Malayali Live
Always Online, Always Live

മാറിട സൗന്ദര്യം കൊണ്ട് മലയാളി മനസുകളെ വശീകരിച്ച മോഡൽ; പക്ഷെ വെറും മോഡൽ മാത്രമല്ല ഈ ഏഴഴകുള്ള സുന്ദരി..!!

27,225

മോഡൽ എന്ന് മലയാളത്തിൽ ട്രെൻഡ് നിൽക്കുന്ന ഒരു ഫീൽഡ് ആണെന്ന് വേണം പറയാൻ. ഒട്ടേറെ ആളുകൾ ആണ് ദിനംപ്രതി മോഡൽ രംഗത്തേക്ക് വരുന്നത്. ഇൻസ്റ്റാഗ്രാമിൽ മോഡലുകളെ മുട്ടിയിട്ട് നടക്കാൻ പറ്റാത്ത കാലമായി മാറിക്കഴിഞ്ഞു. ചിലർ സമയം കളയാൻ ഒരു വഴി ആയി കാണുമ്പോൾ മറ്റു ചിലർ നാലാൾ അറിയാനുള്ള ഒരു മേഖല ആയി ആണ് മോഡലിംഗിനെ കാണുന്നത്. ഒരുകാലത്തിൽ സൈസ് സീറോ സുന്ദരികൾക്കും വെളുപ്പാണ് മോഡലിംഗിന്റെ അവസാന വാക്ക് എന്ന് കരുതിയവർക്ക് മുന്നിലേക്ക് ആണ് കാലം മാറിയതിന് അനുസരിച്ച് അതൊന്നുമല്ല ലോകം എന്നും ഇന്ത്യൻ സൗന്ദര്യം സൈസ് സീറോ സുന്ദരികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് അല്ല എന്ന് തെളിയിക്കുകയാണ് ഇന്നത്തെ മലയാളി മോഡലുകൾ.

അവിടെ നിറത്തിനും ശരീര വലിപ്പത്തിനും വലിയ സ്ഥാനമില്ല. മലയാളി മനസുകളിൽ പുത്തൻ അനുഭൂതികൾ നൽകുന്ന ഒരു കൊല്ലംകാരി മോഡൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. ഇന്ന് പ്ലസ് സൈസ് മോഡലുകളെ ഒരു വലിയ വിഭാഗം തന്നെ ഉണ്ട്. അത്തരത്തിൽ ഒരാൾ മൗ ഹർഷ ദാസ്. വെറും മോഡൽ മാത്രമല്ല ഹർഷ. ആള് നിയമവിദ്യാർത്ഥി ആണ്. അഭിഭാഷക ആകാൻ ആഗ്രഹിക്കുന്ന ഹർഷയുടെ മോഹം മികച്ചൊരു മോഡൽ ആകുക എന്നുള്ളത് തന്നെ.

എന്നാൽ പ്രതിസന്ധികൾ ഒട്ടേറെ തരണം ചെയ്തു കൊണ്ടാണ് ഹർഷ തന്റെ പാഷനായ മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചു തുടങ്ങിയത്. ഫാഷൻ ഷോകളിലും ഫോട്ടോഷൂട്ടിൽ എത്തുന്ന മോഡലുകൾക്കും അതുപോലെ വിവാഹത്തിനും ഒക്കെ മേക്കപ്പ് ചെയ്തു കൊണ്ട് ആയിരുന്നു മോഡലിംഗ് രംഗത്തേക്ക് ഹർഷ എത്തുന്നത്. കഴിഞ്ഞ ലോക്ക് ഡൌൺ സമയത്താണ് ഹർഷ തന്നിൽ തന്നെ പുത്തൻ മേക്കപ്പ് പരീക്ഷണങ്ങൾ നടത്തിയത്. അതോടുകൂടിയാണ് ഹർഷയിലെ മോഡലിനെ ആദ്യം തിരിച്ചറിഞ്ഞത് പ്രിയസുഹൃത്ത് അനൂപ് ആയിരുന്നു.

തുടർന്ന് കൂട്ടുക്കാർ നൽകിയ മനോധൈര്യം തന്നെയാണ് തന്റെ നിറത്തിന്റെ അപമാനങ്ങൾ മറനീക്കി ഹർഷ എന്ന മോഡലിനെ പുറത്തു കൊണ്ടുവന്നത്. ആഷിലി ഗ്രഹാം എന്ന സൈസ് പ്ലസ് മോഡലിനോടുള്ള ആരാധന ആയിരുന്നു ഹർഷക്ക് ഏറ്റവും കൂടുതൽ പ്രചോദനം ആയതും. ഹെയർ സ്റ്റൈലിസ്റ്റ് ആയും മേക്കപ്പ് ആർട്ടിസ്റ്റ് ആയും കഴിവ് തെളിയിച്ചിട്ടുള്ള ഹർഷ മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ നായകയായി എത്തിയ പ്രാചി തെഹ്‌ലാനും വേണ്ടി മേക്കപ്പ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന ഒരു ഷോക്ക് വേണ്ടി ആയിരുന്നു ഹർഷ പ്രാചിക്ക് വേണ്ടി മേക്കപ്പ് ഒരുക്കിയത്. തന്റെ ഫോട്ടോ എടുക്കുന്നതിൽ തനിക്ക് ഒരു ഫോട്ടോഗ്രാഫർ ആണ് മികച്ചത് എന്ന് പറയാൻ കഴിയില്ല എന്ന് പറയുന്ന ഹർഷ തന്റെ ഫോട്ടോകൾ എല്ലാം നന്നായി ആണ് തനിക്ക് ലഭിച്ചിട്ടുള്ളത് എന്നും ചിലർ കളറിംഗ് ചെയ്യുമ്പോൾ ആണ് മികച്ചത് ആകുന്നത് എന്നും ചിലർ ലൈറ്റ് സെറ്റ് ചെയ്യുന്നതിൽ ആണ് എന്നും എന്നാൽ തനിക്ക് വർക്ക് ചെയ്താൽ ഏറ്റവും കൂടുതൽ കംഫോർട്ട് ആയി തോന്നിയിട്ടുള്ളത് എസ്രാ സക്കറിയയുടെ കൂടെയും നന്ദഗോപന്റെയും കൂടെ വർക്ക് ചെയ്യുമ്പോൾ ആണെന്ന് ഹർഷ പറയുന്നു.

താൻ ഭയഭക്തിയോടെയും അതോടൊപ്പം ഏറെ ഇഷ്ടത്തോടെയും മോഡൽ ആയി നിന്നിട്ടുള്ളത് പ്രശാന്ത് ബാലചന്ദ്രന് മുന്നിൽ ആണെന്നും അദ്ദേഹം അത്രയേറെ ടാലന്റ് ഉള്ള ഒരു ഫോട്ടോഗ്രാഫർ ആണെന്നും ഹർഷ പറയുന്നു. താൻ ധരിക്കുന്ന വസ്ത്രങ്ങൾക്ക് അനുസരിച്ചാണ് തന്റെ സൗന്ദര്യം എന്ന് തനിക്ക് തോന്നുന്നത് എന്ന് ഹർഷ പറയുന്നു. വെസ്റ്റേൺ വസ്ത്രങ്ങൾ ധരിക്കുമ്പോൾ കാലുകൾ കാണിക്കുന്നത് ഭംഗി എന്ന് തോന്നാറുണ്ട്. എന്നാൽ നാടൻ വസ്ത്രങ്ങൾ ആണെങ്കിൽ അത് സാരിയിൽ ആണെങ്കിൽ നേവൽ കാണിക്കുന്നതാണ് അതിന്റെ അഴക്. അതോടൊപ്പം ക്‌ളീവേജ് കാണിക്കുന്നതിന് അത് വെസ്റ്റേൺ ആയാലും നാടൻ ആയാലും പ്രത്യേക അഴകുത്തന്നെയാണ് എന്നാണ് ഹർഷ പറയുന്നു.

ഫോട്ടോഷൂട്ടുകളിൽ ഉള്ള പുകവലിയെ കുറിച്ച് ചോദിക്കുമ്പോൾ വലിക്കുമ്പോൾ തന്നെ ചുമച്ചുപോയി ഷൂട്ടിന് വേണ്ടി മാത്രം ചെയ്തത്. എന്നാൽ തീരെ ഇഷ്ടമില്ലാത്ത കാര്യം ആണ് പുകവലിയെന്നുമാണ് ഹർഷ പറയുന്നത്. ആരാധകർ ഇത്തരത്തിൽ ഉള്ള ഫോട്ടോസ് വേണമെന്ന് ചോദിക്കാറുണ്ടോ എന്ന് ഹർഷയോട് ചോദിച്ചാൽ തന്റെ ഫോട്ടോയുടെ ക്വാളിറ്റി ആണ് ആരാധകർ ഉണ്ടാക്കിയത്. അതുപോലെ തന്നെ മാറിടമാണോ ആരാധകർ ചോദിക്കുന്നത് എന്ന് ചോദിച്ചാൽ ക്‌ളീവേജ് ഫോട്ടോസിന് ആരാധകർ ഉണ്ട്. അങ്ങനെ ആണല്ലോ.. ഓരോത്തർക്കും ഓരോ ഇഷ്ടങ്ങൾ ആണല്ലോ എന്നും തന്റെ ശരീരത്തിൽ ഒരു ഭാഗത്തിനായി കൂടുതൽ ഭംഗി എന്ന് താൻ വിശ്വസിക്കുന്നില്ല എന്നും എന്നാൽ ക്‌ളീവേജ് ക്വീൻ എന്ന് പലപ്പോഴും വിളിക്കാറുണ്ട് എന്ന് ഹർഷ പറയുന്നു.

അതെ സമയം തനിക്ക് നേരിട്ട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല എങ്കിൽ കൂടിയും ഫോട്ടോഷൂട്ട് ചോദിക്കുന്ന ചില വ്യാജമാർ അവസാനം രാത്രിയുടെ വിലയിലേക്ക് വരെ എത്താറുണ്ട് എന്നും അവർക്ക് മുഖത്തടിക്കുന്ന മറുപടി കൊടുക്കാൻ തന്നിലെ അഭിഭാഷകക്ക് അറിയാം എന്ന് ഹർഷ പറയുന്നു. ഇത്തരത്തിലുള്ള ഫോട്ടോഷൂട് വേണോ എന്നുള്ള ചോദ്യം ആദ്യം വീട്ടിൽ നിന്നും ഉണ്ടായി എങ്കിൽ കൂടിയും തന്റെ പാഷന് മുന്നിൽ അവർ സമ്മതം മൂളി എന്ന് ഹർഷ പറയുന്നു. അതുപോലെ തന്നെ ഒരുകാലത്തിൽ സമൂഹത്തിൽ ഉണ്ടായിരുന്ന വേഷങ്ങൾ ഒക്കെ തന്നെ അല്ലേ എന്നും അതിൽ കൂടുതൽ ഒന്നും നിന്റെ ചിത്രങ്ങളിൽ ഇല്ല എന്നും വീട്ടുകാർ പറയാറുണ്ട് എന്നും ഹർഷ പറയുന്നു.

അതെ സമയം നിരവധി ആളുകൾ തന്റെ ഫോടോസിന് അടിയിൽ കമന്റ് ആയി എത്താറുണ്ട്. മോഡലിംഗ് തന്റെ പാഷനാണ്. എന്നാൽ അതിൽ കൂടി തന്റെ ക്യാരക്ടർ അങ്ങനെ ആണെന്നും ഇങ്ങനെ ആണെന്നും ഉള്ള മുൻവിധികൾ കൊണ്ട് നടക്കാറുണ്ട് എന്നുള്ള ഉപദേശവും ഹർഷ നൽകുന്നുണ്ട്. മോഡൽ ആയതിൽ പിന്നെ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടായി എന്നാണ് ഹർഷ പറയുന്നു. തന്നെ കറുമ്പിയെന്നും കറുത്തവൾ എന്നും അപമാനിച്ചവർക്ക് മുന്നിൽ ഇന്ന് തന്നെ ആരാധിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ടായി. കോൺഫിഡൻസ് ലെവൽ തന്നെ കൂടി. ആരോടും സംസാരിക്കാൻ കഴിയാത്ത താൻ ഇപ്പോൾ ബോൾഡ് ആയി. എന്നെ ഞാൻ വെറുതെ കാലത്തിൽ നിന്നും ഞാൻ എന്നെ തന്നെ പ്രണയിച്ചു തുടങ്ങി. മോഡലിങ്ങിൽ എത്തിയതോടെ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ കൂടുതൽ വർക്കുകൾ ഇപ്പോൾ തന്നെ തേടി എത്തി തുടങ്ങി.

അതുപോലെ കഴിവുള്ള പ്രചോദനം ആകുന്ന ഒട്ടേറെ സുഹൃത്ത് വലയങ്ങൾ ഉണ്ടായി എന്നും മോഡൽ തനിക്ക് പുത്തൻ ഒരു ജീവിതം തന്നെ കാട്ടിത്തന്നു എന്ന് ഹർഷ പറയുന്നു. 29 വയസുള്ള താൻ മോഡലിംഗ് രംഗത്തേക്ക് എത്തിയത് വൈകി എന്നുള്ള തോന്നൽ തനിക്ക് ഇല്ല എന്നും ഇപ്പോൾ എങ്കിലും താൻ ആഗ്രഹിച്ച കൊതിച്ച മേഖലയിൽ തനിക്ക് എത്താൻ കഴിഞ്ഞല്ലോ എന്നും ഭാവി ആണ് താൻ മുന്നിൽ കാണുന്നത് എന്നും പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോഴും മനസ്സിൽ ഉള്ളത് എന്നും ഹർഷ പറയുന്നു.

തന്നിലെ മോഡലിന് ഒരു പ്രശസ്തി നേടിത്തന്നവരിൽ മുന്നിലാണ് വിജിത്ത്, റിയാസ് ഖാൻ എന്നി ഫോട്ടോഗ്രഫർമാരെന്ന് ഹർഷ പറയുന്നു. മികച്ച ഒരു മോഡൽ ആകുക എന്നുള്ളതല്ല തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ഫാഷൻ ഇന്റസ്ട്രിയിൽ തന്റേതായ ഒരു ഇടം നേടിയെടുക്കണം എന്നുള്ളത്. അതിന് മോഡൽ തന്നെ ആകണമെന്ന നിർബന്ധ ബുദ്ധി തനിക്കില്ല. മികച്ചൊരു സ്റ്റൈലിസ്റ്റ് ആയിട്ടൊ ഷോ ഡിസൈനർ ആയിട്ടൊ ആയാലും താൻ അതെല്ലാം ആസ്വദിക്കുന്ന ഒന്നാണെന്ന് ഹർഷ പറയുന്നു. തന്നെ ആളുകൾ ആദ്യം തിരിച്ചറിഞ്ഞത് ജിലാപ്പിയുടെ ഫോട്ടോഷൂട്ട് ആണ്. അതോരു ലെസ് ബിയൻ ഫോട്ടോഷൂട്ട് ആയിരുന്നു. തനിക്ക് ഒപ്പം മോഡൽ ആയി എത്തിയത് ഗൗരി സിജി മാത്യൂസ് ആയിരുന്നു.