൾ നമുക്ക് ഒരുപാട് സമയം എടുക്കാറും ഉണ്ട്. എന്നാൽ പല തരത്തിൽ ഉള്ള ഈ കറകൾ പലപ്പോഴും എന്തൊക്കെ ചെയ്താലും പോകണം എന്നൊന്നും ഇല്ല. ഒട്ടേറെ സമയം ഉറച്ചു കഴുകി സമയം മാത്രം ആണ് പലപ്പോഴും പോകുന്നത്. എന്നാൽ അത്തരത്തിലുള്ള കറകൾ വേഗത്തിൽ കളയാൻ ഇതാണ് നിങ്ങൾക്ക് ഒരു എളുപ്പ മാർഗം. അതിനായി വേണ്ടത് ഇരുമ്പൻ പുളി ആണ്. അത് പഴുത്തത് ആയാലും പിഞ്ച് ആയാലും മൂത്തത് ആയാലും അങ്ങനെ ഏത് പരുവത്തിൽ ഉള്ളത് ആയാലും പ്രശ്നം ഇല്ല എന്നുള്ളതാണ് ഏറ്റവും ഗുണകരമായ കാര്യം.
ഇത്തരത്തിൽ അഞ്ചോ ആറോ പുളി എടുത്ത ശേഷം നന്നായി മിക്സിയിൽ ഇട്ടു അരച്ച് എടുക്കുക. അതിന്റെ നീരു ലഭിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. തുടർന്ന് ഇങ്ങനെ ലഭിച്ച നീരിലേക്ക് ഒരു സ്പൂൺ ഉപ്പ്പൊടി ഇടുക. കല്ലുപ്പ് പൊടിച്ചു ഇടുന്നത് ആണ് കൂടുതൽ നല്ലത്. നന്നായി ഇളക്കിയ ഈ മിശ്രിതം ഉപയിഗിച്ചു സ്ക്രബ്ബ് ചെയ്താൽ ഏത് പോകാത്ത കറയും നമുക്ക് ഇളക്കി എടുക്കാൻ കഴിയും. കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://youtu.be/6IXaYUtThGw