ഷോർസ് ഇട്ടാൽ കാലുകൾ കാണുന്നത് ശരിതന്നെ; പക്ഷെ സാരിയുടുത്താൽ വയർ കാണില്ലേ; സാരി ഒരു പരമ്പരാഗത വസ്ത്രമല്ലേ; അപർണ്ണ ബാലമുരളി..!!
മലയാളത്തിൽ ഗായികയും നായികയും ആയും തിളങ്ങി നിൽക്കുന്ന താരം ആണ് അപർണ ബാലമുരളി. ഫഹദ് ഫാസിൽ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ അഭിനയ ലോകത്തിലേക്ക് എത്തിയ അപർണ സംഗീതജ്ഞനായ കെ പി ബാലമുരളിയുടെ മകൾ കൂടിയാണ്.
സ്ത്രീ പ്രാധാന്യം ഉള്ള ചിത്രങ്ങൾ അഭിനയിച്ചു എന്നും കയ്യടി നേടുന്ന അപർണ ചിത്രങ്ങൾ വിജയങ്ങൾ ആകുമ്പോഴും അപർണ ചോദിച്ച ഒരു ചോദ്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.
അനശ്വര രാജന് എതിരെ ഉണ്ടായ മോശം അനുഭവങ്ങൾക്ക് എതിരെ ആണ് താരം ഒരു അഭിമുഖത്തിൽ പ്രതികരണം നടത്തിയത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു എന്ന് കരുതി എന്തൊക്കെ കമെന്റുകൾ വന്നു.
ഓരോ വസ്ത്രങ്ങളും ധരിക്കുന്നത് ധരിക്കുന്ന ആളുടെ സ്വാതന്ത്ര്യം ആണ്. അവനവനു ഓക്കേ ആണെന്ന് തോന്നുന്ന വസ്ത്രങ്ങൾ ആണ് ഓരോരുത്തരും ധരിക്കുക. ബാക്കി ഉള്ളവർ അത് അംഗീകരിക്കാൻ ശ്രമിക്കുക. ഷോർസ് ധരിക്കുന്നവർ കാലുകൾ കാണും എന്നുള്ളത് ശരി തന്നെ ആണ്.
എന്നാൽ സാരി ഉടുത്താൽ വയർ കാണില്ലേ അതൊരു പരമ്പരാഗത വസ്ത്രം അല്ലെ.. അതുടുക്കുമ്പോൾ എന്തൊക്കെ കാണുന്നുണ്ട്. ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല.
ഇഷ്ടം ഉള്ളവർ അതിനു അനുസൃതമായ വസ്ത്രങ്ങൾ ധരിക്കുക. അതിന് വേണ്ടി നടക്കുന്ന ക്യാപയിനുകൾ നല്ലതാണ്. നാം ചിന്തിക്കുന്നത് പോലെ ചിന്തിക്കുന്ന വേറെ വ്യക്തികൾ ഉണ്ട് എന്ന് അറിയുന്നത് ആത്മവിശ്വാസം നൽകുന്ന കാര്യം അല്ലെ.. നമ്മളും മനുഷ്യരല്ലേ ആരും പൂർണ്ണരല്ലോ..
ഒരു പബ്ലിക് ഫിഗർ ആണെന്ന് കരുതി ആർക്കും മോശം പറയേണ്ട ആവശ്യം ഇല്ല. എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കമെന്റുകൾ ഞാൻ ലിമിറ്റ് ചെയ്തു വെച്ചിരിക്കുകയാണ്. കാരണം നമ്മൾ എത്ര നല്ല പോസ്റ്റുകൾ ഇട്ടാലും അതിന് മോശം കമന്റ് പറയാൻ ഒരാൾ ഉണ്ടാവും.
മോശം കമെന്റുകൾ വ്യക്തിപരമയായി നെഗറ്റിവിറ്റി നൽകുന്ന സംഭവം ആണ്. അത് ഒഴുവാക്കാൻ ആണ് കമന്റ് ലിമിറ്റ് ചെയ്തത്. ചിലപ്പോൾ അതെന്റെ വീക്ക് പോയിന്റ് ആയിരിക്കും. പക്ഷെ അത്രേം നെഗറ്റിവിറ്റി കുറക്കുന്നു എന്നുള്ള ഉദ്ദേശമേ എനിക്കുള്ളൂ അപർണ്ണ പറയുന്നു.