Malayali Live
Always Online, Always Live

തന്നെ വീട്ടിൽ വിളിക്കുന്നത് ചിങ്ങിണിയെന്ന്; ഇഷ്ട നടൻ; ആദ്യ ചിത്രത്തിലെ പ്രതിഫലം; നടിയായില്ലെങ്കിൽ ആരാവും; അനു സിത്താര മനസ്സ് തുറക്കുന്നു..!!

4,702

മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് അനു സിതാര. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനു മികച്ച നർത്തകി കൂടി ആണ്. വിവാഹ ശേഷം അഭിനയ ലോകത്തിൽ എത്തുകയും മലയാളത്തിൽ മുൻനിര നായികയായി തുടരുകയും ചെയ്യുന്ന ആൾ കൂടി അനു അനു സിതാര.

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അടക്കം നായികയായി എത്തിയിട്ടുള്ള അനു മികച്ച ക്ലാസ്സിക്കൽ നർത്തകി കൂടി ആണ്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി അനു അനു സിത്താര എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ശ്രദ്ധ നേടിയത് ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

ഇന്ന് മലയാളത്തിൽ മമ്മൂട്ടി പൃഥ്വിരാജ് ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക ആയി മാറിയ അനു താൻ അഭിനയ ലോകത്തിൽ ഇത്രയേറെ ഉയരങ്ങളിൽ ഏതാണ് കാരണം തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പറയുന്നു. വെറും വീട്ടമ്മയായി ജീവിക്കേണ്ട തന്നെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമങ്ങൾ നടത്തിയത് തന്റെ ഭർത്താവ് ആയിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് അനു താരം ഇപ്പോൾ മനസ്സ് തുറന്നിരിക്കുന്നത്.

തന്റെ ജന്മദിനം 21. 8.1995 ആണെന്ന് പറയുന്ന അനു സിതാര ഇഷ്ട നടൻ മമ്മൂട്ടി ആണെന്ന് പറയുന്നു. നേരത്തെയും താൻ കടുത്ത മമ്മൂട്ടി ആരാധകൻ ആണെന്ന് താരം പറഞ്ഞിട്ടുണ്ട്. ആദ്യ ചിത്രത്തിൽ കിട്ടിയ പ്രതിഫലം എത്ര എന്ന് ചോദിച്ചപ്പോൾ സീറോ എന്നാണ് താരം മറുപടി നൽകിയത്. തന്നെ വീട്ടിൽ വിളിക്കുന്നത് ചിങ്ങിണി എന്നാണ്. ഉണ്ണി മുകുന്ദൻ ഒരു സൂപ്പർ മാൻ ആണെന്ന് പറയുന്ന അനു താൻ ഇതുവരെയും സൺ ഗ്ലാസ് ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്നു.

സിംഗിൾ ആണോ എന്ന് ചോദിച്ച ആളോട് ഡബിൾ എന്ന് പറയുന്ന അനു ഭർത്താവിന്റെ പേര് വിഷ്ണു പ്രസാദ് എന്നു എന്നും പറയുന്നുണ്ട്. താൻ ഒരു നടിയായില്ല എങ്കിൽ ഡാൻസർ അല്ലെങ്കിൽ ടീച്ചർ ആയെന്നെ എന്നും താരം പറയുന്നു. കളിക്കാൻ ഇഷ്ടമുള്ള ഡാൻസ് മോഹിനിയാട്ടമാണ്. മോഹൻലാലിന്റെ ഇഷ്ട ചിത്രം സദയം ആണെന്ന് ആയിരുന്നു അനു പറയുന്നത്. ഇഷ്ട ഭക്ഷണം ചോറും മുളകിട്ട മീൻ കറിയും ആണെന്നു അനു സിതാര പറയുന്നു.