Malayali Live
Always Online, Always Live

ഷൈൻ നിഗത്തിനോട് മാത്രമല്ല; നടുവിരൽ കൊച്ചിയിൽ ഒരാളോടും ഉയർത്തി കാണിക്കേണ്ടി വന്നിട്ടുണ്ട്; ആൻ ശീതൾ വെളിപ്പെടുത്തുന്നു..!!

3,623

സിനിമയിൽ താരങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്ന ചില അനുഭവങ്ങൾ അറിഞ്ഞോ അറിയാതെയോ അഭിമുഖങ്ങളിൽ തുറന്നു പറയാറുണ്ട്. അതിൽ ചിലപ്പോൾ താരങ്ങൾ പുലിവാലുകൾ വിവാദങ്ങളിലും കുടുങ്ങാറും ഉണ്ട്. ഇപ്പോഴത്തെ ഇഷ്‌ക് എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് സുപരിചിതയായ ആൻ ശീതൾ തനിക്ക് ജീവിതത്തിൽ ഉണ്ടായ ഒരു മോശം അനുഭവം അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ആണ് വൈറൽ ആകുന്നത്.

ഇഷ്‌ക് എന്ന ചിത്രത്തിൽ ശീതളിന്റെ നായകനായി എത്തിയ ഷൈൻ നിഗം ആയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ നായകന് മുന്നിൽ നടുവിരൽ കാണിക്കുന്ന രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. അതെ അനുഭവം കൊച്ചി ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് ആൻ പറയുന്നത്. കൂട്ടുകാർക്ക് ഒപ്പം കറങ്ങാൻ പോയപ്പോൾ ആണ് അത്തരത്തിൽ ഉള്ള അനുഭവം ഉണ്ടായത്.

റെഡ് എഫ് എം ൽ ആർ ജെ മൈക്കിന് ഒപ്പമുള്ള അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞത്. ആരും തുറന്നു പറയാൻ മടിക്കുന്ന ഒരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. ജീവിതത്തിൽ എപ്പോഴെങ്കിലും ആർക്കെങ്കിലും നടുവിരൽ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലായത്..
താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു..

നടുവിരൽ കാണിച്ചിട്ടുണ്ട്.. കൂട്ടുകാർക്കൊപ്പം കറങ്ങുമ്പോൾ ശല്യം ചെയ്ത പൂവാലനെ നടുവിരൽ കാണിച്ചിട്ടുണ്ട്..സംഭവം എവിടെയാണ് നടന്നത് എന്ന് ചോദിച്ചപ്പോൾ.. ഇവിടെത്തന്നെ കൊച്ചിയിൽ ആണെന്നാണ് താരം മറുപടി നൽകിയത്. ഏത് കൈ കൊണ്ടാണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ.. രണ്ടുകൈകൊണ്ടും എന്നാണ് താരം മറുപടി നൽകിയത്.. അങ്ങനെ ചെയ്തപ്പോൾ അയാളുടെ പ്രതികരണം എന്തായിരുന്നു എന്ന് ആർ ജെ യുടെ ചോദ്യത്തിന്..

നടുവിരൽ കാണിച്ച് ഓടുകയായിരുന്നു എന്നാണ് ആനിന്റെ മറുപടി. കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളികൾക്കിടയിൽ അറിയപ്പെട്ട നടിയാണ് ആൻ ശീതൾ. ഇതുവരെ കേവലം മൂന്നു സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളത്. എസ്രാ ഇഷ്ക് എന്ന മലയാള സിനിമകളിലും കാളിദാസ എന്ന തമിഴ് സിനിമയിലാണ് താരം അഭിനയിച്ചത്.