Malayali Live
Always Online, Always Live

നടൻ ബാലു വർഗീസിന് കുഞ്ഞു പിറന്നു; സന്തോഷത്തിൽ താരം കുറിച്ചത് ഇങ്ങനെ..!!

3,501

2005 ൽ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറിയ നടൻ ആണ് ബാലു വര്ഗീസ്. ദിലീപ് നായകനായി എത്തിയ ചാന്തുപൊട്ട് എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ബാല്യകാലം അഭിനയിച്ചു ആയിരുന്നു ബാലുവിന്റെ തുടക്കം. ഇന്ന് മലയാള സിനിമയിൽ യുവ നായകന്മാരിൽ രണ്ടാം നിരയിൽ ഉള്ള താരം കൂടി ആണ് ബാലു വർഗീസ്.

അഭിനയ മികവ് കൊണ്ട് മാത്രം മലയാളത്തിൽ കഴിഞ്ഞ 15 വര്ഷമായി നിൽക്കുന്ന ആൾ കൂടി ആണ് ബാലു എന്ന് വേണം പറയാൻ. കോമഡിക്ക് ഒപ്പം സീരിയസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങി തരാം ഇപ്പോൾ. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ കൂടി മലയാളത്തിൽ 2021 ൽ മികച്ച ഒരു വിജയം നേടിയ ബാലു വര്ഗീസ് നടനും സംവിധായകനും നിർമാതാവും ഒക്കെയായ ലാലിന്റെ അനന്തരവൻ കൂടി ആണ്.

ബാലു വർഗീസ് വിവാഹം കഴിച്ചിരിക്കുന്നത് നടി എലീനയെ ആണ്. മോഡലിംഗ് രംഗത്ത് കൂടി സിനിമ മേഖലയിൽ കടന്ന് വന്ന താരം കൂടിയാണ് എലീന. ഫഹദിന്റെയും ആസിഫ് അലിയുടെയും ചിത്രത്തിൽ ആണ് താരം അഭിനയിച്ചത്. ബാലു വർഗീസും എലീനയും നീണ്ട കാലത്തെ പ്രണയത്തിൽ ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വിവാഹം കഴിച്ചത്.

ഏലീനയുടെ ജന്മദിനത്തിൽ ആയിരുന്നു ബാലു വർഗീസ് തന്റെ പ്രണയം തുറന്ന് പറഞ്ഞത്. ഈ പ്രണയം പറയുമ്പോൾ അടുത്ത സുഹൃത്തുക്കളായ ഗണപതി , ആസിഫ് അലി , അർജുൻ അശോകൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. രണ്ടാഴ്ച്ച മുമ്പായിരുന്നു എലീനയുടെ ബേബി ഷവർ ആഘോഷിച്ചത് അന്നും ഇരുവരുടെ നിരവധി സുഹൃത്തുക്കൾ പങ്കെടുത്തിരുന്നു.

ആസിഫ് അലിയും ഗണപതിയും അർജുൻ അശോകനും എല്ലാവരും ഈ ചടങ്ങിൽ ഉണ്ടായിരുന്നു. സോഷ്യൽ ലോകത്ത് ഇവരുടെ ആഘോഷങ്ങൾ വൈറലായി മാറിയിരുന്നു. ഇന്ന് എലീന ഒരു ആണ് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് ഈ സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്ക് വെച്ചത് ആശുപത്രിയിൽ കിടക്കുന്ന എലീനയുടെ കൈയിൽ ബാലു വർഗീസ് പിടിച്ചിരിക്കുന്ന ഒരു ചിത്രവും ജനിച്ചത് ആൺകുഞ്ഞാണ് എന്ന് മെൻഷൻ ചെയ്‌ത്‌.

ഒരു കാർട്ടൂൺ ചിത്രവും ആണ് ഇരുവരും പുറത്ത് വിട്ടത് ഒട്ടേറെ ആളുകൾ ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. വമ്പൻ ആഘോഷം ആക്കി ആയിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞ വര്ഷം നടന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിനും തുടർന്ന് നടന്ന പാർട്ടിയിലും പങ്കെടുത്തിരുന്നു.