2014 മുതൽ അഭിനയ ലോകത്തിൽ സജീവം ആയി നിൽക്കുന്ന താരം അനു അനുമോൾ. സീരിയലിൽ അഭിനയിച്ചു തുടങ്ങിയ താരത്തിന് നിരവധി ആരാധകർ ആണ് ഇപ്പോളുള്ളത്. അനിയത്തി എന്ന സീരിയലിൽ കൂടി ആയിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് ഇങ്ങോട്ട് നിരവധി സീരിയലുകളിൽ താരം ഗംഭീര അഭിനയ പ്രകടനം കാഴ്ച വെച്ചു.
സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് അനുമോൾ. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരെ ഇൻസ്റ്റഗ്രാം വഴി അറിയിക്കാറുമുണ്ട് താരം. ഇപ്പോൾ അനുമോളുടെ കുറച്ചു ഫോട്ടോസ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പച്ച സാരിയിലും നീല സാരിയിലും അനുമോൾ പോസ്റ്റ് ചെയ്ത കുറച്ചു ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.
പച്ച സാരിയിൽ സൂപ്പർ കൂൾ ആയിട്ടും നീലസാരിയിൽ അതേസമയം സൂപ്പർ ക്ലാസ് ആയിട്ടും ആണ് അനുമോൾ എത്തുന്നത്. പച്ചയും മഞ്ഞയും കലർന്ന സെമി ട്രാൻസ്പരന്റ് സാരിയാണ് ഒന്ന്.
അതേസമയം പക്കാ ട്രഡീഷണൽ അറ്റയർ ആണ് മറ്റൊന്ന്. ഇരു സാരികൾക്കും ചേരുന്ന ആഭരണങ്ങളും ചിത്രത്തിന് മിഴേവേകുന്നുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതത്തിൽ ബിരുദം നേടിയ അനുമോൾ മലയാളത്തിൽ കൂടുതൽ ശ്രദ്ധ നേടിയത് സ്റ്റാർ മാജിക്ക് എന്ന ഷോയിൽ കൂടി ആയിരുന്നു. ഇതിലെ ഏറ്റവും കാര്യം കുറഞ്ഞ മത്സരാർത്ഥി കൂടി ആണ് താരം.