Malayali Live
Always Online, Always Live

ആദിത്യൻ നിരത്തിയ കള്ളങ്ങൾ പൊളിച്ചടുക്കി അമ്പിളി ദേവി; ഒരിക്കലും ഞാൻ വിവാഹ മോചനം കൊടുക്കില്ല എന്നും അമ്പിളി..!!

3,939

അമ്പിളി ദേവി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു സിനിമ ഗാനവും അതിന്റെ വിവരങ്ങളും ആണ് ഇപ്പോൾ ആദിത്യൻ ജയന്റെ തനിനിറം മറനീക്കി അമ്പിളി ദേവി തന്നെ പുറത്തു കൊണ്ട് വന്നിരിക്കുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുന്നേ അമ്പിളി ദേവി പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇരുവരും തമ്മിൽ പിരിയുകയാണ് എന്ന് തരത്തിൽ വാർത്തകൾ പുറത്തു വന്നതിന് ആധാരം. മഴയെത്തും മുമ്പേ എന്ന ചിത്രത്തിലെ കഥയറിയാതെ സൂര്യൻ താമരയെ കൈവെടിഞ്ഞു.

അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളി അറിയാതെ ഇളം തെന്നലറിയാതെ എന്ന ഗാനത്തിന് ജീവിതം എന്നാണ് അമ്പിളി തലവാചകം നൽകിയത്. ഈ വീഡിയോ വന്നതോടെ വിവാഹ ബന്ധത്തിൽ വിള്ളൽ വീണ സൂചനകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ വിവാഹ മോചനം ഉണ്ടാവില്ല എന്നാണ് ആദിത്യൻ പ്രതികരണം നടത്തിയത്.

‘ഒന്നുമില്ല. ഇതിനൊന്നും മറുപടിയുമില്ല. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. കൂടുതൽ എന്തു പറയണം. ഞാൻ ഇത്തരത്തിൽ പണ്ടു മുതലേ പഴി കേൾക്കുന്ന ആളായതിനാൽ വലിയ ഫീൽ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നതാണ് പ്രധാനം. കുറേക്കാലമായി നൂറു കൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാൻ. കുറച്ചു കാലമേ ആയിട്ടുള്ള പുതിയ വർക്കുകൾ വന്നു തുടങ്ങിയിട്ട്. ജോലി ചെയ്ത് എന്റെ കടങ്ങൾ വീട്ടണം. എന്തെങ്കിലും സേവ് ചെയ്യണം എന്നൊക്കെയാണ് ലക്ഷ്യം. ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം പോയി കൊണ്ടിരിക്കുന്നത്.

അതിനിടെ ഇത്തരം അനാവശ്യമായ കാര്യങ്ങളിൽ ഇടപെടുന്നില്ല. സംസാരിക്കാനും താൽപ്പര്യം ഇല്ല. ഞാനിതിനെയൊന്നും ഭയക്കുന്ന ആളുമല്ല. ഞാന്‍ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഒരായിരം കടങ്ങളുണ്ട്. അതൊക്കെ പരിഹരിക്കുകയാണ് പ്രധാനം. ബാക്കിയൊക്കെ പിന്നെ… ഇങ്ങനെ ആയിരുന്നു ആദിത്യന്റെ വാക്കുകൾ. എന്നാൽ ആദിത്യൻ സ്വരുക്കൂട്ടി പറഞ്ഞ നുണക്കഥകൾ മുഴവൻ അമ്പിളി നടത്തിയ വെളിപ്പെടുത്തലിൽ പൊളിഞ്ഞു വീണു എന്ന് വേണം പറയാൻ. എന്നാൽ ഇപ്പോൾ ആദിത്യൻ തന്നെ ചതിച്ചു എന്നുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അമ്പിളി ദേവി.

ഭർത്താവ് ആദിത്യൻ തന്നോട് വിവാഹ മോചനം വേണം എന്ന് ആവശ്യം ഉന്നയിച്ചു എന്നാണ് അമ്പിളി ദേവി വനിതാ ഓൺലൈനിൽ മനസ്സ് തുറന്നത്. ആദ്യ ബന്ധത്തിൽ ഒരു കുട്ടി ഉള്ള അമ്പിളിക്ക് രണ്ടാം ബന്ധത്തിലും ഒരു കുഞ്ഞുണ്ട്. എന്നാൽ ഇപ്പോൾ ആദിത്യൻ മറ്റൊരു സ്ത്രീയുമായി സൗഹൃദത്തിൽ ആണെന്ന് ആണ് അമ്പിളി ദേവി പറയുന്നത്. തൃശൂരുള്ള വിവാഹിതയായ സ്ത്രീയുമായി ആദിത്യൻ പ്രണയത്തിലാണെന്നും അവർക്കൊപ്പം ജീവിക്കാൻ തന്നോട് വിവാഹ മോചനം ആവശ്യപ്പെടുന്നുവെന്നുമാണ് അമ്പിളി പറയുന്നത്.

മറ്റൊരു കുടുംബവും മകനുമുള്ള ആ സ്ത്രീയുമായും താൻ സംസാരിച്ചെന്നും അവരും ആദിത്യനുമായുള്ള ബന്ധത്തിൽ നിന്നു പിൻമാറാൻ തയാറല്ലെന്നും അമ്പിളി വ്യക്തമാക്കുന്നു. നിയമപരമായി ഞാനും ആദിത്യനും ഭാര്യ ഭർത്താക്കന്മാർ ആണെങ്കിൽ കൂടിയും ഞങ്ങൾ ഒന്നിച്ചു അല്ല ഇപ്പോൾ ജീവിക്കുന്നത് എന്നാണ് അമ്പിളി ദേവി പറയുന്നത്. നിലവിൽ ആദിത്യനുമായി പ്രണയത്തിൽ ആയ യുവതി വിവാഹിത ആണെന്നും അവർ വിവാഹ മോചന നടപടികൾ സ്വീകരിച്ചു വരുക ആണെന്നു അമ്പിളി ദേവി പറയുന്നു.

16 മാസം ആയി ആദിത്യൻ ആ സ്ത്രീയുമായി പ്രണയത്തിൽ ആണെന്ന് തന്നോട് പറഞ്ഞു എന്ന് അമ്പിളി ദേവി പറയുന്നു. അദ്ദേഹം തൃശൂരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഞങ്ങളുടെ വിവാഹം നടക്കുന്ന കാലത്തേ അദ്ദേഹം അവിടെയായിരുന്നു. അവിടെയാണ് കൂടുതൽ സമയവും. അവിടെ ബിസിനസ്സാണ് എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഈ മാർച്ചിലാണ് അവിടെ ഒരു സ്ത്രീയുമായി അദ്ദേഹം പ്രണയത്തിലാണെന്ന് അറിയുന്നത്. പതിനാറു മാസമായത്രേ ആ ബന്ധം തുടങ്ങിയിട്ട്.

അത് അവർ രണ്ടാളും പറഞ്ഞതാണ്. ഒന്നിച്ച് കഴിയുകയാണ്. അങ്ങനെയെങ്കിൽ ഞാൻ ഗർഭിണിയായിരുന്ന പ്രസവം നടന്ന കാലത്തൊക്കെ അവർ തമ്മിൽ അടുപ്പത്തിലാണ്. ഇനിയെന്താണ് എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന് എന്നെ വേണ്ട. ഒന്നിച്ച് ജീവിക്കാൻ പറ്റില്ല വിവാഹ മോചനം വേണം എന്നാണ് ആവശ്യപ്പെട്ടത്. ഞാൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു പറഞ്ഞു. ആ സ്ത്രീയോടും ഞാൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകർക്കരുതെന്നു പറഞ്ഞു. അവരും പിന്മാറാൻ തയാറല്ല.

ഇങ്ങനെയും സ്ത്രീകളുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ മക്കളുള്ള ഒരു അച്ഛനെ അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ് പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ആ സ്ത്രീ വിവാഹിതയാണ്. ഒരു മകനുണ്ട്. സ്വന്തം കുടുംബം കളഞ്ഞ് മറ്റൊരു കുടുംബം കൂടി തകർക്കുകയാണ്. ആരും ഇങ്ങനെയൊന്നും ചെയ്യരുത്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാൻ പാടില്ല. അവരും ഭർത്താവിനെ വിവാഹ മോചനം ചെയ്തെന്നാണ് അറിഞ്ഞത്.