Malayali Live
Always Online, Always Live

ഒടുവിൽ പെണ്ണുകിട്ടി; ഫേസ്ബുക്കിൽ പെണ്ണാലോചിച്ച വിജിലേഷിന്റെ ഭാവി വധു ഇതാണ്..!!

3,908

വിജിലേഷ് എന്ന താരത്തിന്റെ കഥാപാത്രങ്ങൾ വളരെ വലുത് അല്ലെങ്കിൽ കൂടിയും സിനിമയിൽ കണ്ട പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കാൻ വഴിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ കരാട്ടെ വിദ്യാർത്ഥിയും അതുപോലെ വരത്തൻ എന്ന ചിത്രത്തിലെ വില്ലന്റെ കൂട്ടുകാരനും അടക്കം എന്നും ഓർമയിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങൾ ആണ് എല്ലാം. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ഉള്ള കാരയാട് എന്ന കൊച്ചുഗ്രാമത്തിൽ ആണ് വിജേഷ് ജനിച്ചത്.

മഹേഷിന്റെ പ്രതികാരത്തിലെ എന്താലേ എന്ന് ഡയലോഗ് അടക്കം കോമഡിയും സീരിയസ് റോളുകളും ചെയ്യാൻ കെൽപ്പുള്ള യുവതാരമായി വിജിലേഷ് മാറിക്കഴിഞ്ഞു. കുറച്ചു നാളുകൾക്കു മുന്നേ ആണ് താരം തനിക്ക് ജീവിത പങ്കാളിയെ വേണം എന്നുള്ള കുറിപ്പുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നു ചേരുമെന്നും എവിടെ എങ്കിലും കണ്ടു മുട്ടും എന്ന പ്രതീക്ഷ ആണ് ഈ തോന്നലിനെ ഉറപ്പിച്ചു കൊണ്ട് ഇരിക്കുന്നത്. വഴിനീളെ മിഴിപൊഴിച്ചു അന്വേഷണത്തിൽ ആണ്.

എക്കാലത്തേക്കും ഉള്ള ജീവിതത്തിന്റ കരുതലിനെ എന്നാണ് വിജിലേഷ് കുറിച്ചത്. ഇപ്പോൾ ഇതാ തൻ വിവാഹിതനാകുന്നു എന്നുള്ള സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. ഭാവി വധുവിന് ഒപ്പം ഉള്ള സെൽഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കല്യാണം സെറ്റ് ആയിട്ടുണ്ടെ ഡേറ്റ് പിന്നീട് അറിയിക്കാം കൂടെ ഉണ്ടാവണം എന്നും താരം പോസ്റ്റിൽ കുറിച്ചു. കുറെ പെണ്ണ് ആലോചിച്ചു എങ്കിൽ കൂടിയും സിനിമ നടൻ ആയത് കൊണ്ട് എല്ലാവരും പിന്മാറി. നടൻ ആയതുകൊണ്ട് തന്നെ സ്ഥിര വരുമാനം ഇല്ല എന്ന് എല്ലാവരും പറയുന്നത്.

സിനിമക്കാരൻ ആയത് കൊണ്ട് തന്നെ കള്ളുകുടിയും കഞ്ചാവ് വലിയും ഉണ്ടെന്നു എല്ലാവരും പറയുന്നത്. അങ്ങനെ ആണ് എല്ലാവരുടെയും കണക്ക് കൂട്ടൽ എന്നും അദ്ദേഹം സോഷ്യൽ മീഡിയ വഴി പറയുന്നു. സ്വന്തം അധ്വാനം കൊണ്ട് ഓടിട്ട വീട്ടിൽ നിന്നും രണ്ടു വില വീട്ടിലേക്ക് മാറിയ വിജിലേഷ് ഉന്നത വിദ്യാഭ്യസവും നേടിയിട്ടുണ്ട്. അച്ഛനും ചേട്ടനും കൂലി പണിക്കാരും അമ്മ അംഗൻവാടി ജീവനക്കാരിയും ആണ്.